• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇനിയാണ് ശരിക്കും 'ജോര്‍ജ്ജേട്ടന്‍സ് പൂരം'!!! പിസി ജോര്‍ജ്ജിനും ബിജെപിക്കും ട്രോള്‍ പൂരം!!!

ഒടുക്കം പിസി ജോര്‍ജ്ജും ബിജെപിയും കൈകോര്‍ക്കുകയാണ് സുഹൃത്തുക്കളേ... കൈകോര്‍ക്കുകയാണ്. ഇടത് വലത് മുന്നണികള്‍ മാറിമാറി പരീക്ഷിച്ച്, ഒറ്റയാനായി നിന്ന് ഒടുവില്‍ പിസി ജോര്‍ജ്ജ് അവസാന അത്താണിയായ ബിജെപിയില്‍ എത്തിയിരിക്കുകയാണ്.

ശബരിമല സ്ത്രീപ്രവേശന വിഷയം: സിപിഎമ്മിനെതിരെ ബിജെപിയുമായി കൈ കോര്‍ത്ത് ബിജെപി

ശബരിമല വിഷയത്തില്‍ നിയമസഭയില്‍ ബിജെപി എംഎല്‍എ ഒ രാജഗോപാലും പിസി ജോര്‍ജ്ജും ഒരു ബ്ലോക്ക് ആയി നിന്ന് പ്രതിരോധിക്കും എന്ന് ബിജെപി തന്നെ പത്രക്കുറിപ്പ് ഇറക്കിക്കഴിഞ്ഞു. ഇനി എന്തുണ്ടാകും എന്നാണ് കാണേണ്ടത്.

അല്ലെങ്കില്‍ തന്നെ ട്രോളന്‍മാരുടെ ഇഷ്ട വിഷയങ്ങളാണ് പിസി ജോര്‍ജ്ജും ബിജെപിയും. ഇവര്‍ രണ്ട് പേരും ശബരിമല വിഷയത്തില്‍ ഒന്നിക്കുക കൂടി ചെയ്തതോടെ ഇനി ട്രോളന്‍മാര്‍ക്ക് ഓവര്‍ ടൈം ഡ്യൂട്ടി ചെയ്യേണ്ടി വരും എന്നാണ് തോന്നുന്നത്. അതിന്റെ ചില സാമ്പിള്‍ ട്രോളുകള്‍ കാണാം...

ഇനി ആളുണ്ട്

ഇനി ആളുണ്ട്

അല്ലെങ്കില്‍ തന്നെ കളിയാക്കല്‍ സഹിക്കാന്‍ പറ്റാതെ നില്‍ക്കുകയാണ് ബിജെപിക്കാര്‍. അതെങ്ങനെ പ്രതിരോധിക്കും എന്നാലോചിച്ച് ഇരിക്കുമ്പോള്‍ അല്ലേ, നല്ല ശുദ്ധമായ തെറി പറയാന്‍ പറ്റുന്ന ആളെ കൂടെ കിട്ടിയത്!

രണ്ടെണ്ണം വേണ്ടി വരും

രണ്ടെണ്ണം വേണ്ടി വരും

എന്തായാലും ബിജെപിയുടെ കൂടെ കൂടിയ സ്ഥിതിയ്ക്ക് കാക്കി നിക്കര്‍ വാങ്ങുന്നത് നല്ലതായിരിക്കും. ഒരു വഴിക്ക് പോകുന്നതല്ലേ, വലുത് രണ്ടെണ്ണം തന്നെ ഇരുന്നോട്ടെ!

ഇനിയിപ്പോ ഫ്രാങ്കോ

ഇനിയിപ്പോ ഫ്രാങ്കോ

ഇത്രയും കാലം ബിജെപിയ്ക്ക് ഫ്രാങ്കോ ബിഷപ്പ് വെറുക്കപ്പെട്ടവന്‍ ആയിരുന്നു. ഇനിയിപ്പോള്‍ ജോര്‍ജ്ജ് കൂടെ കൂടിയ സ്ഥിതിയ്ക്ക് ബിഷപ്പിനെ അറസ്റ്റ് ചെയ്തതും പിണറായി വിജയന്റെ തന്ത്രം ആയിരിക്കും!

