സുബി സുരേഷിന് ഫേസ്ബുക്കില്‍ അശ്ലീല കമന്റ്, കിടിലന്‍ മറുപടി... രമ്യയുടെ അഭിനന്ദവും!!!

സീരിയല്‍-സിനിമ മേഖലയില്‍ ജോലി ചെയ്യുന്ന സ്ത്രീകളോട് നമ്മുടെ സമൂഹത്തിന് എന്തോ വിരോധമുണ്ടെന്ന് തോന്നുന്നു. സിനിമ നടി എന്ന് വിളിയ്ക്കുന്നതില്‍ മലയാളികള്‍ അശ്ലീലം കലര്‍ത്തുന്നുണ്ടെന്ന് പണ്ടൊരിയ്ക്കല്‍ അരുന്ധതി അഭിപ്രായപ്പെട്ടിരുന്നു.

ഇപ്പോഴിത് പറയാന്‍ കാരണമുണ്ട്. സിനിമ-സീരിയന്‍ താരവും അവതാരകയും ആയ സുബി സുരേഷിന്റെ ഫോട്ടോയ്ക്ക് താഴെ ഒരാള്‍ എഴുതിയ കമന്റ് തീര്‍ത്തും മോശമായിരുന്നു.

എന്തായാലും സുബി ഉരുളയ്ക്കുപ്പേരി കണക്കിന് നല്ല മറുപടി തന്നെ കൊടുത്തു. പിന്നീട് സുബിയെ പിന്തുണച്ച് നടി രമ്യ നമ്പീശനം രംഗത്ത് വന്നു.

ഓണച്ചിത്രം

ഓണച്ചിത്രം

ഓണത്തിന് സിനിമ-സീരിയല്‍ നടിമാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് സുബി സുരേഷ് തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്.

മാലപ്പടക്കം

മാലപ്പടക്കം

'മാലപ്പടക്കം' എന്നാണ് പ്രസാദ് കടുക്കന്‍ എന്ന അക്കൗണ്ട് ഉപയോഗിയ്ക്കുന്ന ആള്‍ ഈ ഫോട്ടോയ്ക്ക് കമന്റ് ചെയ്തത്. ഇയാള്‍ എന്താണ് ഉദ്ദേശിച്ചത് എന്നത് വ്യക്തമാണല്ലോ.

ഉരുളയ്ക്ക് ഉപ്പേരി

ഉരുളയ്ക്ക് ഉപ്പേരി

ഉരുളയ്ക്ക് ഉപ്പേരി എന്ന് പറയമ്പോലെ തന്നെ ആയിരുന്നു സുബി സുരേഷിന്റെ മറുപടി. 'കൂടെ ഉണ്ടല്ലോ ഒന്ന്' എന്നായിരുന്നു അത്. കമന്റ് ഇട്ട ആളുടെ പ്രൊഫൈല്‍ ചിത്രത്തെ ലക്ഷ്യം വച്ചായിരുന്നു മറുപടി.

പലരും പ്രതികരിയ്ക്കാറില്ല

പലരും പ്രതികരിയ്ക്കാറില്ല

പല സിനിമ-സീരിയല്‍ താരങ്ങളും ഫേസ്ബുക്കില്‍ ഇത്തരം അധിക്ഷേപങ്ങള്‍ക്ക് ഇരയാകാറുണ്ട്. എന്നാല്‍ മിക്കവരും പ്രതികരിയ്ക്കാന്‍ നില്‍ക്കാറില്ല.

 സുബിയുടെ റിപ്ലേ ഹിറ്റ്

സുബിയുടെ റിപ്ലേ ഹിറ്റ്

എന്തായാലും സുബി സുരേഷിന്റെ മറുപടി സോഷ്യല്‍ മീഡിയയില്‍ ഹിറ്റ് ആയി.

പിന്തുണയുമായി രമ്യ

സുബി സുരേഷിന്റെ മറുപടിയുടെ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്ത് അഭിനന്ദനവും ആയി രമ്യ നമ്പീശനും രംഗത്തെത്തി. ഈ പോസ്റ്റിന് മാത്രം പതിനായിരത്തിലധികം ലൈക്കുകള്‍ കിട്ടി.

പ്രതികരിച്ചാലേ കാര്യമുള്ളൂ

പ്രതികരിച്ചാലേ കാര്യമുള്ളൂ

ഓണ്‍ലൈന്‍ ലോകത്തെ അധിക്ഷേപങ്ങളോട് പലരും പ്രതികരിയ്ക്കാറില്ലെന്ന് നേരത്തെ പറഞ്ഞല്ലോ... പ്രതികരിയ്ക്കാത്തത് തന്നെയാണ് പ്രശ്‌നം. പതികരണങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് ചര്‍ച്ചായാകാറും ഉണ്ട്.

ആശാ ശരത്ത്

ആശാ ശരത്ത്

തന്റെ പേരില്‍ വ്യാജ വീഡിയോകള്‍ പ്രചരിപ്പിയ്ക്കാന്‍ ഇറങ്ങിയവരെ ആശ ശരത്ത് കുടുക്കിയത് നിയമത്തിന്റെ വഴിയിലൂടെ ആയിരുന്നു. അധിക്ഷേപങ്ങള്‍ കേള്‍ക്കുന്നവര്‍ക്ക് ഈ വഴി നിശ്ചയനായും സ്വീകരിയ്ക്കാവുന്നതാണ്.

സ്ത്രീ വിരുദ്ധം

സ്ത്രീ വിരുദ്ധം

സുബിയുടെ ഫോട്ടോയുടെ താഴ എഴുതപ്പെട്ട കമന്റ് തീര്‍ത്തും സ്ത്രീ വിരുദ്ധമാണ്. എന്നാല് സുബി കൊടുത്ത മറുപടിയും അങ്ങനെ തന്നെ ആയില്ലേ എന്നും ചിലര്‍ ചോദിയ്ക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+