വീണ മാലികിന് പിന്നാലെ പാകിസ്താന്റെ ഗ്ലാമര്‍ മോഡല്‍ ക്വാന്‍ഡില്‍ ബലോചും ഇന്ത്യയിലേക്ക്?
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഭീഷണി സന്ദേശം അയച്ച പാകിസ്താനി നടിയും മോഡലുമായ ക്വാന്‍ഡില്‍ ബലോച് ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ചായ് വാല എന്ന് വിളിച്ചും ചായ ബിസിനസ് എങ്ങനെ പോകുന്നു എന്ന് ചോദിച്ചും മോദിയെ അപമാനിക്കുന്ന വീഡിയോ സ്വന്തം പേജില്‍ അപ്ലോഡ് ചെയ്താണ് ബലോച് മാധ്യമശ്രദ്ധ നേടിയത്.
പാകിസ്താനി പൂനം പാണ്ഡ എന്നാണ് ബലോച് പൊതുവേ അറിയപ്പെടുന്നത്. പുനം പാണ്ഡെ നടത്തുന്നത് പോലെ, സോഷ്യല്‍ മീഡിയയില്‍ സ്വന്തം ശരീരം പ്രദര്‍ശിപ്പിക്കുന്നതില്‍ മിടുക്കിയാണ് ബലോചും. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ വിദേശത്ത് നിന്നും ആര് വരുമ്പോഴും വലിയ വാര്‍ത്താ പ്രധാന്യം കിട്ടാറുണ്ട്. ബിഗ് ബോസില്‍ പങ്കെടുക്കാന്‍ ബലോച് സമ്മതം മൂളിയതായാണ് റിപ്പോര്‍ട്ടുകള്‍.

ആരാധകരുടെ ആവശ്യപ്രകാരമാണ് ബലോചിനെ ബിഗ് ബോസില്‍ ഉള്‍പ്പെടുത്താന്‍ അണിയറക്കാര്‍ തീരുമാനിച്ചത് എന്നാണ് അറിയുന്നത്. ഇത് സംബന്ധിച്ച് ബിഗ് ബോസ് അണിയറക്കാരും ബലോചും പ്രസ്താവന പുറപ്പെടുവിക്കും എന്നും അറിയുന്നു. ബിഗ് ബോസിലെ പത്താം സീസണിലായിരിക്കും ബലോച് ഭാഗമാകുക.
നേരത്തെ, ട്വന്റി 20 ലോകകപ്പില്‍ പാകിസ്താന് ഇന്ത്യയെ തോല്പിച്ചാല് നഗ്നയായി ഡാന്‍സ് ചെയ്യുമെന്ന് പാക് ആരാധകര്‍ക്ക് വാഗ്ദാനം നല്കി ബലോച് തലക്കെട്ടുകള്‍ സൃഷ്ടിച്ചിരുന്നു. മാര്‍ച്ച് 19ന് കൊല്‍ക്കത്തയിലെ ഈഡന് ഗാര്‍ഡനില്‍ നടന്ന മത്സരത്തില്‍ പക്ഷേ ഇന്ത്യ പാകിസ്താനെ തോല്പിച്ചു. സ്വന്തം ഫോട്ടോകള്‍ സോഷ്യല്‍ മീഡിയ പേജുകളില്‍ അപ്ലോഡ് ചെയ്ത് ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കലാണ് ബലോചിന്റെ പ്രധാന പരിപാടി.
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
'ദിലീപിനെതിരെ ഏത് നടിയാണ് പരാതി പറഞ്ഞിട്ടുള്ളത്? മുഖ്യമന്ത്രിയെ തെമ്മാടിയെന്ന് വിളിച്ചയാളാണ് ഞാൻ'; അഖിൽ മാരാർ -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications