നഗ്നയാക്കി, മാറിടങ്ങളിൽ അമർത്തി, ബ്ലേഡുകൊണ്ട് മുറിച്ചു, തോക്ക് ചൂണ്ടി... ആ ആറ് മണിക്കൂറിൽ സംഭവിച്ചത്
എന്താണ് നമ്മുടെ സമൂഹത്തിന്റെ മാനസികാവസ്ഥ? പൊതുനിരത്തില്‍ മാന്യത നടിക്കുന്നവര്‍ ഒരു അവസരം കിട്ടിയാല്‍ എന്തെല്ലാം ചെയ്യും? പൊതുനിരത്തിലോ അതോ പൊതു സ്ഥലത്തോ ചെയ്യുന്ന കാര്യങ്ങള്‍ക്ക് എന്തെങ്കിലും നിയന്ത്രണങ്ങളുണ്ടോ?
ഉണ്ടെന്നാണ് ഉത്തരം പറയുന്നതെങ്കില്‍ അല്പം ഒന്ന് ആലോചിക്കണം. ചുരുങ്ങിയത്, ഈ സംഭവം അറിയുമ്പോഴെങ്കിലും.
പെര്‍ഫോമിങ് ആര്‍ട്ടിസ്റ്റ് ആയ മറീന അബ്രമോവികിന് സംഭവിച്ച കാര്യങ്ങള്‍...

പെര്‍ഫോമിങ് ആര്‍ട്ടിന്റെ മുത്തശ്ശി എന്നറിയപ്പെടുന്ന ആളാണ് മറീന അബ്രമോവിക്. യൂഗോസ്ലാവ്യക്കാരിയാണ്. ഇപ്പോള്‍ എഴുപത് വയസ്സ് പ്രായം.

മറീന അബ്രമോവികിന്റെ ആദ്യകാല പെര്‍ഫോര്‍മന്‍സുകളില്‍ ഒന്നായിരുന്നു 'റിഥം 0'. ഇപ്പോഴും ഏറെ പ്രസക്തിയുണ്ട് അതിന്. അതുകൊണ്ട് തന്നെ അത് ഇപ്പോഴും ചര്‍ച്ചചെയ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

ആറ് മണിക്കൂര്‍ നേരത്തേക്ക് അബ്രമോവിക് അനങ്ങാതെ നില്ക്കും. എന്തൊക്കെ സംഭവിച്ചാലും അനങ്ങില്ല. അതായിരുന്നു റിഥം-0. നേപ്പിള്‍സിലെ സ്റ്റുഡിയോ മോറയില്‍ ആയിരുന്നു ഇത്.

മറീന അബ്രമോവികിന് മുന്നിലെ മേശയുടെ മുകളില്‍ 72 സാധനങ്ങളുണ്ട്. അതില്‍ തൂവല്‍ മുതല്‍ ബ്ലേഡും നിറതോക്കും വരെയുണ്ട്. അതുകൊണ്ട് അബ്രമോവികിനെ എന്ത് വേണമെങ്കിലും ചെയ്യാം. ആ ആറ് മണിക്കൂര്‍ നേരത്തേക്ക് അതിന്റെയെല്ലാം ഉത്തരവാദിത്തം അബ്രമോവികിന് മാത്രമായിരുന്നു.

തുടക്കത്തില്‍ ചില ഫോട്ടോഗ്രാഫര്‍മാര്‍ മാത്രമായിരുന്നു അബ്രമോവികിന് മുന്നില്‍ എത്തിയത്. അവര്‍ ചിത്രങ്ങളെടുത്ത് മടങ്ങി. അല്പം കഴിഞ്ഞപ്പോഴേക്കും കാര്യങ്ങള്‍ മാറി മറിഞ്ഞു.

പിന്നീടെത്തിയ ചിലര്‍ അബ്രമോവികിനെ പിടിച്ചിരുത്തി, മാറ്റി നിര്‍ത്തി, അപമാനിക്കാന്‍ ശ്രമിച്ചു. പക്ഷേ അവള് അനങ്ങിയില്ല.

ചിലര്‍ അബ്രമോവിക്കിന്റെ ശരീരത്തില്‍ പലതും കെട്ടിവച്ചു. ഒരാള്‍ കൈകള്‍ വായുവില്‍ ഉയര്‍ത്തി നിര്‍ത്തി. മറ്റ് ചിലര്‍ അബ്രമോവിക്കിന്റെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു.

മണിക്കൂറുകള്‍ മുന്നോട്ട് പോകും തോറും വന്നെത്തിയ ആളുകളുടെ ക്രൂരതകളും വര്‍ദ്ധിച്ചു. ഒരാള്‍ കത്തികൊണ്ട് അബ്രമോവിക്കിന്റെ കഴുത്തില്‍ മുറിവേല്പിച്ചു. അപ്പോഴും അവള് അനങ്ങിയില്ല.

ബ്ലേഡ് ഉപയോഗിച്ച് അബ്രമോവിക്കിന്റെ വസ്ത്രങ്ങള്‍ മുഴുവന്‍ കീറിയെറിയുകയായിരുന്നു മറ്റ് ചിലര്‍ ചേര്‍ന്ന് ചെയ്തത്. മറ്റ് ചിലര്‍ ലൈംഗികമായി ആക്രമിക്കുകയും ചെയ്തു. മാറിടത്തില്‍ കടന്നുപിടിച്ചു.

നിറതോക്കെടുത്ത് ഒരാള്‍ അബ്രമോവിക്കിന്റെ കൈയിയില്‍ പിടിപ്പിച്ചു. എന്നിട്ട് ആ തോക്ക് സ്വയം അവരുടെ നേര്‍ക്ക് ചൂണ്ടി. ചിലര്‍ റോസാമുള്ളുകള് കൊണ്ട് വയറില്‍ മുറിവുകള്‍ ഉണ്ടാക്കി. ഇതൊക്കെ ഉണ്ടായിട്ടും ആ ആറ് മണിക്കൂര്‍ അവള് അനങ്ങാതെ, പ്രതികരിക്കാതെ നിന്നു.
ഇതൊക്കെയാണ് മനുഷ്യന് എന്ന് തെളിയിക്കുന്നതായിരുന്നു ആ പെര്‍ഫോമന്‍സ്. പിന്നീട് അബ്രമോവിക്ക് തന്നെ അതേ കുറിച്ച് പറഞ്ഞിട്ടുണ്ട്. വീഡിയോ കാണാം
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications