കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹന്‍ലാലിനെ 'കൊട്ടി' എന്‍എസ് മാധവനും... മംഗലശ്ശേരി നീലകണ്ഠന്‍ രാജിവയ്ക്കുക!!!

Google Oneindia Malayalam News

മോഹന്‍ലാലിന്റെ ബ്ലോഗ് വിവാദം ഉടനെയൊന്നും അവസാനിയ്ക്കില്ലെന്നാണ് തോന്നുന്നത്. ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി പ്രശ്‌നത്തെ വിമര്‍ശിച്ച ലാലിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ വിമര്‍ശനം ഉണ്ടായെങ്കിലും മുഖ്യധാരയില്‍ നിന്ന് കാര്യമായ പ്രതികരണങ്ങളൊന്നും ഉണ്ടായിരുന്നില്ല.

ഇപ്പോഴിതാ എഴുത്തുകാരനായ എന്‍എസ് മാധവന്‍ ട്വിറ്ററില്‍ പ്രതികരിച്ചിരിയ്ക്കുന്നു. ലാലിനെ പരിഹസിച്ചുകൊണ്ടാണ് എന്‍എസ് മാധവന്റെ രണ്ട് ട്വീറ്റുകള്‍ പ്രത്യക്ഷപ്പെട്ടത്.

മംഗലശ്ശേരി നീലകണ്ഠന്‍ രാജിവയ്ക്കുക എന്നായിരുന്നു ആദ്യ ട്വീറ്റ്. എന്‍എസ് മാധവനെപ്പോലുള്ള ഒരാള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചതിനെ സോഷ്യല്‍ മീഡിയ വലിയ രീതിയിലാണ് സ്വീകരിച്ചിരിയ്ക്കുന്നത്.

എന്‍എസ് മാധവന്‍

എന്‍എസ് മാധവന്‍

രാജ്യത്തെ അസഹിഷ്ണുതയ്‌ക്കെതിരെ അതി ശക്തമായി പ്രതികരിയ്ക്കുന്ന എഴുത്തുകാരനാണ് എന്‍എസ് മാധവന്‍.

മംഗലശ്ശേരി നീലകണ്ഠന്‍

മംഗലശ്ശേരി നീലകണ്ഠന്‍

മോഹന്‍ലാലിന്റെ ഏറ്റവും ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നാണ് ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍. ഫ്യൂഡലിസത്തിന്റെ ഉത്തമഭാവമാണ് ആ കഥാപാത്രമെന്ന് പലരും പലപ്പോഴായി വിമര്‍ശിച്ചിട്ടുണ്ട്.

നീലകണ്ഠന്‍ രാജിവയ്ക്കുക

നീലകണ്ഠന്‍ രാജിവയ്ക്കുക

മംഗലശ്ശേരി നീലകണ്ഠന്‍ രാജിവയ്ക്കുക എന്ന് എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്യുമ്പോള്‍ അത് ലാലിന് നേര്‍ക്കുള്ള അതിരൂക്ഷമായ വിമര്‍ശനം തന്നെയാണ്.

അച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍

അച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍

ഒരച്ഛന്‍ മകള്‍ക്കയച്ച കത്തുകള്‍ എന്ന പുസ്തകം കുട്ടികള്‍ക്ക് വായിക്കാന്‍ കൊടുക്കണം എന്നാണ് ലാല്‍ ബ്ലോഗില്‍ എഴുതിയിരുന്നത്. ഇതിനേയും എന്‍എസ് മാധവന്‍ പരഹസിയ്ക്കുന്നുണ്ട്.

വൈകീട്ടെന്താ പരിപാടി

വൈകീട്ടെന്താ പരിപാടി

മുമ്പ് മോഹന്‍ലാല്‍ മദ്യത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചത് വലിയ വിവാദമായിരുന്നു. ആ പരസ്യം തന്നെയാണ് എന്‍എസ് മാധവന്‍ അടുത്ത ട്വീറ്റില്‍ ഉപയോഗിച്ചത്.

രാജി ട്വീറ്റ്

മംഗലശ്ശേരി നീലകണ്ഠന്‍ രാജിവയ്ക്കുക എന്നെഴുതിയ ട്വീറ്റ്

സമ്മതിയ്ക്കാത്തത് ആരാണ്...

എല്ലാ ദിവസവും വൈകീട്ട് പുസ്തകം വായിക്കാന്‍ സമ്മതിയ്ക്കാത്തത് ആരാണ് എന്നായിരുന്നു അടുത്ത ട്വീറ്റ്.

English summary
NS Madhavan's Tweet against Mohanlal's blog.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X