ട്രോളെന്നാല്‍ എമ്മാതിരി ട്രോള്‍, പയറ്റിത്തെളിഞ്ഞ ട്രോളന്മാരെ ശശിയാക്കി ടോവിനോ തോമസ്.. ഇത് കൊലമാസ്

സ്വന്തം അച്ഛന്‍ നായകനായി അഭിനയിക്കുന്ന പടങ്ങള്‍ ഒക്കെ സൂപ്പര്‍ ഹിറ്റ് ആവാന്‍ വേളാങ്കണ്ണി പള്ളിയില്‍ നേര്‍ച്ച നേര്‍ന്ന് മൊട്ടയടിച്ച കുഞ്ഞാവ. പ്രൗഡ് ഓഫ് യു മൈ ഗേള്‍ - സിനിമാ താരം ടോവിനോ തോമസിന്റെ ഏറ്റവും ഒടുവിലത്തെ ഫേസ്ബുക്ക് പോസ്റ്റാണ്. മകളുടെ ഫോട്ടോ കാണിച്ച് സെന്റിമെന്റ്‌സ് ആക്കാന്‍ ശ്രമം എന്ന് ട്രോള്‍ ചെയ്യാന്‍ എത്തിയ ട്രോളന്മാര്‍ പക്ഷേ ശശിയായി എന്ന് പറഞ്ഞാല്‍ മതിയല്ലോ.

Read Also: എനിക്ക്യൂഷ്ട്യാ.. ഇതെന്തൂട്ട് തൃശ്ശൂര് ഭാഷയാണ് ക്ടാവേ? നടി 'ഗ്യായത്രി' സുരേഷിന് 'മെക്സിക്കന്‍ അപാര' ട്രോളിന്റെ പൂരം!

Read Also: ഒരു മെക്‌സിക്കന്‍ അപാരത ടീസര്‍ ഇറങ്ങിയതിന് എസ് എഫ് ഐക്ക് ട്രോള്‍.. ഇതെന്ത് ന്യായം?

ഫാമിലി സെന്റിമെന്റ്‌സ് കിട്ടാന്‍ വേണ്ടി ടോവിനോ തോമസിന്റെ സൈക്കളോജിക്കല്‍ മൂവ് - എന്നായിരുന്നു ടോവിനോയുടെ പോസ്റ്റിലെ അടുത്തവരി. ഇത് കണ്ട് ട്രോളന്മാര്‍ പ്ലിംഗ് ആയിപ്പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ. കഴിഞ്ഞില്ല, ഇത് തപ്പി ഇനി ആരും എങ്ങോട്ടും പോണ്ട എന്ന് പറഞ്ഞ് ടോവിനോ ഫോട്ടോയുടെ സോഴ്‌സ് കൂടിയിട്ടതോടെ ട്രോളന്മാരുടെ സര്‍വ നിയന്ത്രണവും പോയി.

ഇത് ഇഷ്ടപ്പെട്ടു

ഇത് ഇഷ്ടപ്പെട്ടു

ട്രോളാന്‍ വന്ന ട്രോളന്മാരെല്ലാം ഒരു മിനുട്ട് പകച്ച് പോയെങ്കിലും സംഭവം എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. നിങ്ങള് മാസാണ് ഭായ് എന്ന് തുടങ്ങി എല്ലാവരും ടോവിനോയ്ക്ക് ഒടുക്കത്തെ സപ്പോര്‍ട്ടാണ്. ചേട്ടന്‍ സൂപ്പറാ ചേട്ടാ, നിങ്ങള്‍ കൊലമാസാണ്, ചേട്ടന്‍ അജു വര്‍ഗീസിന് പഠിക്കുന്നോ എന്നിങ്ങനെ പോകുന്നു മറ്റ് കമന്റുകള്‍. ടോവിനോുടെ പുതിയ ചിത്രമായ ഒരു മെക്‌സിക്കന്‍ അപാരത ടീസര്‍ വമ്പന്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുകയാണ്.

മൊട്ടയടിക്കുകയൊന്നും വേണ്ട

മൊട്ടയടിക്കുകയൊന്നും വേണ്ട

മൊട്ട അടിക്കേണ്ട ആവശ്യം ഒന്നും ഇല്ല, നിങ്ങള്‍ സൂപ്പര്‍ ആണ്. ഇത് വരെ കണ്ട ഒരു പടവും എന്നെ നിരാശപ്പെടുത്തിയിട്ടില്ല. എഡ്ഗര്‍ ആയാലും, ജോര്‍ജ്ജീ ആയാലും, തേജസ് ആയാലും. ചെറിയ വേഷം ആയാലും, മുഴു നീളന്‍ ആയാലും താങ്കളുടെ കയ്യില്‍ ഭദ്രം - ഇതാണ് ടോവിനോയോട് ആരാധകര്‍ പറയുന്നത്.

ഞങ്ങള് ഹിറ്റ് ആക്കിക്കോളാം

ഞങ്ങള് ഹിറ്റ് ആക്കിക്കോളാം

പൊന്നുമോളെ പപ്പയുടെ പടങ്ങള്‍ ഞങ്ങള് ഹിറ്റ് ആക്കിക്കോളാം കാരണം മോള്‍ടെ പപ്പക്ക് നല്ല സിനിമകള്‍ സെലക്ട് ചെയ്തു അത് നന്നായി അവതരിപ്പിക്കാന്‍ അറിയാം. ഞങ്ങള്‍ പ്രേക്ഷകരെ നിരാശപ്പടുത്താറില്ല മോള്‍ടെ പപ്പാ. അതുകൊണ്ടു തന്നെ മോള്‍ടെ ഈ നേര്‍ച്ച പാഴായി പോവത്തുമില്ല. മാതാവിന്റെ കൃപ കൊണ്ട് മോള്‍ടെ പപ്പാ ഇനിയും ഉയരത്തില്‍ എത്താന്‍ മോളെ പോലെ തന്നെ ഞങ്ങളും പ്രാര്‍ഥിക്കുന്നുണ്ട്.

ചളിയില്‍ പാറ്റയിടാന്‍

ചളിയില്‍ പാറ്റയിടാന്‍

സത്യം പറ നീ ഞങ്ങളുടെ ചളിയില്‍ പാറ്റയിടാന്‍ വന്നതല്ലേ. - ടോവിനോയുടെ പോസ്റ്റ് കണ്ട ശേഷം ലെ ചളിയന്‍.

നീ ചളിയനല്ലേടാ

നീ ചളിയനല്ലേടാ

സത്യം പറ നീ ചളിയനല്ലേടാ.. എന്ന് ചോദിക്കുന്ന ടോവിനോ ആരാധകരുമുണ്ട്.

വളരാന്‍ അനുവദിച്ചുകൂടാ

വളരാന്‍ അനുവദിച്ചുകൂടാ

ടോവിനോ തോമസിന്റെ പോസ്റ്റ് കണ്ട സാധാരണക്കാരനായ ഒരു ചളിയന്‍ - ഇവനെ വളരാന്‍ അനുവദിച്ചുകൂടാ.

ഇരട്ടിയാകും

ഇരട്ടിയാകും

ഈ രണ്ട് പടങ്ങള്‍ കൂടി ഒന്ന് ഹിറ്റായിക്കോട്ടെ ടോവിനോയുടെ സ്റ്റാര്‍ഡം ഇപ്പോ ഉള്ളതിന്റെ ഇരട്ടിയാകും

ടോറന്റിലല്ല

ടോറന്റിലല്ല

ഇനിയിറങ്ങുന്ന പടങ്ങളെങ്കിലും ടോറന്റില്‍ അല്ല തീയറ്ററില്‍ പോയി കണ്ട് വിജയിപ്പിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+