സൗദിയില്‍ ഉമ്മന്‍ചാണ്ടിയുടെ 'അപരന്‍', ഇതാ കാണൂ
ഉമ്മന്‍ ചാണ്ടി എന്ന വ്യത്യസ്തമായ പേര് ലോകത്ത് ഒരാള്‍ക്ക് മാത്രമേ കേട്ടിട്ടുള്ളു. അത് നമ്മുടെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ. ലോകത്ത് മറ്റൊരാള്‍ക്ക് ഈ പേരുണ്ടാവും എന്ന് തോന്നുന്നില്ല. പേരുണ്ടാവില്ല, പക്ഷെ ഉമ്മന്‍ ചാണ്ടിയെ പോലെ വേറൊരാള്‍ ഉണ്ടായേക്കാം
അതെ ഉമ്മന്‍ ചാണ്ടിയുടെ അതേ മുഖച്ഛായയുള്ള മറ്റൊരാളെ കൂടെ കണ്ടെത്തിയിരിക്കുന്നു. ഫേസ്ബുക്കിലൂടെ പ്രചരിയ്ക്കുന്ന ഉമ്മന്‍ ചാണ്ടിയുടെ അപരന്റെ ഫോട്ടോയാണ് താഴെ കാണുന്നത്. 'സൗദിയിലെ ഉമ്മന്‍ ചാണ്ടി' എന്ന പേരോടെ യഥാര്‍ത്ഥ ചിന്തകര്‍ എന്ന ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഫോട്ടോ പ്രത്യക്ഷപ്പെട്ടത്.

കുവൈറ്റിലെ അബ്ബാസിയയില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയതെന്നും പ്രചരണമുണ്ട്. ഇദ്ദേഹത്തിന്റെ പേരോ മറ്റോ വ്യക്തമല്ല. കാഴ്ചയില്‍ നമ്മുടെ മുഖ്യമന്ത്രിയെ പോലെയുണ്ട് എന്ന് മാത്രം.
ഇതിന് മുമ്പ് ഉമ്മന്‍ ചാണ്ടിയുടെ മുഖസാദൃശ്യമുള്ള മറ്റൊരാളിനെ കാനഡയില്‍ കണ്ടിരുന്നു. മനോരമയിലെ ന്യൂസ് റിപ്പോര്‍ട്ടറായ വിനോദ് ജോണ്‍ ആണ് അന്ന് അക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഉമ്മന്‍ ചാണ്ടിയുടെ അതേ രൂപസാദൃശ്യമുള്ള ആ മറ്റൊരാളെ കാണാന്‍ ഇവിടെ ക്ലിക്കൂ
ഒരാളെ പോലെ ഏഴു പേരുണ്ടാകുമെന്നല്ലേ പുരാണം പറയുന്നത്. മഹാത്മ ഗാന്ധിയുടെയും ഹിറ്റ്‌ലറിന്റെയും ശ്രീനാരായണ ഗുരുവിന്റെയുമൊക്കെ മുഖസാദൃശ്യമുള്ളവരെ പലനാട്ടിലും കണ്ടതായി വാര്‍ത്തകളുണ്ടായിട്ടുണ്ട്.












Click it and Unblock the Notifications