വെള്ളാപ്പള്ളിയല്ലത്രെ 'മഞ്ഞാപ്പള്ളി', മുഖ്യമന്ത്രിയെ ഒഴിവാക്കിയാല്‍ പ്രധാനമന്ത്രിയേയും ട്രോളും!!!
പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് മുഖ്യമന്ത്രിയെ വിലക്കിയതിന് തുല്യമാണ് ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍. സംഭവത്തില്‍ വെളളാപ്പളളിയ്ക്കാണോ പങ്കേ, അതോ പ്രധാനമന്ത്രിയുടെ ഓഫീസിനാണോ, ബിജെപിയ്ക്കാണോ എന്ന കാര്യത്തില്‍ മാത്രമേ ഇപ്പോള്‍ സംശയമുള്ളൂ.
സംഭവം എന്തായാലും വിവാദം പുകയുകയാണ്. അപ്പോള്‍ പിന്നെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ വന്നല്ലേ പറ്റൂ... ട്രോളുകള്‍ എത്തുക തന്നെ ചെയ്തു. പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തെ പോലും വെറുതേ വിട്ടില്ല!!!

പ്രധാനമന്ത്രി ആരാ...?
പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ മുഖ്യമന്ത്രി പങ്കെടുക്കരുതെന്ന് പറയാന്‍ വെള്ളാപ്പള്ളി ആരാ? വെള്ളാപ്പള്ളിയുടെ ആരാ പ്രധാനമന്ത്രി!!!

ചൊരുക്കാണ്
കേരളത്തില്‍ ഇതുവരെ ഒരു സീറ്റും കിട്ടാത്തതിന്റെ ചൊരുക്ക് തീര്‍ക്കുകയാണ് ബിജെപി എന്നാണ് ആരോപണം.

പണി ചാണ്ടിയ്ക്കും!!!
ബാര്‍ കോഴ, പാറ്റൂര്‍ കേസ്, സോളാര്‍, സരിത ഒന്ന് തീരുമ്പോള്‍ മറ്റൊന്നായി ഉമ്മന്‍ ചാണ്ടിയ്ക്ക് പണി കിട്ടിക്കൊണ്ടിരിയ്ക്കുകയാണോ...

അപ്പോള്‍ അത് പ്രധാനമന്ത്രിയല്ലേ...
കേരള സന്ദര്‍ശനത്തിന് വരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അല്ലേ... ചിലപ്പോള്‍ ബിജെപി നേതാവ് നരേന്ദ്ര മോദി ആയിരിയ്ക്കും!!!

ഗംഗന്‍ ചാണ്ടി
മണിച്ചിത്രത്താഴിലെ ഗംഗയെ പോല ആയിരിയ്ക്കുമോ ഇനി ഉമ്മന്‍ ചാണ്ടി പ്രതികരിയ്ക്കുക!!!

മോദിയ്ക്കിട്ടും പണി
അന്ന് ചെന്നൈയില്‍ പോയി ഫോട്ടോഷോപ്പ് ചെയ്തതുപോലെ കേരളത്തിലും ചെയ്യുമോ എന്നാണ് സംശയം.

വോ.. വേണ്ട
അന്ന് നിര്‍ബന്ധിച്ച് വിളിച്ചതാണ്. ഇപ്പോള്‍ പറയുന്നു വേണ്ട എന്ന്

സെല്‍ഫി സ്റ്റിക്ക്
മോദി വരികയല്ലേ... അപ്പോള്‍ പിന്നെ സെല്‍ഫി സ്റ്റിക്ക് കൂടി കൊണ്ടുവരുമായിരിയ്ക്കും. ഇല്ലെങ്കില്‍ കുടുങ്ങിയത് തന്നെ!!!

കറങ്ങാന്‍ പറ്റിയ സ്ഥലം
കേരളത്തില്‍ വന്നാല്‍ മോദിയ്ക്ക് കറങ്ങാന്‍ പറ്റിയ സ്ഥലം ഏതാകും. തൃശൂര്‍ റൗണ്ട്- എത്ര നേരം വേണമെങ്കിലും കറങ്ങാം.

വിളിയ്ക്കാത്ത പരിപാടി
ശിവഗിരി മഠം സന്ദര്‍ശിയ്ക്കുന്നുണ്ട് നരേന്ദ്ര മോദി. എന്നാല്‍ മോദിയെ ക്ഷണിച്ചിട്ടില്ലെന്നാണ് മഠത്തിലെ സന്യാസികള്‍ പറയുന്നത്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍


Click it and Unblock the Notifications