ഞങ്ങളുടെ റിലേഷന്‍ഷിപ്പില്‍ ഏറ്റവും റൊമാന്റിക് ശ്രീനിയാണ്; കാരണം വെളിപ്പെടുത്തി പേളി മാണി, വൈറല്‍ വീഡിയോ

പ്രേക്ഷകരുടെ പ്രിയപ്പെട്ട ടെലിവിഷന്‍ ഷോയായി മാറിയിരിക്കുകയാണ് ബിഗ് ബോസ്. മൂന്ന് സീസണുകളാണ് മലയാളത്തില്‍ ഇതുവരെ നടന്നത്. ആദ്യത്തെ സീസണിലും മൂന്നാമത്തെ സീസണിലും വിജയിയെ പ്രഖ്യാപിച്ചപ്പോള്‍ രണ്ടാമത്തെ സീസണില്‍ വിജയി ഉണ്ടായിരുന്നില്ല. കൊവിഡിനെ തുടര്‍ന്ന് അപ്രതീക്ഷിതമായി ഷോ നിര്‍ത്തിവയ്‌ക്കേണ്ടി വന്നതിനെ തുടര്‍ന്നായിരുന്നു അത്. ആദ്യ സീസണില്‍ സാബു മോനായിരുന്നു വിജയി. വലിയ താരങ്ങളെ ഉള്‍പ്പെടുത്തിയാണ് ആദ്യത്തെ സീസണ്‍ ആരംഭിച്ചത്.

1

ആദ്യ സീസണില്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത ഒന്നായിരുന്നു പേളി- ശ്രീനിഷ് താരങ്ങളുടെ പ്രണയം. പ്രേക്ഷകരും സഹമത്സരാര്‍ത്ഥികളും ഒരു ഗെയിം സ്ട്രാറ്റജിയാണെന്ന് കരുതിയെങ്കിലും അവര്‍ പുറത്തെത്തി വിവാഹം കഴിച്ച് സുഖമായി ജീവിക്കുകയാണ്. മാസങ്ങള്‍ക്ക് മുമ്പ് അവര്‍ക്കിടെയില്‍ കുഞ്ഞ് അതിഥി കൂടി എത്തിയിരുന്നു. കുഞ്ഞു വാവയുടെ ഓരോ വിശേഷങ്ങളും താരം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ടായിരുന്നു.

2

എന്നാല്‍ ഇപ്പോഴിതാ വര്‍ഷങ്ങള്‍ക്കിപ്പിറം, തങ്ങളുടെ ബിഗ് ബോസ് ഓര്‍മ്മകള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് താരങ്ങള്‍. പേള മാണിയുടെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോ ഇപ്പോള്‍ ഒന്നാമതായി ട്രെന്‍ഡ് ചെയ്തുകൊണ്ടിരിക്കുകയാണ്. ശ്രീനിയുടെ ബിഗ് ബോസ് മെമ്മറീസ് എന്ന പേരിലാണ് വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇരുവരും ബിഗ് ബോസില്‍ പങ്കെടുത്തപ്പോള്‍ ഉണ്ടായ ഓര്‍മ്മകളാണ് താരങ്ങള്‍ പങ്കുവയ്ക്കുന്നത്.

3

ശ്രീനിയുടെ സ്വഭാവ സവിശേഷതകള്‍ വര്‍ണിച്ചാണ് പേളി വീഡിയോ ആരംഭിക്കുന്നത്, തങ്ങളുടെ ഈ റിലേഷന്‍ഷിപ്പില്‍ ഏറ്റവും റൊമാന്റിക് ശ്രീനിയാമെന്ന് പേളി പറയുന്നു. ഞാന്‍ അങ്ങനെ ബേര്‍ത്‌ഡേ പോലുള്ള കാര്യങ്ങള്‍ ഓര്‍മ്മിക്കുക അതിനൊക്കെ ബാക്കിലോട്ടാണെന്ന് പേളി പറയുന്നു. ശ്രീനിയാണ് എക്‌സ്ട്രാ സ്വീറ്റ് എന്നും പേളി പറഞ്ഞു. ഒരു റിലേഷന്‍ഷിപ്പ് എന്ന് പറയുമ്പോള്‍ അതില്‍ കുറേ ഫാക്ടേഴ്‌സുണ്ട്. പലരും ചോദിച്ചിട്ടുണ്ട്, ബിഗ് ബോസില്‍ കണ്ടിട്ട് ഞങ്ങള്‍ എങ്ങനെയാണ് പ്രണയിച്ചതെന്നും ക്യാമറയ്ക്ക് മുമ്പില്‍ പ്രണയിക്കാന്‍ പറ്റുമോ എന്നൊക്കെ.

