റിലീസ് ചെയ്ത് രണ്ടാം ദിനം 'പാപനാശം' നെറ്റിലെത്തി, പ്രേമത്തിന്റെ വിധിയോ?
ചെന്നൈ: 'പ്രേമം' സിനിമയുടെ സെന്‍സര്‍ കോപ്പി ഇന്റര്‍നെറ്റിലൂടെ പുറത്തായതിന് പുറമേ ഇതാ ദൃശ്യത്തിന്റെ തമിഴ് പതിപ്പ് 'പാപനാശ'വും ഇന്റര്‍നെറ്റിലെത്തി. പ്രേമം റിലീസ് ചെയ്ത് ആഴ്ചകള്‍ക്ക് ശേഷമാണ് ഇന്റര്നെറ്റിലെത്തിയതെങ്കില് പാപനാശത്തിന്റെ വിധി അതിലും കടുത്തതാണ്.
ജിത്തു ജോസഫ് സംവിധാനം ചെയ്ത കമല്ഹാസന് ചിത്രം റിലീസ് ചെയ്ത് രണ്ടാം ദിവസം തന്നെയാണ് ഇന്റര്‍നെറ്റില്‍ എത്തിയിട്ടുള്ളത്. അതും നല്ല ക്ലാരിറ്റിയോടുകൂടിത്തന്നെ. സിനിമയുടെ കളക്ഷനെ ഇത് എങ്ങനെ ബാധിയ്ക്കുമെന്ന് പറയേണ്ടതില്ലല്ലോ

ദൃശ്യത്തിന്റെ തമിഴ്
ജിത്തു ജോസഫ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് സിനിമ 'ദൃശ്യ'ത്തിന്റെ തമിഴ് പതിപ്പാണ് പാപനാശം. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണിത്.

ലാലിന് പകരം കമല്‍
ദൃശ്യത്തില്‍ മോഹന്‍ അവതരിപ്പിച്ച കഥാപാത്രത്തെ പാപനാശത്തില്‍ കമല്‍ ഹാസനാണ് അവതരിപ്പിയ്ക്കുന്നത്. ഉലകനായകന്റെ പുതിയ ചിത്രം എന്നത് ഇന്ത്യന്‍ സിനിമാലോകം തന്നെ കാത്തിരിയ്ക്കുന്ന ഒന്നാണ്.

നെറ്റിലെത്തി
റിലീസ് ചെയ്ത് രണ്ടാം ദിവസം തന്നെ സിനിമ ഇന്റര്‍നെറ്റില്‍ എത്തിക്കഴിഞ്ഞു എന്നതാണ് ഇപ്പോഴത്തെ പ്രശ്നം. രണ്ട് വെബ്സൈറ്റുകള്‍ വഴിയാണ് സിനിമ പുറത്തായിട്ടുള്ളത്.

എന്ത് ചെയ്യാന്‍
സിനിമ ഇന്റര്‍നെറ്റില്‍ എത്തിക്കഴിഞ്ഞാല്‍ പിന്നെ തീയേറ്ററില്‍ ആളുകള്‍ കുറയും എന്ന് ഉറപ്പാണ്. പ്രത്യേകിച്ച് പാപനാശം ഒരു സസ്പെന്‍സ് ത്രില്ലര്‍ ആണ് എന്നുകൂടി ഓര്‍ക്കണം.

എന്ത് ചെയ്യാന്‍
സിനിമ റിലീസ് ചെയ്താല്‍ ഉടന്‍ തന്നെ വ്യാജ പതിപ്പുകള്‍ ഇറങ്ങുന്നത് ഇപ്പോള്‍ തമിഴില്‍ പതിവായിക്കൊണ്ടിരിയ്ക്കുകയാണ്. ചെന്നൈ കേന്ദ്രീകരിച്ചുള്ള സംഘങ്ങളാണത്രെ ഇതിന് പിന്നില്‍.

പ്രേമത്തിന്റെ വിധി
കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചുകൊണ്ട് പ്രേമം തീയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കവെയാണ് വ്യാജ പതിപ്പുകള്‍ ഇന്റര്‍നെറ്റും വാട്സ് ആപ്പും വഴി പ്രചരിച്ചത്. അത് തീയേറ്റര്‍ കളക്ഷനെ കാര്യമായി ബാധിച്ചിട്ടുണ്ട്.

അന്വേഷണം എവിടെ
പരാതി നല്കി ഇത്രനാളായിട്ടും എവിടെ നിന്നാണ് സിനിമ ചോര്‍ന്നത് എന്ന് പോലും അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സിനിമയുടെ നിര്‍മാതാവ് അന്‍വര്‍ റഷീദും സംവിധായകന് അല്‍ഫോണ്‍സ് പുത്രനും ആന്റി പൈറസി സെല്ലിന് മുന്നില്‍ ഹാജരായി തെളിവ് നല്‍കിയിട്ടുണ്ട്.

ചെന്നൈ പട്ടണം
ചെന്നൈയില്‍ നിന്നാണ് പാപനാശത്തിന്റെ വ്യാജന് പുറത്തിറങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. പ്രേമം ചോര്‍ന്നത് സംബന്ധിച്ചും ചില ചെന്നൈ സംശയങ്ങള്‍ ബാക്കി നില്‍ക്കുന്നുണ്ട്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications