ഗൂഗിള്‍ തേസ് ഡൗണ്‍ലോഡ് ചെയ്തത് 50 ലക്ഷം ആളുകള്‍, കലക്കന്‍ ഓഫറുകള്‍...

Subscribe to Oneindia Malayalam

ഗൂഗിളിന്റെ ഡിജിറ്റല്‍ പേമെന്റ് ആപ്പായ ഗൂഗിള്‍ തേസ് ഡൗണ്‍ലോഡ് ചെയ്തത് 50 ലക്ഷത്തോളം ആളുകളെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ തേസ് ലോഞ്ച് ചെയ്ത സെപ്റ്റംബര്‍ 18 നു തന്നെ ഗൂഗിളിന്റെ ഗ്രോസ് മെര്‍ച്ചന്റൈസ് വോളിയം(GMV) 1.8 കോടി എത്തിയിരുന്നു.

ജിയോയുടെ ഉഗ്രന്‍ ദീപാവലി ഓഫര്‍, 100 ശതമാനം ക്യാഷ്ബാക്ക്!!

എസ്ബിഐ ഉപഭോക്താക്കള്‍ക്ക് പുതിയ ചെക്ക്ബുക്കിന് ഇനിയും അപേക്ഷിക്കാം, സമയം നീട്ടി

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും സൗജന്യമായി ഗൂഗിള്‍ തേസ് ഡൗണ്‍ലോഡ് ചെയ്യാം. ഐഔഎസ് പ്ലാറ്റ്‌ഫോമിലും ആപ്പ് ലഭ്യമാണ്. ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിടി എന്നീ ബാങ്കുകളുടെ സഹകരണത്തോടെയാണ്് ഗൂഗിള്‍ തേസ് പ്രവര്‍ത്തിക്കുന്നത്.

ഇന്ത്യക്കാര്‍ക്കു വേണ്ടി

ഇന്ത്യക്കാര്‍ക്കു വേണ്ടി

ഇന്ത്യക്കാര്‍ക്കു വേണ്ടി മാത്രം ഗൂഗിള്‍ അവതരിപ്പിച്ച മൊബൈല്‍ വാലറ്റാണ് ഗൂഗിള്‍ തേസ്. ആകര്‍ഷകമായ സമ്മാനങ്ങള്‍, അത്യുഗ്രന്‍ ക്യാഷ്ബാക്ക് ഓഫറുകള്‍, ഇവയെല്ലാമാണ് ഗൂഗിള്‍ തേസിനെ ജനപ്രിയമാക്കിയത്.

എങ്ങനെ..?

എങ്ങനെ..?

ആന്‍ഡ്രോയ്ഡ് പ്ലേ സ്റ്റോറില്‍ നിന്നും സൗജന്യമായി ഗൂഗിള്‍ തേസ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യാം. അതിനു ശേഷം നിങ്ങളുടെ മൊബൈല്‍ നമ്പര്‍ നല്‍കി ഗൂഗിള്‍ തേസില്‍ രജിസ്റ്റര്‍ ചെയ്യാം. എസ്എംസ് വേരിഫിക്കേഷനു ശേഷം നിങ്ങളുടെ ഗൂഗിള്‍ അക്കൗണ്ടും ലിങ്ക് ചെയ്യണം. ബാങ്ക് അക്കൗണ്ടുകള്‍ അറ്റാച്ച് ചെയ്തതിനു ശേഷം ഗൂഗിള്‍ തേസിലൂടെ പണമിടപാടുകള്‍ നടത്താം.

 ഫോണ്‍ നമ്പര്‍ ഇല്ലാതെയും

ഫോണ്‍ നമ്പര്‍ ഇല്ലാതെയും

ഫോണ്‍ നമ്പര്‍ ഇല്ലാതെയും ഗൂഗിള്‍ തേസിലൂടെ പണം കൈമാറാം. ഗൂഗിളിന്റെ ക്യുആര്‍ ടെക്‌നോളജി ഉപയോഗിച്ചാണിത്. നിങ്ങളുടെ അടുത്തുള്ള മൊറ്റൊരുഫോണിലേക്ക് ശബ്ദ തരംഗങ്ങളുപയോഗിച്ചാണ് ഇത് സാധ്യമാകുക.

നിരവധി ഭാഷകള്‍

നിരവധി ഭാഷകള്‍

ആന്‍ഡ്രോയ്ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ഗൂഗിള്‍ തേസ് ആപ്പ് ഉപയോഗിക്കാം. ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, തമിഴ്, തെലുങ്ക് ഭാഷകളില്‍ കസ്റ്റമൈസ് ചെയ്യുകയും ചെയ്യാം. ഫിംഗര്‍ പ്രിന്റ് ഉപയോഗിച്ചും പിന്‍ ഉപയോഗിച്ചും ആപ്പ് ലോക്ക് ചെയ്യാനും കഴിയും.

ക്യാഷ്ബാക്ക് ഓഫറുകള്‍

ക്യാഷ്ബാക്ക് ഓഫറുകള്‍

ഗൂഗിള്‍ തേസിലൂടെ പണമിടപാട് നടത്തുമ്പോള്‍ ഒരാള്‍ക്ക് 9000 രൂപ വരെ ക്യാഷ്ബാക്ക് നേടാനുള്ള അവസരമുണ്ട്. കൂടാതെ മറ്റ് ഓഫറുകളുമുണ്ട്. കൂപ്പണ്‍ സ്‌ക്രാച്ച് ചെയ്ത് 1000 രൂപ വരെ സ്വന്തമാക്കാം.

English summary
Over 5 million people download Google's 'Tez' payment app
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്