• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പേളിയും ശ്രീനിഷും വിവാഹം ചെയ്തത് തെറ്റ്, ഇത് റെക്കോര്‍ഡ് ചെയ്ത് പേളിക്ക് അയക്കൂ; ചർച്ചയ്ക്കിടെ സാബു

ബിഗ് ബോസ് ഷോയുടെ ആദ്യ സീസണ്‍ ഒരിക്കലും മലയാളികള്‍ മറക്കില്ല. പ്രമുഖരായ മത്സരാര്‍ത്ഥികള്‍ അണിനിരന്ന ഒരു സീസണായിരുന്നു അത്. പേളി മാണി, ശ്രീനിഷ് അരവിന്ദ്, സാബു, രഞ്ജിനി ഹരിദാസ്, എന്നിവര്‍ മത്സരാര്‍ത്ഥികളായെത്തിയ ഷോ പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരുന്നു. 100 ദിവസം പൂര്‍ത്തിയാക്കിയ മത്സരത്തില്‍ സാബുവായിരുന്നു വിജയി ആയത്.

പാകിസ്താന്‍ മോചിപ്പിച്ച ഹൈദാരാബാദ് സ്വദേശി നാട്ടിലെത്തി; ചിത്രങ്ങള്‍ കാണാം

1

കൂടാതെ ആ ബിഗ് ബോസ് ഹൗസില്‍ ഒരു പ്രണയവും പൂവിട്ടിരുന്നു. ഷോയ്ക്കിടെ പ്രണയിച്ച പേളിയും ശ്രീനിഷും പിന്നീട് വിവാഹം കഴിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഇവരുടെ പ്രണയവും വിവാഹവും വീണ്ടും ചര്‍ച്ചയായിരിക്കുകയാണ്. ക്ലബ് ഹൗസില്‍ നടന്ന ഒരു ചര്‍ച്ചയ്ക്കിടെയായിരുന്നു ഇക്കാര്യം വീണ്ടും ചര്‍ച്ചയായത്.

2

ഷോ നടക്കുന്ന സമയത്തായിരുന്നു പേളിയും ശ്രീനിഷും പ്രണയത്തിലാവുന്നത്. ഇത് ബിഗ് ബോസ് ഹൗസിനകത്തും പുറത്തും വലിയ ചര്‍ച്ചയായിരുന്നു. മത്സരത്തിന്റെ ഭാഗമായി പിടിച്ച് നില്‍ക്കാന്‍ വേണ്ടി പ്രണയം അഭിനയിക്കുകയാണെന്നാണ് സഹമത്സരാര്‍ത്ഥികള്‍ അന്ന് സംശയം പ്രകടിപ്പിച്ചത്. അന്ന് അവതാരകനായ മോഹന്‍ലാലും ഇതിനെ കുറിച്ച് ചോദിച്ചിരുന്നു.

3


എന്നാല്‍ ഷോയ്ക്ക് ശേഷം ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹം കഴിക്കുകയായിരുന്നു. ഇവരുവര്‍ക്കും ഈ അടുത്ത് ഒരു മകള്‍ ജനിച്ചിരുന്നു. രണ്ട് പേരും ഇപ്പോള്‍ മകള്‍ക്കൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ്. ഇവരുടെ വിവാഹം കഴിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ട് ഇപ്പോള്‍ അക്കാര്യം വീണ്ടും ചര്‍ച്ചയാവുകയാണ്.

4


ക്ലബ് ഹൗസില്‍ താരങ്ങള്‍ പങ്കെടുത്ത ഒറു ചര്‍ച്ചയ്ക്കിടെയാണ് ഇക്കാര്യം വീണ്ടും ചര്‍ച്ചയായത്. പേളിയുടെ പ്രേമത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ കുറ്റബോധം തോന്നുന്നുണ്ടോ എന്നായിരുന്നു ഒരാള്‍ ബഷീര്‍ ബഷിയോട് ചോദിച്ചത്. എന്നാല്‍ ഇതിന് ബഷീര്‍ പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു.

