ഇത് ലോക്കല്‍ ശിവമണി, വിത്ത് 'പാട്ട ഡ്രംസ്'

കഴിഞ്ഞ കുറച്ച് ദിവസങ്ങളില്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ ഏറ്റവും അധികം ഷെയര്‍ ചെയ്യപ്പെട്ട ഒരു വീഡിയോ ഉണ്ട്. ശിവമണിയെ വെല്ലുന്ന പ്രകടനം കാഴ്ചവക്കുന്ന ഒരു കൊച്ചുപയ്യന്‍.

ശിവമണി വലിയ വിലപിടിപ്പുള്ള ഡ്രംസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഈ പയ്യന്റെ കയ്യില്‍ അതൊന്നുമില്ല. കുറച്ച് തകര പാട്ടകളും പാത്രങ്ങളും ഒക്കെ മരക്കുറ്റിയിലും മറ്റും പിടിപ്പിച്ചാണ് പയ്യന്റെ പ്രകടനം.

Patta Drums

സാമ്പത്തികമായി അത്ര ഭദ്രമല്ലാത്ത ഒരു കുടുംബത്തിലെ അംഗമാണ് ഈ കുട്ടിയെന്ന് വീഡിയോയുടെ പശ്ചാത്തലം കണ്ടാല്‍ തന്നെ മനസ്സിലാകും. ചുമര് തേക്കാത്ത ഒരു വീടിന്റെ മുന്നിലിരുന്നായിരുന്നു ഇവന്റെ ഡ്രംസ് അടി.

വെറും ഒരു മിനിട്ട് 12 സെക്കന്റ് മാത്രമാണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ഈ വീഡിയോയുടെ ദൈര്‍ഘ്യം. ഏത് നാട്ടുകാരനെന്നോ, ഭാഷക്കാരെന്നോ പോലും ഇതുവരെ ആര്‍ക്കും തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല.

ഫേസ് ബുക്കിലും യൂട്യൂബിലും ഒക്കെ വീഡിയോ ഹിറ്റ് ആയിക്കഴിഞ്ഞു. പതിനായിരങ്ങളാണ് ഇപ്പോള്‍ തന്നെ വീഡിയോ കണ്ടത്. അതിപോലെ തന്നെ പതിനായിരക്കണക്കിന് ഷെയറുകളും ലഭിച്ചുകഴിഞ്ഞു.

മിടുക്കനായ ഈ കുട്ടിയെ ശിവമണിയോടാണ് പലരും ഉപമിക്കുന്നത്. ഒരു കുട്ടി ട്രൗസറും ഇട്ട്, മരത്തിന്റെ സ്റ്റൂളിന് മുകളില്‍ ഇരുന്ന് രണ്ട് മരക്കോലുകൊണ്ട് ഇവന്‍ തീര്‍ക്കുന്ന അത്ഭുതത്തെ പലര്‍ക്കും വാക്കുകള്‍ കൊണ്ട് വിശേഷിപ്പിക്കാന്‍ പോലും കഴിയുന്നില്ല.

കുഞ്ഞു പ്രതിഭക്ക് സ്വന്തമായി ഡ്രംസ് വാങ്ങിക്കൊടുക്കാന്‍ തയ്യാറായി പലരും കമന്റുകള്‍ ഇടുന്നുണ്ട്. പയ്യന്റെ മേല്‍വിലാസം ചോദിച്ചുകൊണ്ടുള്ള കമന്റുകളും നിരവധിയാണ്. പക്ഷേ ഇതുവരെ ആര്‍ക്കും അറിയില്ല, ഈ കുരുന്നു പ്രതിഭ എവിടത്തുകാരനാണെന്ന്.

മാസങ്ങള്‍ക്ക് മുമ്പ് ചന്ദ്രലേഖ എന്ന വീട്ടമ്മ പാടിയ രാജഹംസമേ എന്ന പാട്ടുപോലെയാണ് ഇപ്പോള്‍ ഈ കുട്ടി പ്രതിഭയുടെ ഡ്രംസ് വായന സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ പരക്കുന്നത്.

<center><iframe width="100%" height="450" src="//www.youtube.com/embed/EyCguQYVr54" frameborder="0" allowfullscreen></iframe></center>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+