ഭാവനയേയും മഞ്ജു വാര്യരേയും കുറിച്ച് ദിലീപ് അഭിമുഖത്തില്‍ അസഭ്യം പറഞ്ഞെന്ന്!!! ലാലേട്ടനെ ഒതുക്കാന്‍?

കൊച്ചി: മനോരമ ഓണ്‍ലൈനിന് നല്‍കി അഭിമുഖത്തില്‍ ദിലീപ് ആഞ്ഞടിച്ചത് സിനിമ മംഗളം എഡിറ്ററായ പല്ലിശ്ശേരിക്കെതിരെ ആയിരുന്നു. ഞെട്ടിപ്പിക്കുന്ന ആരോപണങ്ങളായിരുന്നു അന്ന് ദിലീപ് ഉയര്‍ത്തിയത്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിനെതിരെ തുടര്‍ച്ചയായി ലേഖനങ്ങള്‍ എഴുതിയിരുന്നതും പല്ലിശ്ശേരി തന്നെ ആയിരുന്നു.

Read Also: രശ്മി നായരെ വേശ്യയാക്കാൻ നോക്കുന്നവരേ... നിങ്ങൾക്ക് 'അതിനെ കുറിച്ച്' ഒരു ചുക്കും അറിയില്ല

ഇപ്പോഴിതാ ദിലീപിനെതിരെ വീണ്ടും പല്ലിശ്ശേരി രംഗത്തെത്തിയിരിക്കുകയാണ്. തന്റെ അഭ്രലോകം എന്ന പംക്തിയിലൂടെ തന്നെ ആണ് ദിലീപിനെതിരെ വീണ്ടും ആക്ഷേപങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്.

ദിലീപ് ഫാന്‍സ് തനിക്കെതിരെ വധഭീഷണി മഴക്കിയിട്ടുള്ളതായും പല്ലിശ്ശേരി പറയുന്നുണ്ട്. ദിലീപ് നല്‍കിയ അഭിമുഖത്തില്‍ മഞ്ജു വാര്യരെ കുറിച്ചും ഭാവനയെ കുറിച്ചും വളരെ മോശമായ കാര്യങ്ങള്‍ പറഞ്ഞിരിന്നു എന്നും പല്ലിശ്ശേരി ആക്ഷേപിക്കുന്നുണ്ട്.

അഭ്രലോകം

സിനിമ മംഗളച്ചിലെ അഭ്രലോകം എന്ന പംക്തിയില്‍ ആണ് പല്ലിശ്ശേരി വീണ്ടം ദിലീപിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. മഞ്ജു വാര്യര്‍ക്കും ഭാവനയ്ക്കം എതിരെ ദിലീപ്- എന്നാണ് തലക്കെട്ട്.

ഹനുമാന്‍ സേവയും ചാത്തന്‍ സേവയും

ദിലീപ് ഫാന്‍സ് അസോസിയന്‍ പ്രവര്‍ത്തകരുടേത് എന്ന പേരില്‍ തനിക്ക് ഭീഷണിക്കത്ത് കിട്ടി എന്നാണ് പല്ലിശ്ശേരി പറയുന്നത്. ഹനുമാന്‍ സേവയം ചാത്തന്‍ സേവയും ഒരുമിച്ച് കൊണ്ടുനടക്കുന്നവനാണ് തങ്ങളുടെ ദിലീപേട്ടന്‍ എന്നാണത്രെ കത്തില്‍ ള്ളത്.

മോഹന്‍ലാലിനെ ഒതുക്കാന്‍!!!

ലാലേട്ടനെ പോലും ഒതുക്കാന്‍ ശ്രമിച്ച ദിലീപേട്ടന്റെ ശക്തി എന്താണെന്ന് മനസ്സിലായിക്കാണുമല്ലോ എന്നും പറയുന്നുണ്ടത്രെ. ചെറി കൂട്ടിയാണ് എല്ലാം എഴുതിയിരിക്കുന്നത് എന്നും പല്ലിശ്ശേരി പറയുന്നു.

തിരിച്ചെത്തുമ്പോഴേക്കും കൊല്ലും

ദിലീപും സംഘവും അമേരിക്കയില്‍ നിന്ന് തിരിച്ചെത്തുമ്പോഴേക്കും പല്ലിശ്ശേരിയെ കൊല്ലും എന്നാണത്രെ ഭീഷണി. കയങ്ങള്‍ എന്തായാലം പല്ലിശ്ശേരി ആ കത്ത് പുറത്ത് വിടാന്‍ തയ്യാറായിട്ടില്ല.

ആ ഫോട്ടോയെ കുറിച്ച്

ദിലീപിന്റെ അമേരിക്കന്‍ പര്യടനത്തിന്റെ ഫോട്ടോയെ കുറിച്ചും പല്ലിശ്ശേരി ആക്ഷേപം ഉന്നയിക്കുന്നുണ്ട്. ഫോട്ടോയില്‍ ദിലീപും കാവ്യ മാധവനും എങ്ങനെയാണ് നില്‍ക്കുന്നത് എന്ന് നോക്കാനാണ് പല്ലിശ്ശേരി പറയുന്നത്.

മീനാക്ഷിയെ ഹോസ്റ്റലിലേക്ക് മാറ്റുമെന്ന്

വിവാഹത്തിന് ശേഷം ദിലീപും കാവ്യ മാധവനും തമ്മില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയെന്നും ആരോപണം ഉണ്ട്. എന്തുകൊണ്ടാണ് അമേരിക്കയിലെ പരിപാടിയ്ക്ക് മകളെ കൊണ്ടുപോകാതിരുന്നത് എന്നാണ് വേറെ ചോദ്യം. മകളെ ഹോസ്റ്റലിലേക്ക് മാറ്റാനാണ് തീരുമാനം എന്നും പല്ലിശ്ശേരി കണ്ടെത്തുന്നുണ്ട്.

മഞ്ജുവിനും ഭാവനയ്ക്കും എതിരെ

അടുത്തിടെ പുറത്തുവന്ന ദിലീപിന്റെ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ സെന്‍സര്‍ ചെയ്തതിന് ശേഷം ആണ് പുറത്ത് വിട്ടത് എന്നാണ് മറ്റൊരു ആരോപണം. വൃത്തി കെട്ട ഭാഷയില്‍ ആയിരുന്നത്രെ ദിലീപ് സംസാരിച്ചത്. ഇക്കാര്യം അവിടെ ണ്ടായിരുന്നവരാണത്രെ പറഞ്ഞത്.

വൃത്തികെട്ട ആംഗ്യത്തോടെ

മഞ്ജു വാര്യരെ കുറിച്ചും ഭാവനയെ കുറിച്ചും വൃത്തികെട്ട ആംഗ്യത്തോടെയാണ് ദിലീപ് സംസാരിച്ചത് എന്നാണ് പല്ലിശ്ശേരി പറയുന്നത്. എന്നാല്‍ പല്ലിശ്ശേരിയോട് ഇത് ആരാണ് പറഞ്ഞത് എന്ന ചോദ്യത്തിന് മറുപടിയുണ്ടാവില്ല. സ്ത്രീത്വത്തെ ചവിട്ടിമെതിച്ചുകൊണ്ടായിരുന്നത്രെ ദിലീപിന്റെ സംസാരം.

പള്‍സര്‍ സുനിയുടെ ആഗ്രഹം

പള്‍സര്‍ സുനിയുടെ ദീര്‍ഘനാളത്തെ ആഗ്രഹത്തെ കുറിച്ച് വരെ ദിലീപ് പറഞ്ഞു എന്നാണ് പല്ലിശ്ശേരിയുടെ ആരോപണം. പള്‍സറുമായി ദിലീപിനുള്ള അടുപ്പം തെളിയിക്കുന്നതാണ് ഇതെന്നാണ് മറ്റൊര കണ്ടെത്തല്‍.

പറഞ്ഞതായി പറയുന്ന കാര്യങ്ങള്‍

ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ നിന്ന് സെന്‍സര്‍ ചെയ്ത് ഒഴിവാക്കിയത് എന്ന രീതിയില്‍ കുറേ കാര്യങ്ങള്‍ പല്ലിശ്ശേരി പറയുന്നുണ്ട്. അതില്‍ മഞ്ജുവാര്യരേയും ഭാവനയേയും ആക്ഷേപിക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് പല്ലിശ്ശേരി പറയുന്നത്. എന്നാല്‍ അഭിമുഖം നടത്തിയവര്‍ ഇതുവരെ ഇത്തരം ആക്ഷേപങ്ങളൊന്നും ഉന്നയിച്ചിട്ടില്ലെന്ന കാര്യവും ഓര്‍ക്കണം.

 ദിലീപ് മയക്കുമരുന്നിന് അടിമയോ?

ദിലീപ് മയക്കുമരുന്നിന് അടിമയോ- ഇതാണ് ലേഖനത്തിലെ ഒരു ഭാഗത്തിന്റെ തലക്കെട്ട്. എന്തായാലം ദിലീപിനെതിരെ ഇതുവരെ ശത്രുക്കള്‍ പോലും പറഞ്ഞിട്ടില്ലാത്ത ഒരു ആക്ഷേപം ആണിത്.

എല്ലാം അവരുടെ തലയില്‍...

