'കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ' ഇന്റര്‍നാഷണലായി; ഒറിജിനല്‍ പൗലോ കൊയ്‌ലോ ട്വീറ്റ് ചെയ്തു
കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ എന്ന പേര് കേട്ടാല്‍ ആരും പെട്ടെന്ന് ഒന്ന് അമ്പരക്കും. എന്തൊരു പേരാണിത് എന്നാവും ചിന്ത. എന്നാല്‍ സാഹിത്യവുമായി ബന്ധമുളളവര്‍ക്കെ അതിലെ പൗലോ കൊയ്‌ലോയെ പെട്ടെന്ന് തിരിച്ചറിയാന്‍ പറ്റും.
പഴയ ഉദയാ സ്റ്റുഡിയോയെ സിനിമയിലേക്ക് തിരിച്ചുകൊണ്ടുവന്ന് കുഞ്ചാക്കോ ബോബന്‍ നിര്‍മിയ്ക്കുന്ന ചിത്രമാണ് കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ . സിനിമയുടെ ഫസ്റ്റ് ലുക്കിന് ഇപ്പോള്‍ അന്താരാഷ്ട്ര പ്രശസ്തിയാണ് കിട്ടിയിരിക്കുന്നത്.

സംഗതി എങ്ങനെയാണെന്നല്ലേ... സാക്ഷാല്‍ പൗലോ കൊയ്‌ലോ തന്നെ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയ വാര്‍ത്ത ട്വീറ്റ് ചെയ്തു. വണ്‍ ഇന്ത്യക്കും അഭിമാനിയ്ക്കാവുന്ന ഒരു നിമിഷമാണിത്. വണ്‍ഇന്ത്യ കുടുംബത്തില്‍ നിന്നുള്ള ഫിലിമിബീറ്റിലെ വാര്‍ത്തയാണ് കൊയ്‌ലോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
Kochavva Paulo Ayyappa Coelho First Look Poster Is Out! https://t.co/tAtSoSz4ua
— Paulo Coelho (@paulocoelho) July 28, 2016
സിദ്ധാര്‍ത്ഥ് ശിവയാണ് സിനിമയുടെ സംവിധായകന്‍. കുഞ്ചാക്കോ ബോബനും രുദ്രാക്ഷ് സുധീഷും ആണ് സിനിമയിലെ കേന്ദ്ര കഥാപാത്രങ്ങളായ കൊച്ചവ്വയേയും അയ്യപ്പദാസിനേയും അവതരിപ്പിയ്ക്കുന്നത്.
ആല്‍ക്കെമിസ്റ്റ് എന്ന നോവലിലൂടെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിച്ച വിഖ്യാത എഴുത്തുകാരനാണ് പൗലോ കൊയ്‌ലോ. മലയാളികള്‍ ഏറേ സ്‌നേഹിയ്ക്കുന്ന വിദേശ എഴുത്തുകാരില്‍ ഒരാള്‍കൂടിയാണ് ഈ ബ്രസീലിയന്‍ എഴുത്തുകാരന്‍.
കൊയ്‌ലോയുടെ പുസ്തകങ്ങള്‍ കൊച്ചവ്വയേയും അയ്യപ്പദാസിനേയും എങ്ങനെ സ്വാധീനിയ്ക്കുന്നു എന്നതാണ് സിനിമയുടെ ഇതിവൃത്തം.


Click it and Unblock the Notifications
