മോദി വിരുദ്ധ പോസ്റ്റ്: പിണറായി വിജയന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല!

പ്രധാനമന്ത്രിയെ ഡെല്‍ഹിയില്‍വെച്ചോ കേരളത്തില്‍വെച്ചോ കാര്യങ്ങള്‍ ധരിപ്പിക്കാനാവില്ല എന്നതാണ് സ്ഥിതി - ഫേസ്ബുക്ക് പോസ്റ്റിലൂടെ പരാതി പറയുന്നത് സി പി എം നേതാവ് പിണറായി വിജയനാണ്. കേരളത്തില്‍ വരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച മന്ത്രിസഭയോട് താന്‍ മടങ്ങിപ്പോവുമ്പോള്‍ വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ വന്ന് വേണമെങ്കില്‍ കാണാവുന്നതാണ് എന്ന് പ്രധാനമന്ത്രി മറുപടി പറഞ്ഞു എന്നും പിണറായി പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ പുറത്തുവിട്ടിട്ടുണ്ട്. എന്നിട്ടും മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയെ കാണാന്‍ സമയം കിട്ടുന്നില്ല എന്ന് പരാതി പറഞ്ഞ സി പി എം നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ആളുകളെ നന്നായിത്തന്നെ ചൊടിപ്പിച്ചിട്ടുണ്ട്. പിണറായി വിജയന്റെ ഫേസ്ബുക്ക് പേജില്‍ മോദി അനുകൂലികളുടെ പൊങ്കാല തന്നെ നടക്കുകയാണ് എന്ന് പറഞ്ഞാല്‍ തെറ്റില്ല. ഇതാ സാംപിളുകള്‍.

ഇത് അപമാനകരം

പ്രധാനമന്ത്രിയായ ശേഷം ആദ്യമായി കേരളം സന്ദര്‍ശിക്കുന്ന നരേന്ദ്രമോഡിയെ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍ കാണണമെങ്കില്‍ വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ ചെല്ലണം എന്നത് അപമാനകരമാണ് - എന്നാണ് സി പി എം നേതാവ് പിണറായി വിജയന്‍ പോസ്റ്റ് എഴുതിയിരിക്കുന്നത്. ഇതിന് കിട്ടിയ മറുപടികളാണ് ഏറെ രസകരം.

പിണറായിയുടെ കൃമികടി

പിണറായിയുടെ കൃമികടി

മോഡി കേരളത്തില്‍ വരുന്നതിന്റെ കൃമികടി എന്താ തുടങ്ങാത്തത് എന്താ തുടങ്ങാത്തത് എന്നിങ്ങനെ ചിന്തിച്ചിരിക്കുകയായിരുന്നു. ദാ തുടങ്ങിയല്ലോ - ഇതാണ് പോസ്റ്റിന് കിട്ടിയിരിക്കുന്ന ആദ്യത്തെ കമന്റ്. ഇതിന് കിട്ടിയ ലൈക്കുകള്‍ മാത്രം അഞ്ഞൂറോളം വരും.

മോദി പറയുന്നിടത്ത് പോകണോ

മോദി പറയുന്നിടത്ത് പോകണോ

മുഖ്യമന്ത്രി ഇന്നേ വരെ കേരളത്തിലേക്ക് ക്ഷണിച്ചില്ല എന്നുമാത്രമല്ല ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്ന സമയത്ത് ശിവഗിരിയില്‍ വന്നപ്പോള്‍ ഈ പറയുന്ന ഇടത് - വലത് നേതാക്കള്‍ ആരും സ്റ്റേജില്‍ ഇരിക്കാന്‍ പോലും തയ്യാറായില്ല. ഇപ്പോ മോദി പറയുന്നടത്തു ചെല്ലേണ്ടിവരും അതാണ് മോദി. ഇത് ഇടതിനായാലും ഇതു തന്നെയാണ് ഗതി - എന്നാണ് ഒരു മോദി ആരാധകന്‍ ഫേസ്ബുക്കില്‍ കമന്റിട്ടത്.

പിണറായി സഖാവിന്റെ ബിടലാണോ

പിണറായി സഖാവിന്റെ ബിടലാണോ

എന്റെ പിണറായി സഖാവെ, നിങ്ങള് എന്ത് ബിടലാണ് ഈ അടിച്ചു ബിടുന്നത്! പ്രധാനമന്ത്രിയുടെ പരിപാടി മാസങ്ങള്‍ക്ക് മുമ്പേ തീരുമാനിച്ചതാ...അദ്ദേഹത്തെ കണ്ട് ചര്‍ച്ച ചെയ്യണമെങ്കില്‍ മുന്‍കുട്ടി സര്‍ക്കാര്‍ അറിയിക്കണമായിരുന്നു.അല്ലാതെ ഈ വൈകിയ വേളയില്‍ കൂടിക്കാഴ്ച്ചയ്ക്ക് നിങ്ങളെ പോലെ ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന ആളല്ല അദ്ദേഹം - പിണറായിയുടെ പോസ്റ്റിലെ മറ്റൊരു കമന്റ്. ഈ കമന്റുകളൊക്കെ പിണറായി വിജയന്‍ വായിക്കുന്നുണ്ടാകുമോ.

