മഞ്ജു വാര്യര്‍ക്കെതിരെ നഴ്സുമാര്‍, തങ്ങള്‍ ദരിദ്രരല്ലെന്ന്
'ഹൗ ഓള്‍ഡ് ആര് യു' എന്ന ചിത്രത്തിലൂടെയുള്ള മഞ്ജു വാര്യരുടെ തിരിച്ചുവരവ് കേരള ജനങ്ങള്‍ക്ക് ഏറെ ഇഷ്ടപ്പെട്ടു. ചിത്രത്തിലെ മഞ്ജുവിന്റെ കഥാപാത്രത്തെ ഉള്‍ക്കൊണ്ട് നിരവധി സ്ത്രീകള്‍ പച്ചക്കറികൃഷിയിലേക് തിരിഞ്ഞതും കുടുംബശ്രീ ബ്രാന്റ് അംബാസിഡറായി മഞ്ജുവിന് പദവി നല്കിയതുമൊക്കെ വാര്‍ത്തയായിരുന്നു.
എന്നാല്‍ മഞ്ജുവിന്റെ ഒരു പരസ്യം മറ്റൊരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുകയാണ്. മഞ്ജു മോഡലായ ഒരു ജ്വല്ലറിയുടെ പരസ്യത്തിനെതിരെ നഴ്സുമാരാണ് രംഗത്ത് വന്നത്. പരസ്യത്തില്‍ നാഴ്സിന്റെ വേഷത്തിലെത്തുന്ന മഞ്ജു 'ഡയമണ്ട് ഇനി 5000 രൂപ മുതല്‍ ആര്‍ക്കും വാങ്ങാം' എന്ന് പറയുന്നുണ്ട്.

ഈ പരസ്യ വാചകമാണ് വിവാദത്തിന് കാരണം. ഇത് സംസ്ഥാനത്തെ നഴ്സ്മാരെ ദരിദ്രരായി ചിത്രീകരിച്ചെന്നാണ് ആരോപണം. പരസ്യം തങ്ങളുടെ ജോലിയെ തരംതാഴ്ത്തികാണിക്കുന്നു എന്ന് പറഞ്ഞ് യുനൈറ്റഡ് നഴ്സ് അസോസിയേഷന് പ്രസിഡന്റാണ് രംഗത്ത് വന്നിരിക്കുന്നത്.
ഏതോ ഒരു നഴ്സ് ഫേസ്ബുക്കില്‍ വിഷയം ചര്ച്ചയ്ക്കിട്ടതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കം. തങ്ങള്‍ അത്ര ദരിദ്രരൊന്നുമല്ല. 5000 രൂപയൊക്കെ ശബളം വാങ്ങുന്ന നഴ്സുമാര്‍ കേരളത്തില്‍ മാത്രമേയുള്ളൂ. കേരളത്തിന് പുറത്ത് നഴ്സുമാര്‍ക്ക് രണ്ട് ലക്ഷം രൂപവരെ ശബളം ലഭിക്കുന്നുണ്ടെന്ന് ഇവര്‍ ചൂണ്ടികാണിക്കുന്നു.
മഹത്തായ ഒരു തൊഴിലിനെ ബിസ്നസ് തന്ത്രത്തിന്റെ ഭാഗമായി ഇങ്ങനെ അപമാനിച്ചു കാണിക്കരുതെന്നാണ് ചിലരുടെ അഭിപ്രായം. തങ്ങളുടെ പ്രൊഫഷന് സിനിമാക്കാരും രാഷ്ട്രീയക്കാരും ലക്ഷ്യമിട്ടിരിക്കുകയാണ്. സിനിമയിലും സീരിയലുകളിലും നഴ്സുമാരെ താഴ്ന്ന വരുമാനക്കാരായാണ് ചിത്രീകരിച്ചിരിക്കുന്നത്. അടുത്തിടെ നഴ്സുമാര്‍ക്കെതിരെ ഒരു രാഷ്ട്രീയ നേതാവ് നടത്തിയ വംശീയധിക്ഷേപം പോലുള്ള കാര്യങ്ങളും അസോസിയേഷന് പ്രസിഡന്റ് വിമര്‍ശിച്ചു.
-
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍












Click it and Unblock the Notifications