കേരളത്തിലും കർണി സേനയോ? വീണ്ടും ദുരന്തമായി 'സംഘികൾ' ... പത്മാവതിയിൽ വലിച്ചൊട്ടിച്ച് സോഷ്യൽ മീഡിയ

  • By: Desk
Subscribe to Oneindia Malayalam
cmsvideo
ദുരന്തമായി കർണിസേന, വലിച്ചൊട്ടിച്ച് സോഷ്യല്‍ മീഡിയ | Oneindia Malayalam

സഞ്ജയ് ലീല ബന്‍സാലിയുടെ 'പത്മാവതി' ആണ് ഇപ്പോള്‍ ദേശീയ തലത്തില്‍ ചര്‍ച്ചാ വിഷയം. സംഘപരിവാര്‍ സംഘടനകള്‍ സിനിമയ്‌ക്കെതിരെ അതി ശക്തമായാണ് രംഗത്ത് വന്നിരിക്കുന്നത്. സിനിമ റിലീസ് ചെയ്യാന്‍ സമ്മതിക്കില്ല എന്നൊക്കെയാണ് പറയുന്നത്. സിനിമയിലെ നായിക ദീപിക പദുക്കോണിന്റേയും സഞ്ജയ് ലീല ബന്‍സാലിയുടേയും തല വെട്ടുന്നവര്‍ക്ക് പത്ത് കോടിയാണ് ഇനാം!!!

വീണ്ടും 'സംഘി ദുരന്തം'... ടോം മൂഡിയുടെ ഫേസ്ബുക്കിലെ പൊങ്കാല 'കമ്മി' വകയല്ല; എല്ലാം ഫേക്ക് സംഘികള്‍?

ഇതൊക്കെ ദേശീയ തലത്തില്‍ നടക്കുന്നതല്ലേ എന്ന് വിചാരിച്ച് മലയാളികള്‍ മുഖംപൂഴ്ത്താന്‍ വരട്ടെ. സിനിമ കേരളത്തിലും റിലീസ് ചെയ്യാന്‍ സമ്മതിക്കില്ലെന്നാണ് ഭീഷണി. ഭീഷണി മുഴക്കിയതാകട്ടെ കര്‍ണി സേനയും.

കണ്ണന്താനം പിന്നേയും 'തള്ളന്താനം'!!! 32 മിനിട്ടുകൊണ്ട് ശബരിമല കയറിയ തള്ളിന് അടപടലം പൊങ്കാല!!!

കേരളത്തിലും കര്‍ണി സേനയോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പരിഹാസം. പത്മാവതിയുടെ പേരില്‍ സംഘപരിവാരത്തെ ട്രോളുകള്‍ കൊണ്ട് വലിച്ചൊട്ടിക്കുകയാണ് സോഷ്യല്‍ മീഡിയ. കേരളത്തില്‍ കൂടി സിനിമ റിലീസ് ചെയ്യാന്‍ സമ്മതിക്കില്ല എന്ന് പറഞ്ഞ സ്ഥിതിക്ക് പൊങ്കാലയുടെ കാര്യത്തില്‍ ഒരു മയവും ഉണ്ടാവില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ....

ഐസിസ് ആണോ....

ഐസിസ് ആണോ....

തലവെട്ടാന്‍ പത്ത് കോടി രൂപയൊക്കെ അല്ലേ വാഗ്ദാനം ചെയ്യുന്നത്. ഐസിസ് ആണോ എന്ന് സംശയിച്ചാല്‍ കുറ്റം പറയാന്‍ പറ്റില്ല. പക്ഷേ സംഗതി ബിജെപി നേതാവാണല്ലോ!

കുട്ടിമാമാ... ഞെട്ടിമാമാ

കുട്ടിമാമാ... ഞെട്ടിമാമാ

പത്മാവതി എന്ന് പറഞ്ഞപ്പോള്‍ ഏതെങ്കിലും സ്ത്രീ ആകുമെന്നാണത്രെ കരുതിയത്. അല്ലെങ്കില്‍ തന്നെ ശാഖയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം ഇല്ലല്ലോ... പിന്നെയല്ലേ സംഗതി മനസ്സിലായത്!

കേരളത്തിലോട്ട് വാ...

കേരളത്തിലോട്ട് വാ...

കേരളത്തില്‍ പത്മാവതി റിലീസ് ചെയ്താല്‍ പിന്നെ ആ തീയേറ്റര്‍ തന്നെ ഉണ്ടാവില്ല എന്നാണല്ലോ കര്‍ണിസേനാ തലവന്റെ ഭീഷണി. ഒന്ന് പുറത്തിറങ്ങി നിന്നാല്‍ മല്ലൂസിന്റെ സ്വഭാവം ശരിക്കും മനസ്സിലാക്കാന്‍ പറ്റും!

അതെന്ത് സാധനം

അതെന്ത് സാധനം

എന്തായാലും മലയാളികള്‍ ആകെ ഞെട്ടിയിരിക്കുകയാണ്. ആദ്യമായിട്ടാണല്ലോ കര്‍ണി സേന എന്ന പേര് തന്നെ കേള്‍ക്കുന്നത്. ഞെട്ടാതെ എന്ത് ചെയ്യും!

ആയിരിക്കാന്‍ സാധ്യതയില്ല!!!

ആയിരിക്കാന്‍ സാധ്യതയില്ല!!!

ആ പേര് കേട്ടപ്പോള്‍ പലരും ചിന്തിച്ചത് ഇങ്ങനെ ആണത്രെ... എന്തായാലും അത് നിങ്ങള്‍ മാത്രം ആകാന്‍ ഒരു സാധ്യതയു ഇല്ല.

ജിഎസ്ടിയും കൂട്ടിയാണോ

ജിഎസ്ടിയും കൂട്ടിയാണോ

പത്ത് കോടി രൂപയാണല്ലോ തല വെട്ടാന്‍ വേണ്ടിയുള്ള ഓഫര്‍. അപ്പോള്‍ എന്താണ് 'നാഷന്‍ വാണ്ട്‌സ് ടു നോ...'!!! ആ പത്ത് കോടിയില്‍ ജിഎസ്ടിയും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നാണത്രെ!

കുക്കല്ല, നേതാവാ

കുക്കല്ല, നേതാവാ

കാല് വെട്ടണം, കൈ വെട്ടണം, തല വെട്ടണം... ഇതൊക്കെ കേട്ടാല്‍ വിചാരിക്കും വല്ല ഹോട്ടലിലേയും കുക്ക് ആണോ എന്ന്. എന്നാല്‍ സംഗതി അങ്ങനെ അല്ലെന്ന് എത്രപേര്‍ക്ക് അറിയാം!

അനുഭവമുള്ളവര്‍ പറയുന്നത് കേള്‍ക്കണ്ടേ...

അനുഭവമുള്ളവര്‍ പറയുന്നത് കേള്‍ക്കണ്ടേ...

കര്‍ണി സേന എന്നല്ലേ പറഞ്ഞത്... ഉഡായിപ്പും കൊണ്ടിറങ്ങിയാല്‍ കര്‍ണപടം കാണില്ലെന്നാണത്രെ മല്ലൂസ് പറയുന്നത്. അനുഭവ പരിചയം ഉള്ള കേരള സംഘികള്‍ പറഞ്ഞതെങ്കിലും ഒന്ന് കേള്‍ക്കാമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുണ്ടാകും അല്ലേ...

ഈ ഭാവം

ഈ ഭാവം

വാര്‍ത്ത കേട്ടപ്പോള്‍ തന്നെ മലയാളികളുടെ ഭാവം ഇങ്ങനെ ആയിരുന്നു. അപ്പോള്‍ പിന്നെ കര്‍ണി സേന എന്ന് കൂടി കേട്ടാല്‍ എങ്ങനെയിരിക്കും!