ചീത്തവിളി നിര്‍ത്തിയാലോ

ചീത്തവിളി നിര്‍ത്തിയാലോ

ചീത്തവിളിയും അതുപോലുള്ള പെരുമാറ്റവും ഒക്കെ ആണല്ലോ പിസി ജോര്‍ജ്ജിനെ കുപ്രസിദ്ധനാക്കുന്നത്. ഇനി ബിജെപിയില്‍ എത്തിയ സ്ഥിതിയ്ക്ക് വര്‍ഗ്ഗീയതും മണ്ടത്തരവും മാത്രം ആക്കാം!

ഭരണിപ്പാട്ട് കൂടി!!!

ഭരണിപ്പാട്ട് കൂടി!!!

ഇത്രയും കാലം ചാനല്‍ ചര്‍ച്ചകളില്‍ ബിജെപി നേതാക്കളുടെ മണ്ടത്തരങ്ങള്‍ മാത്രം കേട്ടാല്‍ മതിയായിരുന്നു. ഇനിയിപ്പോള്‍ ജോര്‍ജ്ജ് കൂടെ കൂടിയ സ്ഥിതിയ്ക്ക് ഭരണിപ്പാട്ട് കൂടി കേള്‍ക്കാം!

ഇനി അതേ രക്ഷയുള്ളൂ

ഇനി അതേ രക്ഷയുള്ളൂ

ബിജെപിയ്‌ക്കെതിരെ തിരിയുന്ന ക്രിസ്ത്യാനികളെ എല്ലാം ഫ്രാങ്കോ ബിഷപ്പിന്റെ പേര് പറഞ്ഞായിരുന്നു പ്രതിരോധിച്ചത്. ഇനിയിപ്പോള്‍ ശ്രീധരന്‍ പിള്ളയുടെ വഴിയേ രക്ഷയുള്ളൂ!

ആളെത്തി...

ആളെത്തി...

ചാനല്‍ ചര്‍ച്ചകള്‍ക്ക് പോകുന്നവരുടെ മണ്ടത്തരങ്ങള്‍ അവസാനിപ്പിക്കാന്‍ സ്റ്റഡി ക്ലാസ്സ് കൊടുക്കാനാണത്രെ ബിജെപിയുടെ തീരുമാനം. ഇനിയിപ്പോള്‍ ക്ലാസ്സ് എടുക്കാന്‍ പിസി എങ്ങാനും വന്നാലത്തെ അവസ്ഥ ആലോചിച്ച് നോക്കിക്കേ!

അത് ബിജെപിയ്ക്ക് തന്നെ

അത് ബിജെപിയ്ക്ക് തന്നെ

പിസി ജോര്‍ജ്ജ് ബിജെപിയ്‌ക്കൊപ്പം കൂടുന്നത് കൊണ്ട് ആര്‍ക്കായിരിക്കും പണി കിട്ടുക? സിപിഎമ്മെന്നോ യുഡിഎഫ് എന്നോ പറയണ്ട.... പണി കിട്ടുന്നത് ബിജെപിയ്ക്ക് തന്നെ ആയിരിക്കും!

സിപിഎം രക്ഷപ്പെട്ട്

സിപിഎം രക്ഷപ്പെട്ട്

ഒരു പഞ്ചായത്തിലെ വൈസ് പ്രസിഡന്റ് സ്ഥാനം അങ്ങ് പോയാലെന്താ.... പിസി ജോര്‍ജ്ജിനെ ചുമക്കുന്നു എന്ന ചീത്തപ്പേര് കേള്‍ക്കണ്ടല്ലോ എന്ന ആശ്വാസത്തിലാണത്രെ ഇപ്പോള്‍ സിപിഎം!

സന്തോഷിച്ചാട്ടേ.... സന്തോഷിച്ചാട്ടേ...

സന്തോഷിച്ചാട്ടേ.... സന്തോഷിച്ചാട്ടേ...

ഇനി പിസി ജോര്‍ജ്ജിനെ കൂടി സഹിക്കേണ്ടി വരുമല്ലോ എന്ന ദു:ഖത്തിലാണത്രെ പിള്ള. ഇത്രയും കരുത്തനായ ഒരു എംഎല്‍എയെ കിട്ടിയതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത് എന്നാണത്രെ പിണറായിയും ചെന്നിത്തലയും ചോദിക്കുന്നത്!

ആ വമ്പന്‍ ഇതാണോ..

ആ വമ്പന്‍ ഇതാണോ..

നമ്മുടെ കെണിയില്‍ പല വമ്പന്‍മാരും വീണു എന്നൊക്കെ തട്ടി വിട്ടതാണ് ശ്രീധരന്‍ പിള്ള. വമ്പന്‍ സ്രാവുകള്‍ ബിജെപിയിലേക്ക് എത്തും എന്നും പറഞ്ഞു. പക്ഷേ, ആ സ്രാവ് ഇതാണെന്ന് ആരും പ്രതീക്ഷിച്ചില്ല!