4

ബിഗ് ബോസ് ഹൗസില്‍ വച്ച് സമയം കളയാന്‍ നിര്‍മ്മിച്ച ഒരു ക്രാഫ്റ്റ് വര്‍ക്കും പേളി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി. അതുണ്ടാക്കിയതിന്റെ കാരണവും പേളി പറഞ്ഞു. 'പടം വരയ്ക്കാന്‍ ഇഷ്ടപ്പെടുന്ന ഒരാളാണ് ഞാന്‍, പക്ഷേ ബിഗ് ബോസ് ഹൗസിനകത്ത് ബുക്ക് കൊണ്ടു പോകാന്‍ സാധിക്കില്ല, എഴുതാനൊന്നും പറ്റില്ല, അന്ന് ഭയങ്കര സ്ട്രിക്റ്റ് ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല. അങ്ങനെ അവിടെയുള്ള ഒഴിവ് സമയങ്ങളില്‍ ഒരു വളയെടുത്ത് ഉണ്ടാക്കിയ സാധനമാണിതെന്ന് പേളി പറഞ്ഞു.

5

ബിഗ് ബോസില്‍ നിന്നും പേളി ശ്രീനിഷിനും തിരിച്ചും നല്‍കിയ ഓരോ സമ്മാനങ്ങള്‍ എടുത്ത് കാണിച്ച് അതിനെ കുറിച്ചുള്ള ഓര്‍മ്മകളാണ് താരങ്ങള്‍ പങ്കുവയ്ക്കുന്നത്. അവിടെ നിന്നും ലഭിച്ച ഒരു ചോക്ലേറ്റ് കവര്‍ കൊണ്ട് പേളി ഉണ്ടാക്കിയ ഗിഫ്റ്റിനെ കുറിച്ചും താരങ്ങള്‍ പറഞ്ഞു. അന്ന് അവിടെ നിന്ന് പുറത്തുനിന്ന് ഒരു ഫുഡൊക്കെ കിട്ടുമ്പോള്‍ വലിയ സന്തോഷമായിരുന്നെന്ന് പേളി പറഞ്ഞു.

6

അടുത്തതായി പൊട്ടിയ ഒരു ബ്രേസ്ലെറ്റിനെ കുറിച്ചുള്ള ഓര്‍മ്മകളാണ് ഇരുവരും പങ്കുവച്ചത്, ബിഗ് ബോസില്‍ ശരിക്കും നല്ലോണം ബോറടിക്കും, ആ സമയത്ത് ശ്രീനിഷ് ഈ പൊട്ടിയ ബ്രേസ്ലെറ്റ് ഉപയോഗിച്ച് ഗെയിം കളിക്കുമെന്ന് പേളി പറയുന്നു. ഇത് കണ്ട് താനും ഈ ഗെയിം കളിക്കാന്‍ കൂട്ടുമോ എന്ന് ചോദിക്കാറുണ്ടെന്ന് പേളി വീഡിയോയില്‍ പറഞ്ഞു.

7

അന്നത്തെ ബിഗ് ബോസ് ഷോ നടക്കുമ്പോള്‍ അവിടെ നടന്‍ കമലഹാസന്‍ വന്ന എപ്പിസോഡിനെ കുറിച്ചും പേളി മാണി പറഞ്ഞു. അന്ന് ഞങ്ങള്‍ എല്ലാവരും ഭയങ്കല എക്‌സൈറ്റഡായിരുന്നു, ഹാപ്പിയായിരുന്നു, അന്ന് കമലഹാസന്‍ നല്‍കിയ ഓട്ടോഗ്രാഫും പേളി പ്രേക്ഷകരുമായി പങ്കുവച്ചു. ഈ ഓട്ടോഗ്രാഫ് പേളിയുടെ അടുത്ത് നിന്ന് താന്‍ അടിച്ചുമാറ്റിയെന്ന് ശ്രീനിഷ് പറഞ്ഞു. എന്നാല്‍ അടിച്ചുമാറ്റിയതല്ലെന്നും ശ്രീനിക്ക് അന്ന് ഓട്ടോഗ്രാഫ് കിട്ടാത്തത് കൊണ്ട് താന്‍ സ്വയം നല്‍കിയതാണെന്ന് പേളി പറഞ്ഞു.