5

അവര്‍ എത്രത്തോളം സീരിയസായിരുന്നുവെന്ന് അന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. പ്രേക്ഷകര്‍ എല്ലാവരും മനസ്സിലാക്കേണ്ട കാര്യമാണ്. അവിടെ വെച്ച് അതൊരു ഗെയിമായാണ് തോന്നിയത്. പുറത്തെത്തിയപ്പോഴാണ് അവരെത്രമാത്രം സീരിയസായിരുന്നുവെന്ന് മനസ്സിലാക്കിയത് . കല്യാണം കഴിച്ച് കുഞ്ഞൊക്കെയായി കണ്ടപ്പോള്‍ ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ടെന്ന് ബഷീര്‍ പറഞ്ഞു.

6

ഇതേ കാര്യത്തില്‍ പ്രതികരിച്ച് സാബുവും രംഗത്തെത്തി. അവരുടെ പ്രണയത്തെ തെറ്റിദ്ധരിച്ചല്ലോ എന്നൊരു വിഷമം ഉണ്ടായിരുന്നെന്ന് സാബ പറയുന്നു. താന്‍ ഇപ്പോഴും പറയും അത് തെറ്റാണെന്ന്. തെറ്റ് തിരുത്തണമെങ്കില്‍ തിരുത്താം. ആ കൊച്ചിനെ ഞാന്‍ നോക്കിക്കോളാമെന്ന് ഏറ്റിട്ടുണ്ട്. പേളിക്ക് കൊടുക്കാന്‍ ഒരു ബുക്ക് വാങ്ങിച്ചിട്ടുണ്ടെന്നും സാബു പറയുന്നു.

7

ലോക്ക് ഡൗണിനെ തുടര്‍ന്ന് പേളിയെയും കുഞ്ഞിനെയും കാണാന്‍ പറ്റുന്നില്ല. ഇതിനകത്തുള്ള എല്ലാവരും ഹാപ്പിയായിരിക്കുക. അവര്‍ വിവാഹം കഴിക്കാന്‍ പാടില്ലായിരുന്നു. ഇത് റെക്കോര്‍ഡ് ചെയ്ത് പേളിക്ക് അയട്ടുകൊടുക്കണമെന്നും സാബു ക്ലബ് ഹൗസ് ചര്‍ച്ചയ്ക്കിടെ പറഞ്ഞു. കൂടാതെ ലോക് ഡൗണില്‍ കുഞ്ഞ് ജനിച്ചത് തീരെ ശരിയായില്ല. താന്‍ ഈ ട്രോളുന്നതൊക്കെ അവര്‍ ആ സെന്‍സിലേ എടുക്കൂയെന്ന ധൈര്യം തനിക്കുണ്ടെന്നും സാബു പറയുന്നു.

 യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കേരള കോണ്‍ഗ്രസിലേക്ക്?; ജോസിന്‍റെ നീക്കത്തില്‍ അങ്കലാപ്പിലായി യുഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കേരള കോണ്‍ഗ്രസിലേക്ക്?; ജോസിന്‍റെ നീക്കത്തില്‍ അങ്കലാപ്പിലായി യുഡിഎഫ്

cmsvideo
  ആര് ജയിക്കും ? മണിക്കുട്ടന്റെ എയർപോർട്ടില ആദ്യ പ്രതികരണം

  കോൺഗ്രസിന്റെ അടിവേരിളക്കിയതിന് പിന്നിൽ ഒരു കാരണം; അക്കമിട്ട് നിരത്തി പുതിയ റിപ്പോർട്ട്, അധ്യക്ഷൻ ഇനി ആര്കോൺഗ്രസിന്റെ അടിവേരിളക്കിയതിന് പിന്നിൽ ഒരു കാരണം; അക്കമിട്ട് നിരത്തി പുതിയ റിപ്പോർട്ട്, അധ്യക്ഷൻ ഇനി ആര്

  എൽഡിഎഫ് നീക്കം പൊളിക്കും..കേരള കോൺഗ്രസ്,കോൺഗ്രസ് നേതാക്കൾ മറുകണ്ടം ചാടില്ല;ബദൽ നീക്കവുമായി യുഡിഎഫ് എൽഡിഎഫ് നീക്കം പൊളിക്കും..കേരള കോൺഗ്രസ്,കോൺഗ്രസ് നേതാക്കൾ മറുകണ്ടം ചാടില്ല;ബദൽ നീക്കവുമായി യുഡിഎഫ്

  കടകംപള്ളി സുരേന്ദ്രൻ
  Know all about
  കടകംപള്ളി സുരേന്ദ്രൻ

  English summary
  Pearle Maaney And Srinish Aravind Marriage Was Wrong; Sabumon's Funny comment goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X