Get Updates
Get notified of breaking news, exclusive insights, and must-see stories!

മനോരമയുടേയും മാതൃഭൂമിയുടേയും പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പുകള്‍... സൂക്ഷിയ്ക്കുക

തിരുവനന്തപുരം: ഓണ്‍ലൈന്‍ ലോകം എന്നും തട്ടിപ്പുകളുടെ വിഹാര കേന്ദ്രമാണ്. ആളുകളെ പറ്റിയ്ക്കാന്‍ പല വഴികളാണ് പലരും ഉപയോഗിയ്ക്കുന്നത്. ചിലര്‍ വന്‍ തട്ടിപ്പുകള്‍ നടത്തുമ്പോള്‍ മറ്റ് ചിലര്‍ ആളുകള്‍ക്ക് വലിയ ബുദ്ധിമുട്ടുകളില്ലാത്ത ചെറിയ തട്ടിപ്പുകള്‍ നടത്തി പണമുണ്ടാക്കുന്നു.

കേരളത്തില്‍ ഏറ്റവും പ്രചാരത്തിലുള്ള രണ്ട് പത്രങ്ങളാണ് മനോരമയും മാതൃഭൂമിയും. ഓണ്‍ലൈന്‍ ലോകത്തും ഇവര്‍ക്ക് കൃത്യമായ സ്ഥാനമുണ്ട്. ഇത് മുതലെടുത്തുകൊണ്ടാണ് ചിലര്‍ തട്ടിപ്പുകള്‍ നടത്തുന്നത്. മനോരമയുടേയോ മാതൃഭൂമിയുടേയോ പേരില്‍ ഇവര്‍ വാര്‍ത്തകളെന്നോ വീഡിയോകളെന്നോ പറഞ്ഞ്‌ ഇവര്‍ പോസ്റ്റുകള്‍ തയ്യാറാക്കും. അതില്‍ ക്ലിക്ക് ചെയ്യുന്നവര്‍ വിഡ്ഢികളാവുകയും ചെയ്യും.

ഫേസ്ബുക്ക് വഴി

ഫേസ്ബുക്ക് വഴി

ഫേസ്ബുക്ക് വഴിയാണ് ഇത്തരം തട്ടിപ്പുകള്‍ അധികവും നടക്കുന്നത്. ആകര്‍ഷിയ്ക്കുന്ന തരത്തിലുള്ള തലക്കെട്ടുകളാകും ഇവര്‍ കൊടുക്കുക.

ലിങ്ക് കണ്ടാല്‍

ലിങ്ക് കണ്ടാല്‍

പോസ്റ്റിന് താഴെയുള്ള ലിങ്കില്‍ മനോരമയുടേയോ, മാതൃഭൂമിയുടേയോ അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രമുഖ സ്ഥാപനത്തിന്റേയോ ലിങ്ക് എന്നായിരിയ്ക്കും കണ്ടാല്‍ തോന്നുക.

ക്ലിക്ക് ചെയ്താല്‍

ക്ലിക്ക് ചെയ്താല്‍

എന്നാല്‍ അതില്‍ ക്ലിക്ക് ചെയ്താല്‍ വേറെ ഏതെങ്കിലും സൈറ്റുകളിലേയ്ക്കാവും ചെന്നെത്തുക. ഉദ്ദേശിച്ച വാര്‍ത്ത പോലും അവിടെ ഉണ്ടായിക്കൊള്ളണം എന്നില്ല.

അത് ലിങ്ക് അല്ല

അത് ലിങ്ക് അല്ല

ഫേസ്ബുക്ക് പോസ്റ്റില്‍ കാണുന്നത് യുആര്‍എല്‍ ആയിരിയ്ക്കില്ല എന്നതാണ് സത്യം. കൃത്രിമമായി സൃഷ്ടിച്ചെടുത്ത ഇമേജ് മാത്രമായിരിയ്ക്കും അത്. അതില്‍ ക്ലിക്ക് ചെയ്താല്‍ എങ്ങോട്ട് പോകുമെന്ന് ഊഹിക്കാമല്ലോ.

ഇത്തിരി 'ചൂടന്‍'

ഇത്തിരി 'ചൂടന്‍'

അല്‍പം 'ചൂടന്‍' സാധനങ്ങളായിരിയ്ക്കും ഇത്തരം സാധനങ്ങളില്‍ ഉണ്ടാകുക. അത് കാണുമ്പോള്‍ പലര്‍ക്കും പിന്നെ ഇരിയ്ക്കപ്പൊറുതി ഉണ്ടാകില്ല.

പരസ്യം തന്നെ ലക്ഷ്യം

പരസ്യം തന്നെ ലക്ഷ്യം

കൂടുതല്‍ ആളുകൾ സൈറ്റ് സന്ദര്‍ശിയ്ക്കുമ്പോല്ലേ കൂടുതല്‍ പരസ്യം ലഭിയ്ക്കുകയുള്ളൂ. ഇത്തരക്കാരുടെ ലക്ഷ്യവും അത് തന്നെയാണ്.

ചെയ്യുന്നത് ശരിയോ

ചെയ്യുന്നത് ശരിയോ

പ്രത്യക്ഷത്തില്‍ ആര്‍ക്കും ഉപദ്രവം ഉണ്ടാക്കാത്ത ഒരു തട്ടിപ്പ് എന്നാണ് തോന്നുക. എന്നാല്‍ പ്രമുഖ വെബ്‌സൈറ്റുകള്‍ക്ക് ചീത്തപ്പേരുണ്ടാക്കാന്‍ ഇത്തരം ശ്രമങ്ങള്‍ ധാരാളമാണ്.

 ഗ്രൂപ്പുകളില്‍

ഗ്രൂപ്പുകളില്‍

ഫേസ്ബുക്ക് ഗ്രൂപ്പുകളിലാണ് ഇത്തരം വീഡിയോകള്‍ വ്യാപകമായി പോസ്റ്റ് ചെയ്യപ്പെടുന്നത്. പലതും ഫേക്ക് ഐഡികള്‍ ഉപയോഗിച്ച് കൊണ്ടായിരിയ്ക്കും.

പ്രോത്സാഹിപ്പിയ്ക്കരുത്

പ്രോത്സാഹിപ്പിയ്ക്കരുത്

എന്തുവന്നാലും ഇത്തരം വ്യാജന്‍മാരെ പ്രോത്സാഹിപ്പിയ്ക്കാന്‍ പാടില്ല. ഇത്തരം പോസ്റ്റുകള്‍ കണ്ടാല്‍ ഉടന്‍ 'റിപ്പോര്‍ട്ട്' ചെയ്യുന്നതാണ് നല്ലത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+