ആരൊക്കെ ഉണ്ടായാലും തന്നെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്ന് ദിലീപ് പറഞ്ഞത്ര. താന്‍ പ്രാര്‍ത്ഥിച്ചാല്‍ ഇവരൊക്കെ ഇല്ലാതാകും എന്നാണത്രെ ദിലീപ് ആത്മവിശ്വാസത്തോടെ പ്രതികരിച്ചത്. 'ഇയാളെന്താ ലഹരിക്ക് അടിമയാണോ. അല്ലാതെ ഇങ്ങനെ സംസാരിക്കുമോ' എന്നാണത്രെ അഭിമുഖം ഷൂട്ട് ചെയ്തവരില്‍ ഒരാള്‍ ചോദിച്ചത്. ഇതും പല്ലിശ്ശേരി പറയുന്നതാണ്. ഇതിലെ സത്യാവസ്ഥ എന്താണെന്ന് ദിലീപിന് മാത്രം അറിയാം.

ദിലീപ് ഉപയോഗിക്കുന്നത്

അമിതമായ ലഹരി ഉപയോഗം ദിലീപിനെ പിടികൂടിയിരിക്കുന്നു എന്നാണ് പല്ലിശ്ശേരി കണ്ടെത്തുന്നത്. പുതിയ ലഹരി ആയ 'സ്റ്റാമ്പ്' ആണ് ദിലീപ് ഉപയോഗിക്കുന്നത് എന്ന് പോലും പറയുന്നുണ്ട് പല്ലിശ്ശേരി.

ചാത്തന്‍ സേവയും ഹനുമാന്‍ സേവയും

ലഹരിക്കൊപ്പം ചാത്തന്‍ സേവയും ഹനുമാന്‍ സേവയും സജീവമാക്കി എതിരാളികളെ തകര്‍ക്കാമെന്ന് വ്യാമോഹിക്കുകയാണ് എന്നും പറയുന്നുണ്ട്. തനിക്കൊന്നും സംഭവിക്കാതിരിക്കാന്‍ ശരീരത്തില്‍ പലതരത്തിലുള്ള ഏലസ്സുകളാണ് കെട്ടിയിരിക്കുന്നത് എന്നും പല്ലിശ്ശേരി കണ്ടെത്തുന്നുണ്ട്. ദിലീപിന്റെ ശരീരത്തിലെ ഏലസ്സുകള്‍ പല്ലിശ്ശേരി എങ്ങനെ ആയിരിക്കും കണ്ടിട്ടുണ്ടാവുക?

മോഹന്‍ലാലിനെ ഒതുക്കാനോ...

മോഹന്‍ലാലിനെ ഒതുക്കാന്‍ ദിലീപ് ശ്രമിക്കുന്നു എന്നാണത്രെ റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അങ്ങനെയൊന്നും ഇല്ലെന്നാണ് പല്ലിശ്ശേരി പറയുന്നത്. അങ്ങനെയൊക്കെ ദിലീപ് ചിലപ്പോള്‍ സ്വപ്‌നം കാണാറുണ്ടാകും എന്നാണ് പരിഹാസം.

മമ്മൂട്ടിയെ ഭീഷണിപ്പെടുത്തുന്നതുപോലെ

മമ്മൂട്ടിയെ ഭീഷണിപ്പെടുത്തുന്നതുപോലെ മോഹന്‍ലാലിന്റെ അടുത്ത് നടക്കില്ലെന്നാണ് പല്ലിശ്ശേരി പറയുന്നത്. അപ്പോള്‍ മമ്മൂട്ടിയെ ദിലീപ് ഭീഷണിപ്പെടുത്താറുണ്ട് എന്നാണ് പല്ലിശ്ശേരി പറഞ്ഞുവയ്ക്കുന്നത് എന്നും സംശയം തോന്നും.

മോഹന്‍ലാലിനോട് പക

ദിലീപിന് മോഹന്‍ലാലിനോട് കടുത്ത പകയുണ്ടെന്ന കാര്യം പാട്ടാണെന്നാണ് പല്ലിശ്ശേരി പറയുന്നത്. പക്ഷേ ഗണേഷ് കുമാറും മോഹന്‍ലാലും തമ്മിലുള്ള അടുപ്പം കാരണമാണത്രെ പരസ്യമായി ഒന്നും ചെയ്യാന്‍ പറ്റാത്തത്.

ദിലീപ് പനിപിടിച്ചുകിടന്നുവെന്ന്!!!

മഞ്ജു വാര്യര്‍ക്ക് പിന്നില്‍ ശക്തിയോടെ നില്‍ക്കുന്നവരെ കണ്ട് ഞെട്ടിയ ദിലീപ് അഞ്ച് ദിവസം പനിപിടിച്ച് കിടന്നു എന്നൊക്കെയാണ് പല്ലിശ്ശേരി തള്ളി വിടുന്നത്. മോഹന്‍ലാല്‍ ഫാന്‍സിന്റെ പ്രതികരണം ആയിരുന്നത്രെ പനി വരാനുള്ള കാരണം!!!

{video2}

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+