ഹിറ്റ് ആക്കാന്‍ പോകുന്നു

ഹിറ്റ് ആക്കാന്‍ പോകുന്നു

വിജയുടെ മെര്‍സല്‍ സിനിമ സൂപ്പര്‍ ഹിറ്റ് ആക്കിയത് സംഘികള്‍ ആയിരുന്നല്ലോ... അപ്പോള്‍ പിന്നെ സിനിമയുടെ റിലീസ് തടയും എന്നൊക്കെ പറയുന്നത് ഹിറ്റ് ആക്കുന്നതിനെ ആയിരിക്കും അല്ലേ...

പിക്‌സ് ആര്‍ട്ടില്‍ മതിയോ

പിക്‌സ് ആര്‍ട്ടില്‍ മതിയോ

തല വെട്ടാന്‍ അല്ലേ പറഞ്ഞത്. അതിപ്പോള്‍ പിക്‌സ് ആര്‍ട്ടില്‍ വെട്ടിയാല്‍ മതിയോ എന്നാണ് ചിലര്‍ക്ക് സംശയം. കൂടുതല്‍ പരിചയം അതില്‍ ആണല്ലോ!

 കുറച്ച് കൂടി കാത്തിരിക്കാം

കുറച്ച് കൂടി കാത്തിരിക്കാം

സഞ്ജയ് ലീല ബന്‍സാരിയുടെ തല വെട്ടിയാല്‍ അഞ്ച് കോടി രൂപ തരും എന്നായിരുന്നു പറഞ്ഞിരുന്നത്. പിന്നീടത് പത്ത് കോടി ആയി. ഇനി കുറച്ച് കൂടി വെയ്റ്റ് ചെയ്താല്‍ അത് ചിലപ്പോള്‍ ഇരുപത് കോടി ഒക്കെ ആയേക്കും.

ഇങ്ങനെ പേടിച്ചാലോ

ഇങ്ങനെ പേടിച്ചാലോ

സിനിമയെ പേടി, പുസ്തകത്തെ പേടി... എന്തൊരു കഷ്ടമാണിത്. ഇങ്ങനെയൊക്കെ പേടിക്കാന്‍ പാടുണ്ടോ...

ഒറ്റയ്ക്കാവും

ഒറ്റയ്ക്കാവും

മറ്റ് സ്ഥലങ്ങളിലെ ഓളം കണ്ട് കേരളത്തില്‍ സിനിമയുടെ റിലീസ് തടയാന്‍ വന്നാല്‍ ഏതാണ്ട് ഇങ്ങനെ ഇരിക്കും. ഒറ്റയ്ക്കങ്ങോട്ട് പൊളിക്കേണ്ടി വരും!

തടയുമ്പോള്‍ ഇങ്ങനെ തടയണം

തടയുമ്പോള്‍ ഇങ്ങനെ തടയണം

കേരളത്തില്‍ പത്മാവതിയുടെ റിലീസ് ഇങ്ങനെ തന്നെ തടയണം. തടയുന്നവര്‍ക്കും ഒരു ആശ്വാസം ഒക്കെ വേണ്ടേ...

ചേനയല്ല സാര്‍, സേനയാണ്

ചേനയല്ല സാര്‍, സേനയാണ്

കര്‍ണി സേന എന്ന് കേട്ടുപ്പോള്‍ മല്ലൂസ് കരുതിയത് വല്ല ചേനയും ആയിരിക്കും എന്നാണത്രെ. ചേനയാണെങ്കില്‍ മണ്ണിന്റെ അടിയില്‍ അല്ലേ ഉണ്ടാവുക!!

വീണ്ടും പണികിട്ടി

വീണ്ടും പണികിട്ടി

ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ കയറിയ അവസ്ഥയിലാണത്രെ ചിലര്‍. പത്മാവതി ഒരു സ്ത്രീ ആണെന്ന് കരുതി തടയാന്‍ ചെന്നതാ... അപ്പോഴല്ലേ സംഗതി അറിയുന്നത്!

English summary
Padmavati row: Social Media mock Karni Sena with trolls
Please Wait while comments are loading...

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്