കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിജിയെ കൊന്നത് ആര്‍എസ്എസോ? അന്ന് കവി ഒഎന്‍വി കുറുപ്പ് പറഞ്ഞത്...

  • By Desk
Google Oneindia Malayalam News

രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വധിച്ചതില്‍ ആര്‍ എസ് എസിന് പങ്കുണ്ടോ. കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് രാഹുല്‍ ഗാന്ധിയുടെ ഒരു പരാമര്‍ശത്തെ തുടര്‍ന്ന് വലിയ വിവാദമായിരിക്കുകയാണ് ഈ വിഷയം. ഗാന്ധിജിയെ വധിക്കുമ്പോള്‍ ഗോഡ്‌സെ ആര്‍ എസ് എസ് പ്രവര്‍ത്തകനായിരുന്നില്ല എന്ന് ചിലര്‍ പറയുന്നു. ഗാന്ധിവധത്തില്‍ ആര്‍ എസ് എസിന് പങ്കുള്ളതായി കോടതിയും കണ്ടെത്തിയിട്ടില്ല.

<strong>മാപ്പ് രാഹുല്‍ ഗാന്ധി പറയരുത്... സോഷ്യല്‍ മീഡിയയുടെ കട്ട സപ്പോര്‍ട്ട്... ട്രോളുകളും!</strong>മാപ്പ് രാഹുല്‍ ഗാന്ധി പറയരുത്... സോഷ്യല്‍ മീഡിയയുടെ കട്ട സപ്പോര്‍ട്ട്... ട്രോളുകളും!

എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ല എന്നും, ആര്‍ എസ് എസുകാരനായതുകൊണ്ടാണ് ഗോഡ്‌സെ, രാഷ്ട്രപിതാവ് ഗാന്ധിജിയെ കൊലപ്പെടുത്തിയത് എന്ന് വാദിക്കുന്നവരും ഉണ്ട്. അന്തരിച്ച കവി ഒ എന്‍ വി കുറുപ്പ് ഗാന്ധിവധവുമായി ബന്ധപ്പെട്ട് എഴുതിയ ഒരു കുറിപ്പും സോഷ്യല്‍ മീഡിയയില്‍ കറങ്ങിനടക്കുന്നുണ്ട്. 1991 ല്‍ കലാകൗമുദിയിയില്‍ പ്രസിദ്ധീകരിച്ചതായി പറയപ്പെടുന്ന ഒ എന്‍ വിയുടെ വാക്കുകള്‍ ഇങ്ങനെ...

onv

'ഗാന്ധിജി വെടിയേറ്റ് മരിക്കുന്നതിന് ഒരാഴ്ച മുന്‍പ് തിരുവനന്തപുരം തൈക്കാട് മൈതാനിയില്‍ ആര്‍ എസ് എസിന്റെ ഒരു യോഗം നടക്കുന്നു. ഗുരുജി ഗോള്‍വാള്‍ക്കര്‍ ആണ് പ്രഭാഷകന്‍. ദേശീയ ഐക്യത്തേയും സ്വാതന്ത്ര്യത്തേയും കുറിച്ച് അദ്ദേഹം എന്ത് പറയുന്നു എന്ന് കേള്‍ക്കാന്‍ കോളേജില്‍ നിന്ന് ഞാനുള്‍പ്പെടെ ഒരു ചെറിയ സംഘം തൈക്കാട്ടേക്ക് പോയി. ഗോള്‍വാള്‍ക്കര്‍ അതിനിശിതമായി ഗാന്ധിജിയെ വിമര്‍ശിച്ച് സംസാരിക്കുന്നു.

<strong>ആര്‍എസ്എസിനോട് രാഹുല്‍ ഗാന്ധി മാപ്പ് പറയില്ല... കേസ് എങ്കില്‍ കേസ്!</strong>ആര്‍എസ്എസിനോട് രാഹുല്‍ ഗാന്ധി മാപ്പ് പറയില്ല... കേസ് എങ്കില്‍ കേസ്!

എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ മലയാറ്റൂരും കരുനാഗപ്പള്ളി കാര്‍ത്തികേയനും യോഗാനന്തരം ചില ചോദ്യങ്ങള്‍ ഗോള്‍വാള്‍ക്കറോട് ചോദിച്ചു. ശാന്തമായി മറുപടി പറയുന്നതിന് പകരം അയാള്‍ ഞങ്ങളെ തല്ലാന്‍ മൗനാനുവാദം നല്‍കുകയാണുണ്ടായത്. യോഗത്തിലുണ്ടായിരുന്നവര്‍ ഞങ്ങളെ തല്ലാന്‍ തുടങ്ങി. ഞങ്ങളും തിരിച്ചവരെ തല്ലി. രണ്ടാഴ്ച കഴിഞ്ഞ് ഒരു ദിവസം കോളേജില്‍ നിന്ന് ഹോസ്റ്റലില്‍ എത്തിയപ്പോഴാണ് ഗാന്ധിജി വെടിയേറ്റു മരിച്ച വിവരം അറിയുന്നത്.

<strong>കളഞ്ഞല്ലോ രാഹുലേ... പാര്‍ലമെന്റില്‍ ചൂടന്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ ഉറക്കം വൈറലാകുന്നു!</strong>കളഞ്ഞല്ലോ രാഹുലേ... പാര്‍ലമെന്റില്‍ ചൂടന്‍ ചര്‍ച്ചയ്ക്കിടെ രാഹുല്‍ ഗാന്ധിയുടെ ഉറക്കം വൈറലാകുന്നു!

കനത്ത ദു:ഖത്തോടെ തൈക്കാട് മൈതാനത്തിന് സമീപത്ത് കൂടെ ഞങ്ങള്‍ നടന്നുപോകുമ്പോള്‍ അതിനടുത്ത് ഒരു ആര്‍ എസ് എസുകാരന്റെ വീട്ടില്‍ മധുര പലഹാരം വിതരണം ചെയ്യുന്നത് കണ്ട് അക്രമത്തിന് തുനിഞ്ഞ ഞങ്ങളെ വരദരാജന്‍ നായര്‍ സമാധാനിപ്പിച്ച് കറുത്ത ബാഡ്ജ് ധരിപ്പിച്ച് ഒരു മൗനജാഥയാക്കി മാറ്റി. വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്നും ഗോള്‍വാള്‍ക്കരുടെ പ്രസംഗവും മധുര പലഹാര വിതരണവും എന്റെ മനസ്സിനെ നൊമ്പരപ്പെടുത്തുന്ന ഓര്‍മ്മയായി അവശേഷിക്കുന്നു''.

English summary
What Malayalam poet O.N.V Kurup wrote about Gandhi assasination in 1991.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X