വാട്‌സ്ആപ്പില്‍ പണികിട്ടിയത് പാകിസ്താനികള്‍ക്ക്!! മുന്നറിയിപ്പുമായി സര്‍ക്കാര്‍
പാക് ഉപയോക്താക്കള്‍ തട്ടിപ്പില്‍ പെടാതെ കരുതിയിരിക്കണമെന്നാണ് പാക് മന്ത്രായലത്തിന്റെ മുന്നറിയിപ്പ്
ഇസ്ലാമാബാദ്: വാട്‌സ്ആപ്പ് വീഡിയോ കോള്‍ തട്ടിപ്പില്‍ മുന്നറിയിപ്പുമായി പാകിസ്താന്‍. വാട്‌സ്ആപ്പിന്റെ പുതിയ വീഡിയോ കോളിംഗ് ഫീച്ചറുമായി ബന്ധപ്പെട്ട് വരുന്ന മെസേജുകള്‍ സ്പാപമുകളാണെന്നും പാക് ഉപയോക്താക്കള്‍ തട്ടിപ്പില്‍ പെടാതെ കരുതിയിരിക്കണമെന്നുമാണ് പാകിസ്താന്‍ വാര്‍ത്താ വിനിമയ പ്രക്ഷേപണ മന്ത്രായലത്തിന്റെ മുന്നറിയിപ്പ്.
വാട്‌സ്ആപ്പ് വീഡിയോ കോള്‍ അവതരിപ്പിച്ചിരുന്നെങ്കിലും നവംബറിലാണ് ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള വാട്‌സ്ആപ്പ് പുറത്തിറക്കിയത്. നേരത്തെ വാട്ട്‌സ്ആപ്പ് ഗോള്‍ഡ് എന്ന പേരില്‍ മോഹനവാഗ്ദാനങ്ങളുമായി സ്പാം മെസേജുകള്‍ പ്രചരിച്ചിരുന്നു.

തട്ടിപ്പിന്റെ ഇരകള്‍ പാകിസ്താനികള്‍!
വാട്‌സ്ആപ്പ് വീഡിയോ കോളിന്റെ തട്ടിപ്പിന്റെ ഇരകള്‍ പാകിസ്ഥാനികളാണെന്നുള്ള അവകാശ വാദങ്ങളാണ് പാകിസ്താന്റെ മുന്നറിയിപ്പിന് പിന്നില്‍. പാക് മന്ത്രാലയത്തിന്റെ പ്രസ്താവനയെക്കുറിച്ച് പാക് ദിനപത്രം ട്രിബ്യൂണാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്.

വീഡിയോ കോള്‍ ഇന്‍വൈറ്റുകള്‍
ഗ്രൂപ്പ് വീഡിയോ കോളിംഗ് ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് സ്പാമര്‍മാര്‍ അയയ്ക്കുന്ന ഇന്‍വൈറ്റ് ലിങ്കുകള്‍ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ ലിങ്കുകള്‍ വഴി സ്പാമര്‍മാര്‍ ഫോണിലെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുമെന്നാണ് കണ്ടെത്തല്‍.

പ്രചരിക്കുന്നത് സ്പാം മെസേജ്
വാട്‌സ്ആപ്പ് വീഡിയോ കോളിംഗിനുള്ള ഇന്‍വിറ്റേഷന്‍ എന്നവകാശപ്പെട്ട് വാട്‌സ്ആപ്പില്‍ പ്രചരിക്കുന്നത് സ്പാം മെസേജാണെന്നാണ് ടെക് വിദഗ്ദരുടെ മുന്നറിയിപ്പ്. ലിങ്കില്‍ ഒന്നുമില്ലെങ്കിലും സ്പാം മെസേജ് ആണെന്നും ടെക് വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

സുരക്ഷാ ഭീഷണി
വാട്സ്ആപ്പ് ഗോള്‍ഡ് എന്ന പേരിലുള്ള ലിങ്കിലുള്ള വൈറസ് വഴി ഉപയോക്താക്കളുടെ സ്മാര്‍ട്ട്ഫോണിലുള്ള വ്യക്തിഗത വിവരങ്ങള്‍ കൈക്കലാക്കാനുള്ള ഹാക്കര്‍മാരുടെ നീക്കമാണെന്ന് വ്യക്തമാക്കി ടെക് വിദഗ്ദര്‍ ഉടന്‍തന്നെ രംഗത്തെത്തിയിരുന്നു.

വീഡിയോ കോള്‍ ആക്ടിവേറ്റ് ചെയ്യാന്‍
വാട്സ്ആപ്പ് വീഡിയോ കോള്‍ ആക്ടിവേറ്റ് ചെയ്യുന്നതിനായി ഗൂഗിള്‍ പ്ലേസ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍ എന്നിവയില്‍ നിന്ന് വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്താല്‍ മതി. ഇതോ ടെ വീഡിയോ കോള്‍ ഫീച്ചര്‍ ആക്ടീവാകും.

വീഡിയോ പ്രചാരത്തില്‍
ആന്‍ഡ്രോയ്ഡ്, ഐഒഎസ്, വിന്‍ഡോസ്, ബ്ലാക്ക്ബെറി പ്ലാറ്റ്ഫോമുകളിലുള്ള സ്മാര്‍ട്ട് ഫോണുകളില്‍ നിലവില്‍ വാട്‌സ്ആപ്പ് വീഡിയോ കോളിംഗ് ഫീച്ചര്‍ ലഭ്യമാണ്.












Click it and Unblock the Notifications