ഉമ്മന്‍ ചാണ്ടി കള്ള് കുടിയ്ക്കുമോ... വീട്ടില്‍ മദ്യക്കുപ്പികള്‍!!! സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മദ്യപിയ്ക്കുമോ? അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യ നിരോധനം നടപ്പിലാക്കണം എന്ന് വാദിയ്ക്കുന്ന മുഖ്യമന്ത്രിയുടെ വീട്ടില്‍ തന്നെ മദ്യക്കുപ്പികള്‍ കണ്ടാലോ?
സംഗതി സത്യമാണോ എന്നറിയില്ല. പക്ഷേ അങ്ങനെ ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിയ്ക്കുന്നുണ്ട്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഭക്ഷണം കഴിയ്ക്കുകയാണ്. ഭാര്യ മറിയാമ്മ ഭക്ഷണം വിളമ്പുന്നു... പക്ഷേ എവിടെയാണ് പ്രശ്‌നം?

മദ്യനയം
സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യ നിരോധനം കൊണ്ടുവരുന്ന നയം ഉണ്ടാക്കിയത് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലാണ്. ഒരുപക്ഷേ അത് തന്നെ ആയിരുന്നു ബാര്‍ കോഴ ആരോപണങ്ങളുടെ മൂലകാരണവും.

ഈ ചിത്രം പറയുന്നതോ?
ഉമ്മന്‍ ചാണ്ടി ഭക്ഷണം കഴിയ്ക്കുന്ന ഫോട്ടോയാണിത്. എന്നാല്‍ പിന്നില്‍ കാണുന്നത് മദ്യക്കുപ്പികളല്ലേ എന്നാണ് ചോദ്യം.

ഫോട്ടോ ഷോപ്പ് ആണോ
ഇക്കാലത്ത് വ്യാജ ചിത്രങ്ങള്‍ ഉണ്ടാക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല. ഈ ചിത്രവും അങ്ങനെ നിര്‍മിച്ചതാണോ എന്നാണ് ചിലരുടെ സംശയം.

അല്ലേയല്ല?
ഈ ചിത്രത്തിന്റെ കാര്യത്തില്‍ അത്തരം പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. ചിത്രം ഒറിജിനല്‍ ആണത്രെ.

ഉമ്മന്‍ ചാണ്ടി മദ്യപിയ്ക്കുമോ?
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മദ്യപിയ്ക്കുമോ എന്ന് പൊതു സമൂഹത്തിന് എന്തായാലും അറിയില്ല. മദ്യപിയ്ക്കുമോ ഇല്ലയോ എന്ന കാര്യം അദ്ദേഹം ഇതുവരെ വ്യക്തമാക്കിയിട്ടും ഇല്ല.

കരിവാരിത്തേയ്ക്കാന്‍
തിരഞ്ഞെടുപ്പ് അടുക്കുകയല്ലേ... ഈ സാഹചര്യത്തില്‍ ഉമ്മന്‍ ചാണ്ടിയെ കരിവാരിത്തേയ്ക്കാന്‍ നടത്തുന്ന ശ്രമങ്ങളാണോ ഫോട്ടോയ്ക്ക് പിന്നിലെന്ന് ചിലരെങ്കിലും സംശയിക്കുന്നുണ്ട്.

സിപിഎമ്മാണ് പിന്നില്‍?
സിപിഎമ്മുകാര്‍ ഫോട്ടോഷോപ്പ് ചെയ്ത് ഉണ്ടാക്കിയതാണ് ഈ ചിത്രം എന്നാണ് ചിലര്‍ ഫോട്ടോ സഹിതം പറയുന്നത്.

മുഖ്യമന്ത്രിയുടെ വീട്ടില്‍?
മുഖ്യമന്ത്രിയുടെ വീട്ടില്‍ മദ്യക്കുപ്പികള്‍ കണ്ടാല്‍ അത് മുഖ്യമന്ത്രി കുടിയ്ക്കുന്നത് തന്നെയാണെന്ന് പറയാന്‍ കഴിയുമോ? എത്രയോ വീടുകളില്‍ മദ്യപിയ്ക്കുന്നവരും അല്ലാത്തവരും ഒരുമിച്ച് കഴിയുന്നുണ്ട്... അങ്ങനേയും ഒരു സാധ്യതയില്ലേ?


Click it and Unblock the Notifications