Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസിന്റെ അടുത്ത സീസണില്‍ ഒമര്‍ലുലു? വിളിച്ചാല്‍ പോകും, കാരണവും തുറന്നുപറഞ്ഞ് സംവിധായകന്‍

സോഷ്യല്‍ മീഡിയകളില്‍ അധികം പരിചയപ്പെടുത്തലുകളുടെ ആവശ്യം ഇല്ലാത്ത സംവിധായകനാണ് ഒമര്‍ലുലു. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ എല്ലാ വിഷയങ്ങള്‍ക്കും തന്റേതായ നിലപാട് വ്യക്തമാക്കി ശ്രദ്ധ നേടിയ ആള്‍ കൂടിയാണ് ഒമര്‍ ലുലു. ഫഹദ് ഫാസില്‍ നായകനായി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത മാലിക്കിനെതിരെ പരസ്യമായി വിമര്‍ശനം ഉന്നയിക്കാനുള്ള ചങ്കൂറ്റവും ഒമര്‍ ലുലു കാണിച്ചിരുന്നു.

എന്നാല്‍ ഇപ്പോഴിതാ അടുത്തിടെയുണ്ടായ വിവാദങ്ങളും പുതിയ വിശേഷങ്ങളും പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍. ഇന്ത്യഗ്ലിറ്റ്‌സ് മലയാളം എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറക്കുന്നത്. ബിഗ് ബോസിന്റെ അടുത്ത സീസണില്‍ പങ്കെടുക്കുമോ എന്നതടക്കമുള്ള കാര്യങ്ങള്‍ അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്.

കുടുംബവിളക്കിൽ ഓണം എത്തി, മക്കൾക്കും സുമിത്രക്കുമൊപ്പം സിദ്ധുവും, ഇത് വേദികക്കുള്ള പണിയോ... വമ്പൻ ട്വിസ്റ്റുമായി ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ

1

മാലിക് എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് അഭിമുഖത്തില്‍ ആദ്യ ചോദ്യം ഉയര്‍ന്നത്, താന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വാക്കുകള്‍ വളച്ചൊടിച്ചെന്ന് ഒമര്‍ലുലു പറയുന്നു. മാലിക് കണ്ടു, മറ്റൊരു മെക്‌സിക്കന്‍ അപാരത എന്നായിരുന്നു ഫേസ്ബുക്കില്‍ കുറിച്ചത്. എസ്എഫ്‌ഐ കാലങ്ങളായി ഭരിച്ചിരുന്ന ക്യാമ്പസില്‍ കെഎസ്യു ജയിച്ചതായിരുന്നു ശരിക്കും അതിന്റെ കഥ. അത് സിനിമയുടെ കച്ചവടത്തിന് വേണ്ടി അത് മറിച്ചിട്ടു. അതുപോലെ തന്നെയാണ് മാലിക് എന്ന് ഒമര്‍ ലുലു പറയുന്നു.

2

എന്നാല്‍ ഈ സംഭവത്തില്‍, ഉപ്പയെയും അച്ഛനെയും സഹോദരന്മാരെയും നഷ്ടപ്പെട്ട് അതിനെ വേദനയില്‍ നില്‍ക്കുന്ന ഒരുപാട് ആളുകള്‍ ഉണ്ട്. അപ്പോള്‍ നമ്മള്‍ ഒരു കാര്യം ചെയ്യുമ്പോള്‍, അതിനോട് കുറച്ച്, ഇപ്പോള്‍ ഒരു സ്‌ട്രെയിറ്റ് ലൈന്‍ ഇടിച്ചിട്ട് എസ് എന്നാക്കാം, എന്നാല്‍ അതിനെ ഒരു എട്ട് എന്നാക്കരുത്- ഒമര്‍ ലുലു പറഞ്ഞു.