അങ്ങ് കൊന്നേക്ക്...

അങ്ങ് കൊന്നേക്ക്...

ഇനി മുതല്‍ ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിയ്ക്ക് വേണ്ടി പിസി ജോര്‍ജ്ജ് ആണ് എത്തുന്നത് എങ്കില്‍ ഇതായിരിക്കും അവതാരകരുടെ സ്ഥിതി!

എന്തൊരു ആഹ്ലാദം

എന്തൊരു ആഹ്ലാദം

പിസി ജോര്‍ജ്ജ് ബിജെപിയ്‌ക്കൊപ്പം വരുന്നു എന്ന കേട്ടതോടെ സംഘമിത്രങ്ങള്‍ക്ക് വലിയ സന്തോഷം ആണത്രെ. തെറിയൊക്കെ പറയാന്‍ വേറെ ആളെ നോക്കേണ്ടതില്ലല്ലോ!

ചെവി പൊത്തിയിരിക്കാം

ചെവി പൊത്തിയിരിക്കാം

പിസി ജോര്‍ജ്ജിനെ അധികം വൈകാതെ എന്‍ഡിഎ ഘടകകക്ഷി ആക്കും എന്നൊക്കെയാണ് കേള്‍ക്കുന്നത്. എന്നാല്‍ പിന്നെ മുന്നണി യോഗത്തില്‍ ബാക്കിയെല്ലാവരും ഇതുപോലെ ഇരിക്കേണ്ടി വരും!

തൃപ്തിയായി!!!

തൃപ്തിയായി!!!

എന്‍ഡിഎ ഘടകകക്ഷി ആക്കിയാല്‍ പോലും ശാഖയില്‍ ഒന്നും കയറ്റില്ലെന്ന് ഉറപ്പ്. പക്ഷേ, ഒരു പ്രഭാഷണം നടത്താന്‍ ഒക്കെ വിളിച്ചാലുണ്ടല്ലോ... സംഘമിത്രങ്ങളുടെ കിളിപോകും എന്ന് ഉറപ്പല്ലേ!

അവിടെ തന്നെ ചെല്ലണം

അവിടെ തന്നെ ചെല്ലണം

പിസി ജോര്‍ജ്ജ് ബിജെപിയ്‌ക്കൊപ്പം എന്ന് കേട്ടപ്പോള്‍ ചിലര്‍ക്ക് ഇങ്ങനെ ആണത്രെ തോന്നിയത്. ചാണകം ചാണകക്കുഴിയില്‍ തന്നെ വീഴണം എന്ന്!

ഒന്ന് മാറി നോക്കിയാല്‍ മതി

ഒന്ന് മാറി നോക്കിയാല്‍ മതി

ഇത്രയും കാലം ജനപക്ഷം എന്ന് പറഞ്ഞുകൊണ്ടല്ലേ നടന്നിരുന്നത്. ഇപ്പോള്‍ ചെറിയൊരു മാറ്റമേ ഉള്ളൂ... ഭാരതീയ ജനപക്ഷം... ഒരു കുറിയും കൂടി വരും!

അതും ന്യായീകരിക്കണം

അതും ന്യായീകരിക്കണം

സംഘമിത്രങ്ങളില്‍ പലരും ഇപ്പോള്‍ വലിയ വിഷമത്തില്‍ ആണത്രെ... ഇത്രയും കാലും മണ്ടത്തരങ്ങള്‍ മാത്രം ന്യായീകരിച്ചാല്‍ മതിയായിരുന്നു. ഇനിയിപ്പോള്‍ തെറിവിളികളും ന്യായീകരിക്കണ്ടേ!

അതേയുള്ള രക്ഷ

അതേയുള്ള രക്ഷ

ഇതിന് മുമ്പ് പിസി ജോര്‍ജ്ജിനെ ബിജെപിക്കാര്‍ പലപ്പോഴായി അധിക്ഷേപിച്ചിട്ടും ആക്ഷേപിച്ചിട്ടും ഉണ്ട്. ഇനിയിപ്പോള്‍ അതെല്ലാം ഡിലീറ്റ് ചെയ്യുകയല്ലാതെ വേറെ എന്ത് വഴി!

അത് കേട്ടാല്‍ ഉറപ്പിക്കാം...

അത് കേട്ടാല്‍ ഉറപ്പിക്കാം...

