മനം കവര്‍ന്ന് പാര്‍വതിയുടെ മോഹിനിയാട്ടം
തിരുവനന്തപുരം: നടന ചാരുത കൊണ്ട് പാര്‍വ്വതി വീണ്ടും ആരാധകര്‍ക്ക് മുന്നില്‍ വിസ്മയം തീര്‍ത്തു.സൂര്യ ഡാന്‍ ആന്റ് മ്യൂസിക് ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ മോഹനിയാട്ടം ഫെസ്റ്റിവലിലാണ് പാര്‍വ്വതി വീണ്ടും നൃത്തം ചെയ്തത്.തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതിഭവനില്‍ വച്ചായിരുന്നു പരിപാടി.
മുഖത്ത് മിന്നിമറയുന്ന ഭാവങ്ങള്‍ കൊണ്ട് മോഹിനിയാട്ടത്തിന്റെ ലാസ്യത്തിന് മാറ്റ് കൂട്ടുകയായിരുന്നു നര്‍ത്തകി. മെയ് വഴക്കത്തോടെ ഓരോ ചുവടും വയ്ക്കുമ്പോള്‍ ആരാധകന് നഷ്ടമായ ആ പഴയ നായികയെ തിരിച്ചു കിട്ടുകയായിരുന്നു. പാര്‍വ്വതി ജയറാം അവതരിപ്പിച്ച മോഹനിയാട്ടത്തിന്റെ കൂടുതല്‍ ദൃശ്യങ്ങളും വിശേഷങ്ങളും

പാര്‍വ്വതി
ഒരു കാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന നായികയായിരുന്നു പാര്‍വ്വതി. വിവാഹത്തിന് ശേഷം സിനിമയോട് വിട പറഞ്ഞ നായി ഇപ്പോള്‍ നൃത്ത വേദികളിലൂടെ സജീവമാവുകയാണ്

സിനിമയിലെ നൃത്തം
സിനിമയിലും കഌസിക്കല്‍ നൃത്ത രംഗത്തില്‍ മികച്ച പ്രകടനം നടത്തിയ പാര്‍വ്വതി സിനിമയ്ക്കിപ്പുറം ജീവിതത്തിലും നൃത്തത്തിന് പ്രധാന്യം നല്‍കുന്നു

മോഹിനിയാട്ടം ഫെസ്റ്റ്
സൂര്യ മോഹിനിയാട്ടം ഫെസ്റ്റില്‍ മികച്ച പ്രകടനമാണ് പാര്‍വ്വതി കാഴ്ച വച്ചത്.

ലാസ്യം
ലാസ്യ പ്രധാനമായ മോഹിനിയാട്ട്‌ത്തെ അതിന്റെ തനിമയൊട്ടും ചോരാതെ അവതരിപ്പിയ്ക്കാന്‍ പാര്‍വ്വതിയ്ക്ക് കഴിഞ്ഞു

വേഷം
പച്ചയും വെള്ളയും കലര്‍ന്ന വേഷമാണ് പാര്‍വതി ധരിച്ചത്. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവനിലായിരുന്നു പാര്‍വ്വതിയുടെ മോഹിനിയാട്ടം

സിനിമയിലേയ്ക്ക്
സിനിമയിലേയ്ക്ക് തിരിച്ച് വരുന്നില്ലെന്ന തീരുമാനത്തില്‍ തന്നെയാണ് പാര്‍വ്വതി. നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിയ്ക്കാനാണിഷ്ടം












Click it and Unblock the Notifications