ഞങ്ങളും മനുഷ്യരാണെന്നത് ആളുകള്‍ മറക്കും ബച്ചന്‍റെ മകനായിട്ടും കാര്യമില്ല, അഭിഷേക് ബച്ചന്‍ പറയുന്നു..
മുംബൈ: സിനിമകള്‍ വിജയിക്കുമ്പോള്‍ പല താരങ്ങളേയും വാഴ്ത്തിപ്പാടാന്‍ ആളുകളുണ്ടാകും. എന്നാല്‍ പരാജയ ചിത്രങ്ങളുടെ ഭാഗമായാലോ മനുഷ്യനെന്ന പരിഗണന പോലും ഇല്ലാതെ ഒരു വ്യക്തിയെ നശിപ്പിയ്ക്കാന്‍ മുന്നിട്ടിറങ്ങുന്നവരാണ് ഏറെയുമെന്ന് ബോളിവുഡ് താരം അഭിഷേക് ബച്ചന്‍. നിങ്ങളുടെ ചിത്രങ്ങള്‍ പരാജയപ്പെട്ടാല്‍ ഒരാളും നിങ്ങളുടെ ഫോണ്‍കോള്‍ സ്വീകരിയ്ക്കില്ല, നിങ്ങള്‍ ഇനി ഏത് ബോളിവുഡ് സൂപ്പര്‍ താരത്തിന്റെ മകനായാലും ഈ അവസ്ഥയ്ക്ക് മാറ്റം ഉണ്ടാകില്ലെന്നും അഭിഷേക് ബച്ചന്‍.
സിനിമയുടെ പരാജയത്തിന് ശേഷം മാനുഷിക പരിഗണന പോലും ലഭിയ്ക്കാതെ സിനിമ താരങ്ങള്‍ എത്രത്തോളം അപമാനിയ്ക്കപ്പെടുകയും ഒറ്റപ്പെടുകയും ചെയ്യുന്നുവെന്നതിന്റെ തുറന്ന് കാട്ടലാണ് അഭിഷേക് ബച്ചന്റെ വാക്കുകള്‍. കരിയറില്‍ ഉടനീളം ഒട്ടേറെ പരാജയ ചിത്രങ്ങളുടെ ഭാഗമാകേണ്ടി വന്നയാളാണ് 39കാരനായ അഭിഷേക് ബച്ചന്‍.

ഫിലിം ബോംബുകളാണ് പലതും. സിനിമ പരാജയപ്പെട്ടാല്‍ പിറ്റേ ദിവസം ഉണരുന്നത് പോലും അധിക ശക്തിയാര്‍ജ്ജിച്ച് വേണം, ഇല്ലെങ്കില്‍ പലരുടേയും ചോദ്യങ്ങളെ നേരിടാന്‍ പോലും പ്രയാസമാകുമെന്നും അഭിഷേക് ബച്ചന്‍. സിനിമ കൂട്ടുഉത്തരവാദിത്തമുള്ള ഒന്നാണ്. എന്നിരുന്നാലും സിനിമ പരാജയപ്പെട്ടാല്‍ അതിന്റെ എല്ലാ പഴിയും കേള്‍ക്കുന്നത് നടനാണെന്നും അഭിഷേക് ബച്ചന്‍ പരോക്ഷമായി പറയുന്നു.












Click it and Unblock the Notifications