Get Updates
Get notified of breaking news, exclusive insights, and must-see stories!

പിസി ജോര്‍ജ്ജ് ഉടന്‍ മുഖ്യമന്ത്രിയാകും

തിരുവനന്തപുരം: മുന്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് ഉടന്‍ തന്നെ മുഖ്യമന്ത്രിയാകും... കേട്ടവര്‍ കേട്ടവര്‍ ഞെട്ടിത്തരിയ്ക്കുകയാണ്. പിസി ജോര്‍ജ്ജ് എങ്ങനെ കേരളത്തിന്റെ മുഖ്യമന്ത്രിയാകും?

സംഭവം സത്യമാണ്. പക്ഷേ യഥാര്‍ത്ഥ ജീവിതത്തില്‍ അല്ല ഈ മുഖ്യമന്ത്രി പദം എന്ന് മാത്രം. ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് നീക്കപ്പെടുകയും, പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഷന്‍ നേരിടുകയും ചെയ്ത പിസി ജോര്‍ജ്ജ് സീരിയലില്‍ അഭിനയിക്കുകയാണ്.

ഇത്രനാളും മുഖ്യമന്ത്രിയെ പിന്തുണച്ചുപോന്ന പിസി ജോര്‍ജ്ജ് അടുത്തിടെയായി ഉമ്മന്‍ ചാണ്ടിയ്ക്ക് നേരേയും ആരോപണം ശരങ്ങള്‍ എയ്തുതുടങ്ങിയിട്ടുണ്ട്. പിസി ജോര്‍ജ്ജിന്റെ സീരിയല്‍ വിശേഷങ്ങള്‍....

സീരിയല്‍ അഭിനയനം

സീരിയല്‍ അഭിനയനം

പിസി ജോര്‍ജ്ജ് സീരിയലില്‍ അഭിനയിയ്ക്കാന്‍ പോകുന്നു എന്ന വാര്‍ത്ത കുറച്ച് കാലമായി പ്രചരിയ്ക്കുന്നുണ്ട്. ഇപ്പോള്‍ അതിന് സ്ഥിരീകരണം ആയിക്കഴിഞ്ഞു.

ഏത് ചാനലില്‍?

ഏത് ചാനലില്‍?

ഏത് ചാനലലില്‍, ഏത് സീരിയലില്‍ ആണ് പിസ് ജോര്‍ജ്ജ് അഭിനയിക്കുന്നത് എന്ന് അറിയേണ്ടേ...?

സൂര്യ ടീവിയില്‍

സൂര്യ ടീവിയില്‍

സൂര്യ ടീവിയില്‍ ആണ് പിസി ജോര്‍ജ്ജിന്റെ സീരിയല്‍ വരുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ ഇനി ജോര്‍ജ്ജിനെ ടിവി സ്‌ക്രീനില്‍ കാണാം.

സ്പന്ദനം

സ്പന്ദനം

സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സ്പന്ദനം എന്ന സീരിയലില്‍ ആണ് പിസി ജോര്‍ജ്ജ് അഭിനയിയ്ക്കുന്നത്.

നന്ദിനിയാണ് താരം

നന്ദിനിയാണ് താരം

പ്രശസ്ത സിനിമാതാരം നന്ദിനി ഒരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ സീരിയല്‍ ആണ് സ്പന്ദനം. ഷാജഹാന്‍ ആണ് ഈ സീരിയല്‍ സംവിധാനം ചെയ്യുന്നത്.

മുഖ്യമന്ത്രി

മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ വേഷത്തിലാണ് മുന്‍ ചീഫ് വിപ്പ് സീരിയില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി അടുത്ത ബന്ധമുള്ള പിസി ജോര്‍ജ്ജിന് മുഖ്യമന്ത്രിയായി അഭിനയിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.

ഇപ്പോള്‍ തിരക്കില്ലേ

ഇപ്പോള്‍ തിരക്കില്ലേ

ചീഫ് വിപ്പ് സ്ഥാനം പോയി, പാര്‍ട്ടിയില്‍ നിന്ന് സ്‌പെന്റ് ചെയ്യപ്പെടുകയും ചെയ്തു. ഇപ്പോള്‍ രാഷ്ട്രീയ തിരക്കുകള്‍ കുറഞ്ഞതുകൊണ്ടാണോ പിസി ജോര്‍ജ്ജ് സീരിയലില്‍ അഭിനയിക്കാന്‍ തയ്യാറാകുന്നത്.

കേരള കോണ്‍ഗ്രസ് സെക്യുലര്‍

കേരള കോണ്‍ഗ്രസ് സെക്യുലര്‍

പിസി ജോര്‍ജ്ജിന്റെ പഴയ പാര്‍ട്ടിയായ കേരള കോണ്‍ഗ്രസ് സെക്യുലര്‍ ഇപ്പോള്‍ പുനരുജ്ജീവിപ്പിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയം ഇല്ലാതെ പിസി ജോര്‍ജ്ജിന് പറ്റില്ലല്ലോ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+