ഓരോരുത്തരേയും പേര് പറഞ്ഞ് പരിചയപ്പെടുത്താന്‍ നോക്കിയതാ... വായില്‍ നിന്ന് നല്ല പൂരത്തെറി പുറത്ത് വന്നപ്പോള്‍ പിന്നെ അതിന്റെ ആവശ്യം വന്നില്ല. വേറെ ആരാവാന്‍!

അടുത്ത സാസ്‌കാരിക മന്ത്രി

അടുത്ത സാസ്‌കാരിക മന്ത്രി

2021 ലെ തിരഞ്ഞെടുപ്പില്‍ ഇനിയെങ്ങാനും ബിജെപി അധികാരത്തില്‍ വരുമോ? അങ്ങനെ ബിജെപി അധികാരത്തില്‍ എത്തിയാല്‍ സാംസ്‌കാരിക മന്ത്രി ആരായിരിക്കും എന്ന് ഉറപ്പിക്കാം!

പഠിപ്പിച്ചോ...

പഠിപ്പിച്ചോ...

ഇത്രയും കാലം മണ്ടത്തരങ്ങള്‍ മാത്രമായിരുന്നു പ്രശ്‌നം. ഇനിയിപ്പോള്‍ തെറിയും കൂടി വന്നാലോ... ഒടുക്കം കുറ്റം മുഴുവന്‍ പിസിയ്ക്ക് ആവും!

നന്നായി ഒച്ചവയ്ക്കും

നന്നായി ഒച്ചവയ്ക്കും

കേരളത്തില്‍ നിന്ന് കൊള്ളാവുന്ന നേതാക്കളെ മറ്റ് പാര്‍ട്ടികളില്‍ നിന്ന് ചാക്കിട്ട് പിടിക്കാന്‍ കുറേ നോക്കിയതാ. ഒടുക്കം കിട്ടിയത് പിസി ജോര്‍ജ്ജിനേയും. പിന്നെന്താ... നന്നായി ഒച്ചവച്ചോളും എന്ന ആശ്വാസം ഉണ്ട്!

ഫുള്‍ ടൈം

ഫുള്‍ ടൈം

ഇനി മുതല്‍ തെറിവിളിയും ഭരണിപ്പാട്ടും ഒക്കെ പിസി നിര്‍ത്തുകയാണത്രെ. ഇനി ഫുള്‍ ടൈം വര്‍ഗ്ഗീയതയും മണ്ടത്തരങ്ങളും മാത്രം!

ഇതാണ് കാഴ്ച

ഇതാണ് കാഴ്ച

ബിജെപിയ്‌ക്കൊപ്പം കൂടിയ പിസി ജോര്‍ജ്ജിനെ സംഘികള്‍ കാണുന്നത് വിക്രം വേദയിലെ വിജയ് സേതുപതിയെ പോലെ ആണ്. പക്ഷേ, ബാക്കിയുള്ളവര്‍ കാണുന്നതോ!

ഇപ്പോള്‍ മനസ്സിലായി

ഇപ്പോള്‍ മനസ്സിലായി

ഇതിപ്പോള്‍ ആരാണ് ബിജെപിയില്‍ ഒരാള്‍ എന്നും ആലോചിച്ചിരിക്കുകയായിരുന്നു. വാ തുറന്ന് രണ്ട് തെറി പറഞ്ഞപ്പോള്‍ മനസ്സിലായിക്കിട്ടി!

ഇനി തര്‍ജ്ജമ!

ഇനി തര്‍ജ്ജമ!

ഇനി പിസി ജോര്‍ജ്ജിനെ എങ്ങാനും ദേശീയ നേതാക്കളുടെ പ്രസംഗം തര്‍ജ്ജമ ചെയ്യാന്‍ ഏര്‍പ്പാടാക്കുമോ എന്നാണ് സംശയം. അങ്ങനെയെങ്കില്‍ ചിലപ്പോള്‍ ഇതിലും അപ്പുറം കേള്‍ക്കേണ്ടി വരും!

ആരാണയാള്‍....

ആരാണയാള്‍....

ചാനല്‍ ചര്‍ച്ചകളില്‍ സംസ്‌കാരത്തോടേയും വിവേകത്തോടേയും മറുപടി പറയാന്‍ സ്റ്റഡി ക്ലാസ്സ് എടുക്കാന്‍ പറ്റിയ ആളുണ്ടത്രെ....!

English summary
PC George join hands with BJP- Social Media mock with trolls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more