'52 ഇഞ്ചിന്റെ നെഞ്ചളവ്...' പത്താന്‍കോട് ആക്രമണത്തില്‍ മോദിയ്‌ക്കെതിരെ ട്രോളുകള്‍
അധികാരത്തിലെത്തുന്നതിന് മുമ്പ് ബിജെപിയും നരേന്ദ്ര മോദിയും അന്നത്തെ യുപിഎ സര്‍ക്കാരിനെതിരെ ശക്തമായ ആരോപണങ്ങളാണ് ഉന്നയിച്ചിരുന്നത്. സോഷ്യല്‍ മീഡിയ വഴി ഉന്നയിച്ചിരുന്ന ആരോപണങ്ങളെല്ലാം ഇപ്പോള്‍ തിരിച്ചടിയ്ക്കുമെന്ന് സാക്ഷാല്‍ നരേന്ദ്ര മോദി പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
പത്താന്‍കോടില്‍ ഭീകരര്‍ വിളയാടിയപ്പോള്‍ മോദി വിരുദ്ധര്‍ ഇപ്പോള്‍ പഴയ പല സാധനങ്ങളും എടുത്ത് വച്ച് ട്രോളുകള്‍ ഇറക്കുകയാണ്. ഇത് കാണുമ്പോള്‍ ഒരുപക്ഷേ ചിരിയ്ക്കുന്നത് പഴയ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് ആയിരിയ്ക്കും.
രാഷ്ട്രം വലിയ ദുരന്തത്തെ നേരിടുമ്പോഴും, അത് സംബന്ധിച്ച് ചില പോസിറ്റീവ് ട്രോളുകളും വരുന്നുണ്ട്.

ഓര്‍മയുണ്ടോ ഈ ട്വീറ്റ്?
നരേന്ദ്ര മോദിയ്ക്ക് ഈ ട്വീറ്റ് ഓര്‍മകാണുമോ ആവോ? തെളുകള്‍ ഇനി മോദിയും ഹാജരാക്കേണ്ടി വരുമോ?

അതാ ഒരാശ്വാസം
മോദി പ്രധാനമന്ത്രിയായാല്‍ പിന്നെ രെു പാകിസ്താനിയും ഇന്ത്യയിലേയ്ക്ക് നുഴഞ്ഞുകയറാന്‍ ധൈര്യപ്പെടില്ലെന്നാണ് അന്ന് അമിത് ഷാ പറഞ്ഞത്. ഇപ്പോഴിതാ, വ്യോമസേനാ കേന്ദ്രത്തില്‍ തന്നെ ഭീകരാക്രമണം നടത്തിയിരിയ്ക്കുന്നു.

മന്‍മോഹന്‍ തിരിച്ചടിയ്ക്കും
അന്ന മോദി ട്വീറ്റ് ചെയ്ത അതേ വാക്കുകള്‍ തന്നെ ഇന്ന് മന്‍മോഹന്‍ സിങ് തിരിച്ച് ട്വീറ്റ് ചെയ്താല്‍ എങ്ങനെയുണ്ടാകും.

റോം കത്തിയെരിയുമ്പോള്‍
റോം കത്തിയെരിയുമ്പോള്‍ വീണവായിച്ചുകൊണ്ടിരുന്ന ചക്രവര്‍ത്തിയാണ് നീറോ. ഭീകരാക്രമണം നടക്കുമ്പോള്‍ യോഗയെ കുറിച്ച് പറഞ്ഞ മോദിയെ ഇവിടെ ഉപമിയ്ക്കുന്നത് നീറോയോടാണ്.

ഇനിയിപ്പോള്‍ ഇങ്ങനെ വേണ്ടി വരുമോ?
പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്തതിനാണ് ഈ പരിഹാസം.

അന്ന് കോണ്‍ഗ്രസ്... ഇന്ന്?
പാക് തീവ്രവാദികളില്‍ നിന്ന് ആരാണ് ഇന്ത്യയെ രക്ഷിയ്ക്കുക? കോണ്‍ഗ്രസ് ഇപ്പോഴും ഉറങ്ങുകയാണെന്നാണ് അന്ന് മോദി പറഞ്ഞത്. ഇപ്പോള്‍ ഇതാ മറുചോദ്യം വരുന്നു.

ധൈര്യം ഫേസ്ബുക്കില്‍
വലിയ ദേശ സ്‌നേഹവും ധൈര്യവും വിളമ്പുന്നവരേയും ട്രോളര്‍മാര്‍ വെറുതേ വിടുന്നില്ല.

തീവ്രവാദി
ജിഹാദും സ്വര്‍ഗത്തിലെ ഹൂറികളും ംക്കെയാണല്ലോ ചാവേറുകളുടെ സ്വപ്നം. അതിനിപ്പോള്‍ ഇങ്ങനെ തന്നെ പണികൊടുക്കണം.

അത് വേണ്ടായിരുന്നു
പാകിസ്താനില്‍ ജനിച്ചിരുന്നെങ്കിലെന്ന് സ്വപ്‌നം കാണുന്നവര്‍ക്കുള്ളതാണിത്!

ഇതായിരുന്നു അത്
ദേശ സ്‌നേഹവും പാര്‍ട്ടി സ്‌നേഹവും അതിര് കടക്കുമ്പോള്‍ ചിലര്‍ ഇങ്ങനെയൊക്കെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇടും. അത് കണ്ടാല്‍ പിന്നെ ട്രോളര്‍മാര്‍ വെറുതേയിരിയ്ക്കുമോ?

അറിയാതെയെങ്കിലും
മോദി ഒന്ന് വിരല്‍ ഞൊടിച്ചാല്‍ മതി, രാജ്യത്തെ അറുപതിനായിരം ശാഖകളില്‍ നിന്നുള്ള ആറ് ലക്ഷം സ്വയം സേവകര്‍ പാകിസ്താനിലേയ്ക്ക് ഇരച്ചുകയറി നശിപ്പിയ്ക്കും എന്നാണ് വീരവാദം. എന്തായാലും മോദിയ്ക്കിപ്പോള്‍ ഇങ്ങനെ ഒരു ഭയം ഉണ്ടാകാനിടയുണ്ട്.


Click it and Unblock the Notifications