8

ബിഗ് ബോസ് ഹൗസിലെ സ്‌കൂള്‍ കുട്ടികളുടെ ടാസ്‌കിലുണ്ടായിരുന്നു ഒരു ബാഡ്ജിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ രണ്ട് പേരും പങ്കുവച്ചു. അന്ന് ഈ ബാഡ്ജ് ടൈയില്‍ കുത്താന്‍ കൊടുത്തതായിരുന്നു. അന്ന് എനിക്ക് സ്‌മൈലിയുടെ ഒരു ബാഡ്ജ് ഉണ്ട്. ഞങ്ങള്‍ രണ്ട് പേരും തമ്മില്‍ ഒരു മാച്ചിംഗ് വരാന്‍ വേണ്ടിയാണ് ശ്രീനിയുടെ ടൈയില്‍ ഇത് കുത്തിക്കൊടുത്തതെന്ന് പേളി പറഞ്ഞു. അന്ന് അത് പലര്‍ക്കും ഇഷ്ടപ്പെട്ടില്ലെന്നും പേളി വ്യക്തമാക്കി.

9

ബിഗ് ബോസില്‍വച്ച് വഴക്കുണ്ടാക്കുമ്പോള്‍ കൈ കെട്ടിവയ്ക്കുന്ന ഒരു ഷാളിനെ കുറിച്ചുള്ള ഓര്‍മ്മകളും ഇരുവരും പങ്കുവച്ചു. ബിഗ് ബോസില്‍ ആദ്യമായി പേപ്പറും പേനയും തന്നെ സംഭവത്തെ കുറിച്ചും പേളി പറഞ്ഞു. ഒരു ടാസ്‌കുമായി ബന്ധപ്പെട്ടാണ് തങ്ങള്‍ക്ക് ആ പേപ്പറും പേനയും തന്നെത്. അതിന്റെ പുറകില്‍ പേളി ഒരു പാട്ടിന്റെ വരി എഴുതി ശ്രീനിക്ക് കൊടുക്കുകയായിരുന്നു. ഇങ്ങനെയുള്ള നിരവധി ഓര്‍മ്മകളാണ് താരങ്ങള്‍ വീഡിയോയിലൂടെ പങ്കുവയ്ക്കുന്നത്.

10

അതേസമയം, താരങ്ങള്‍ പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. 5 ലക്ഷത്തില്‍ കൂടുതല്‍ ആള്‍ക്കാരാണ് വീഡിയോ യൂട്യൂബില്‍ ഇതുവരെ കണ്ടത്. താരങ്ങള്‍ വീഡിയോയ്ക്ക് താഴെ കമന്റുമായി രംഗത്തെത്തുന്നുണ്ട്. ചില കമന്റുകള്‍ എതൊക്കെയാണെന്ന് നോക്കാം., ഇതേ സീന്‍ ഞാന്‍ മുന്‍പ് കണ്ടത് ഉര്‍വശിചേച്ചി പെട്ടി തുറന്നപ്പോഴാണ്. ശ്രീനിച്ചേട്ടാ.... ഇതില്‍നിന്നും മനസ്സില്‍ആവുന്നത് how much you love perlikuttan

11

ഇവര് ചേരേണ്ടത് തന്നേയാര്‍ന്നു. അച്ഛനും അമ്മയും ആയപ്പോ രണ്ടാള്‍ക്കൂം ഭയങ്കര മാറ്റം ആണ്. പേളി വളരേ മെച്ചുയേര്‍ഡ് ആയേക്കുന്നു.ഡെലിവറിക്ക് ശേഷം നല്ല ഭംഗി, ശ്രീനിഷ് ചേട്ടനും മാറി. ചേച്ചീടെ ഏറ്റവും പോസിറ്റീവ് ക്വാളിറ്റിയായി എനിക്ക് തോന്നിയിട്ടുള്ളത് ചേച്ചി ചെറിയ കാര്യങ്ങള്‍ക്കു പോലും വലിയ മൂല്യം നല്‍കും. ചേച്ചീടെ പോലത്തെ ഒരു friend നെ കിട്ടുന്നതും, ഒരു മോളെ കിട്ടുന്നതും, ഒരു ഭാഗ്യമാണ്. ചേച്ചിടെ ഈ നല്ല മനസ്സിന് ചേച്ചിക്ക് ദൈവം തന്ന വലിയ അനുഗ്രഹമാണ് ശ്രീനിഷ് ചേട്ടന്‍. God bless you ചേച്ചി. എന്നിങ്ങനെയാണ് കമന്റുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+