അമിത് ഷായ്ക്ക് വേണ്ടി സണ്ണി ലിയോണിനേയും കേരളത്തിലെ ബിജെപി 'പൊക്കിയോ'... ചിത്രം കണ്ടാല്‍ ഞെട്ടും!!!

  • Posted By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

കണ്ണൂര്‍: കേരളത്തിലെ ജനരക്ഷായാത്ര ബിജെപിയെ സംബന്ധിച്ച് നിര്‍ണായകമാണ്. അമിത് ഷായും യോഗി ആദിത്യനാഥും ഒക്കെയാണ് യാത്രയില്‍ പങ്കെടുക്കുന്നത്. എന്നാല്‍ യാത്ര തുടങ്ങിയപ്പോള്‍ മുതല്‍ പണികിട്ടിയ അവസ്ഥയിലാണ് ബിജെപി.

അമിത് ഷായ്ക്കും യോഗി ആദിത്യനാഥിനും ഒക്കെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ കൊണ്ട് പൊങ്കാലയാണ്. അതിനിടയ്ക്കാണ് സണ്ണി ലിയോണ്‍ വഴിയും ഒരു 'പണി' കിട്ടിയത്.

അമിത് ഷാ വന്നപ്പോള്‍ ഉണ്ടായ ജനക്കൂട്ടം എന്ന പേരില്‍ ഒരു ചിത്രവും വച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതാണ്. ഔട്‌സ്‌പോക്കണ്‍ എന്ന സംഘപരിവാര്‍ അനുകൂല ട്രോള്‍ ഗ്രൂപ്പിലും വന്നു ആ ഫോട്ടോ... പക്ഷേ അത് വേറെ ആയിരുന്നു എന്ന് മാത്രം.

അത് അമിത് ഷാ വന്നതല്ല

അത് അമിത് ഷാ വന്നതല്ല

സണ്ണി ലിയോണ്‍ കൊച്ചിയില്‍ വന്നപ്പോള്‍ ഉണ്ടായ ആള്‍ക്കൂട്ടത്തിന്റെ ഫോട്ടോ ആയിരുന്നു അമിത് ഷായ്ക്ക് വേണ്ടി ഉപയോഗിച്ചത്. സംഗതി വൈറല്‍ ആകാന്‍ അധികം സമയം വേണ്ടി വന്നില്ല.

ഔട്‌സ്‌പോക്കണിലും വന്നോ

ഔട്‌സ്‌പോക്കണിലും വന്നോ

സംഘപരിവാര്‍ അനുകൂല ട്രോള്‍ ഗ്രൂപ്പ് ആയ ഔട് സ്‌പോക്കണിലും ഇതേ ചിത്രം വന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. അതും അമിത് ഷാ വന്നപ്പോഴുള്ള ആള്‍ക്കൂട്ടം എന്ന് പറഞ്ഞ്!!

സംഗതി ഡിലീറ്റ് ചെയ്തു

സംഗതി ഡിലീറ്റ് ചെയ്തു

ഔട്ട്‌സ്‌പോക്കണില്‍ എന്തായാലും ആ ചിത്രം ഇപ്പോഴില്ല. അവര്‍ ഡിലീറ്റ് ചെയ്തതാണെന്നും അങ്ങനെ ഒരു ചിത്രം എതിരാളികള്‍ ഫോട്ടോ ഷോപ്പ് ചെയ്ത് ഉണ്ടാക്കിയതാണെന്നും ആരോപണങ്ങള്‍ പലതുണ്ട്.

സ്‌ക്രീന്‍ഷോട്ടുകള്‍ പാറുന്നു

സ്‌ക്രീന്‍ഷോട്ടുകള്‍ പാറുന്നു

എന്തായാലും ചിലരൊക്കെ ഇതിന്റെ സ്ര്കീന്‍ ഷോട്ട് എടുത്തിരുന്നു. അതിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരിക്കുകയാണ്.

ഫോട്ടോഷോപ്പ്

ഫോട്ടോഷോപ്പ്

ഫോട്ടോഷോപ്പ് വികസനം കാണിക്കുന്നവര്‍ ഇപ്പോള്‍ ആള്‍ക്കൂട്ടത്തേയും ഫോട്ടോഷോപ്പില്‍ ഉണ്ടാക്കുകയാണ് എന്നാണ് പരിഹാസം. ഉത്തരേന്ത്യക്കാരെ പറ്റിക്കാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് എന്നും ചിലര്‍ പരിഹസിക്കുന്നുണ്ട്.

അമിത് ഷാ പോയോ

അമിത് ഷാ പോയോ

ഏറ്റവും ഒടുവില്‍ ജനരക്ഷായാത്ര പിണറായിയില്‍ എത്തിയപ്പോള്‍ അമിത് ഷാ പങ്കെടുത്തും ഇല്ല. ഇതോടെ സോഷ്യല്‍ മീഡിയില്‍ ബിജെപിക്കാര്‍ക്ക് ട്രോളുകളുടെ ചാകരയാണ്.

English summary
Picture of crowd gathered, when Sunny Leone visted Kerala, used for Amit Shah's visit

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്