പിണറായി വിജയന്‍ വിവരദോഷിയാണോ

പിണറായി വിജയന്‍ വിവരദോഷിയാണോ

വെറും പച്ചക്കള്ളമാണ് പിണറായി വിജയന്‍ പറയുന്നത് എന്ന് മറ്റൊരാള്‍ പറയുന്നു. ഒരു പ്രധാനമന്ത്രി മറ്റൊരു സംസ്ഥാനത്ത് ചെല്ലുമ്പോള്‍ ആ സംസ്ഥാനത്തെ മുഖ്യമന്ത്രിയും പ്രധാന മന്ത്രിമാരും എയര്‍പോര്‍ട്ടില്‍ ചെന്ന് അദ്ദേഹത്തെ സ്വീകരിക്കുന്നത് പെരുമാറ്റചട്ടത്തിന്റെ ഭാഗമായിട്ടാണ് അല്ലാതെ പാര്‍ട്ടിയുടെ കളര്‍ നോക്കിയല്ല. കഷ്ടം വിവരദോഷി - മറ്റൊരു കമന്റ്.

എന്തിനാണീ ബഹളങ്ങള്‍

എന്തിനാണീ ബഹളങ്ങള്‍

മുഖ്യമന്ത്രി അങ്ങോട്ട് അവശ്യപെട്ടിട്ട് ആണോ മോദി കേരളത്തില്‍ വരുന്നത് ? അല്ല. സംസ്ഥാനത്തിന്റെ കാര്യങ്ങള്‍ അവാതരിപ്പിക്കാനായി ഡല്‍ഹിയില്‍ ചെന്ന മുഖ്യമന്ത്രിക്ക് അതിനുള്ള അവസരം മോദി ഇത് വരെ നിഷേധിച്ചിട്ടുണ്ടോ? ഇല്ല. പിന്നെന്തിനാണ് പിണറായി വിജയന്‍ ഇപ്പോള്‍ പരാതി പറയുന്നത്. ഇതാണ് ചോദ്യം.

പ്രധാനമന്ത്രിയോട് അയിത്തമോ

പ്രധാനമന്ത്രിയോട് അയിത്തമോ

സ്വന്തം രാജ്യത്തെ പ്രധാനമന്ത്രിയുടെ സത്യാപ്രതിജ്ഞാ ചടങ്ങിലേക്ക് ഒരു പ്രതിനിധിയെ പോലും പറഞ്ഞയക്കാത്തവര്‍. ബീഹാറില്‍ സ്വന്തം പാര്‍ട്ടിയുടെ പോലും അല്ലാത്ത ആള്‍ മുഖ്യമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിലേക്ക് പരിവാരങ്ങളോടൊപ്പം പോയവര്‍. ഇവര്‍ക്കൊക്കെ പ്രധാനമന്ത്രിയോടുള്ള അയിത്തം ഇത്ര പെട്ടന്നു കഴിഞ്ഞോ? മറ്റൊരു ചോദ്യം.

പറഞ്ഞപോലെ ഏതാണീ വാര്‍ത്ത

പറഞ്ഞപോലെ ഏതാണീ വാര്‍ത്ത

താന്‍ മടങ്ങിപ്പോവുമ്പോള്‍ വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയയില്‍ വന്ന് വേണമെങ്കില്‍ കാണാവുന്നതാണ് എന്നു പ്രധാനമന്ത്രി മറുപടി പറഞ്ഞു എന്നാണ് വാര്‍ത്ത... എന്നു പ്രധാനമന്ത്രി മറുപടി പറഞ്ഞു എന്നാണ് വാര്‍ത്ത..... ഉറപ്പില്ല അല്ലെ? തനിക്ക് പോലും ഉറപ്പില്ലാത്ത കാര്യമാണോ പിണറായി വിജയന്‍ പറയുന്നത്.

പിണറായിയുടെ പോസ്റ്റില്‍ വേദന

പിണറായിയുടെ പോസ്റ്റില്‍ വേദന

കേരളം നേരിടുന്ന പതിനായിരക്കണക്കിന് വിഷയമുള്ളപ്പോള്‍ മോഡിയുടെ സന്ദര്‍ശന വിഷയം വിവാദമാക്കുന്ന തരംതാണ രാഷ്ട്രീയം എന്തായാലും പിണറായി സഖാവില്‍ നിന്നും വേണ്ടായിരുന്നു എന്ന് പറയുന്നവരും ഫേസ്ബുക്കിലുണ്ട്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+