3

എല്ലാ കാര്യങ്ങളെ കുറിച്ചും വെട്ടിത്തുറന്ന് അഭിപ്രായം പറയുമ്പോള്‍ അതിന്റെ ഭവിഷ്യത്തുകളെ പറ്റി ചിന്തിക്കാറില്ലേ, എന്നായിരുന്നു അവതാകര അടുത്തതായി ചോദിച്ച ചോദ്യം. ഇതിന് ഒമര്‍ ലുലുവിന്റെ മറുപടി ഇങ്ങനെയായിരുന്നു, ഞാന്‍ 23ാം വയസില്‍ ബിസിനസ് തുടങ്ങിയ ആളാണ്. ഞാന്‍ മനസിലാക്കിയത്, നമ്മള്‍ എവിടെയും നമ്മള്‍ക്ക് പറയാനുള്ള കാര്യം പറയുക. നല്ല സമയം ആണെങ്കില്‍ ഒക്കെ നല്ലതായിരിക്കും, പൊട്ട സമയം ആണെഹ്കില്‍ എല്ലാം പൊട്ടയായിരിക്കും.

4

നമ്മള്‍ അത് നോക്കി പേടിക്കേണ്ട കാര്യമൊന്നുമില്ല, നമ്മുടെ നല്ല സമയത്ത് എന്ത് പൊട്ടകാര്യം ചെയ്താലും അത് നല്ലതായിട്ട് വരും. ചിലപ്പോള്‍ നല്ല കാര്യം ഒരു പൊട്ട സമയത്ത് ചെയ്താല്‍ അത് മോശമായിട്ട് വരും. അതുകൊണ്ട് അങ്ങനെ പേടിക്കേണ്ട കാര്യമൊന്നുമില്ല. എനിക്ക് കിട്ടാനുള്ളതാണെങ്കില്‍ അത് വരും- ഒമര്‍ ലുലു വ്യക്തമാക്കി.

5

സിനിമയില്‍ നിന്ന് പഠിച്ച ഏറ്റവും വലിയ കാര്യം കമ്മിറ്റ്‌മെന്റ് പാടില്ല എന്നാണ് ഒമര്‍ ലുലു പറയുന്നത്. കമ്മിറ്റ്‌മെന്റ് അല്ല സിനിമ, സിനിമയില്‍ വിജയം ഉണ്ടെങ്കില്‍ മാത്രമേ നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. അപ്പോള്‍ നമുക്ക് ദേഷ്യമുള്ള ഒരാളോട് വര്‍ക്ക് ചെയ്യേണ്ടിവരും. സിനിമ എന്ന് പറയുന്നത് ഫുള്‍ കോമ്പര്‍മൈസ് ആണെന്നുള്ളത് സംഭവമാണ്. അതാണ് എനിക്ക് ഇപ്പോള്‍ മനസിലായതെന്ന് ഒമര്‍ ലുലു പറയുന്നു.

6

തന്റെ ഏറ്റവും വലിയ വി്മര്‍ശകര്‍ ഫേസ്ബുക്കിലാണുള്ളതെന്ന് ഒമര്‍ ലുലു പറയുന്നു. കാരണം ഫാമിലിയൊന്നും നമ്മുടെ ഫിലിമിനെ അത്ര ശ്രദ്ധിക്കാറില്ല, ഹിറ്റായാല്‍ സന്തോഷം, നമ്മള്‍ ട്രീറ്റ് കൊടുക്കുമല്ലോ, ഹിറ്റായില്ലെങ്കില്‍ വിഷമമാണ്. ഭീകരമായ ടെന്‍ഷന്‍ വരുമ്പോള്‍ നമ്മള്‍ ഏത് സ്‌റ്റേജില്‍ നിന്നാണ് തുടങ്ങിയത് എന്ന് ചിന്തിച്ചാല്‍ മതിയെന്ന് ഒമര്‍ ലുലു പറയുന്നു.

7

നമ്മള്‍ നെഗറ്റീവ് ഒരിക്കലും ചിന്തിക്കേണ്ട കാര്യമില്ല, കാരണം ഫ്രീക്ക് പെണ്ണേ എന്ന് പറഞ്ഞ പാട്ടിനാണ് ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ഡിസ്ലൈക്ക് കിട്ടിയത്. ഞാന്‍ അന്ന് ഈ പരിപാടി നിര്‍ത്തിയിരുന്നെങ്കില്‍, എനിക്ക് ഇപ്പോ ഒരു ഹിന്ദി ആല്‍ബം ചെയ്യാന്‍ പറ്റി, അത് സീ മ്യൂസിക് എടുത്തു. നമ്മളെ തളര്‍ത്താന്‍ ഒരുപാട് പേരുണ്ടാകും. അപ്പോള്‍ നമ്മള്‍ അതൊന്നും നോക്കേണ്ടതില്ല, നമ്മള്‍ നമ്മളെ വിശ്വസിക്കുക, മുന്നോട്ടുപോകുക.

8

ബിഗ് ബോസിനെ കുറിച്ചായിരുന്നു അവതാരയുടെ അടുത്ത ചോദ്യം, ബിഗ് ബോസിന്റെ മുന്‍പത്തെ തവണ വിളിച്ചിരുന്നു, ഞാന്‍ പിന്നെ ആ സമയത്ത് തിരക്കും പരിപാടികളുമൊക്കെയായിരുന്നു. ആ സമയത്ത് അടാര്‍ ലവിലെ ഞാന്‍, റോഷന്‍, പ്രിയ, നൂറിന്‍ ചേര്‍ത്ത് നാല് പേരെയുമായിരുന്നു വിളിച്ചത്. പിന്നെ അത് കഴിഞ്ഞും വിളിക്കലും പരിപാടികളും ഉണ്ടായിരുന്നെന്ന് ഒമര്‍ ലുലു പറയുന്നു.

9

ഇനി വിളിച്ചാല്‍ പരിപാടികളും തിരക്കുകളും ഒന്നുമില്ലെങ്കില്‍ ബിഗ് ബോസില്‍ പോകും. ബോറടിച്ചിരിക്കേണ്ടല്ലോ എന്ന് ഒമര്‍ലുലു പറയുന്നു. ബിഗ് ബോസ് ഷോ കാണാറുമൊന്നുമില്ല, ടെലിവിഷന്‍ ഷോ അങ്ങനെ കാണുന്ന ഒരാളല്ല ഞാന്‍. കൂടുതലും സോഷ്യല്‍ മീഡിയയിലാണ്. പിന്നെ യാത്രകളും ചെയ്യാറുണ്ടെന്ന് ഒമര്‍ലുലു പറയുന്നു.

10

ബിഗ് ബോസ് താരം റംസാനെ സപ്പോര്‍ട്ട് ചെയ്തതിനെ കുറിച്ചും ഒമര്‍ലുലു വ്യക്തമാക്കി. അത് പ്രത്യേകിച്ച് ഒന്നുമുണ്ടായിട്ടല്ല, റംസാന്‍ ഇടയ്ക്ക് നമ്മള്‍ മെസേജ് അയക്കും. നമ്മള്‍ അറിയുന്ന ആളുകളെ സപ്പോര്‍ട്ട് ചെയ്യാമെന്ന് അദ്ദേഹം പറയുന്നു. സിനിമയില്‍ ശത്രുക്കളുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടാവാമെന്നാണ് താരം മറുപടി പറയുന്നത്. അത് എല്ലാവര്‍ക്കുമുണ്ടാകും, നമ്മള്‍ പണ്ട് കളിക്കാന്‍ പോകുന്ന സ്ഥലത്ത് വരെയില്ലേ എന്നായിരുന്നു സംവിധായകന്റെ മറുപടി.

11

സിനിമയില്‍ സൗഹൃദങ്ങള്‍ക്ക് വലിയ പ്രാധാന്യമില്ലെന്നാണ് ഒമര്‍ ലുലു വ്യക്തമാക്കുന്നത്. സിനിമയുടെ ബേസിക് കാര്യം വിജയം ആണ്. വിജയം ഉണ്ടെങ്കില്‍ മാത്രമേ ഒരു കൂട്ടുകെട്ട് ഉണ്ടാകൂ. സിനിമയില്‍ വിജയത്തിന് മാത്രമേ നിലനില്‍പ്പുള്ളൂ. തന്റെ സിനിമകളില്‍ ഒരുപാട് പോരായ്മകള്‍ ഉണ്ടെന്നും അദ്ദേഹം പറയുന്നു. കണ്ടിട്ടും ആളുകള്‍ പറയുമ്പോഴും അത് തിരിച്ചറിയാറുണ്ട്. വായനാശീലം കുറവുള്ള ഒരാളാണ് താനെന്നും ഒമര്‍ ലുലു പറയുന്നു.

ചെങ്കോട്ടയില്‍ വര്‍ണാഭമായ ആഘോഷങ്ങളുമായി ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ ദിനം. ചിത്രങ്ങള്‍ കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+