പികെ ശ്രീമതിയുടെ 'ഇംഗ്ലീഷ്' ... ഇതാ പുതിയ വൈറല്‍ പ്രസംഗം
ദില്ലി: മുന്‍ ആരോഗ്യമന്ത്രി കൂടിയായ കണ്ണൂര്‍ എംപി പികെ ശ്രീമതി ടീച്ചറുടെ ഇംഗ്ലീഷിനെ പറ്റി പണ്ടുമുതലേ നാട്ടുകാര്‍ക്ക് അല്‍പം പരിഹാസമുണ്ട്. ആരോഗ്യമന്ത്രി ആയിരിയ്‌ക്കെ നടത്തിയ ഒരു പ്രസംഗം ആയിരുന്നു ഇതിന് കാരണം.
ഒരു നല്ല ജനപ്രതിനിധിയെ സംബന്ധിച്ച് ഇംഗ്ലീഷ് സംസാരിയ്ക്കാന്‍ അറിയുക എന്നത് മാത്രമല്ല പ്രധാനം. നന്നായി ഇംഗ്ലീഷ് സംസാരിയ്ക്കാന്‍ അറിഞ്ഞതുകൊണ്ട് നല്ല ജനപ്രതിനിധി ആകണം എന്നും ഇല്ല.
എന്തായാലും, കഴിഞ്ഞ ദിവസം പികെ ശ്രീമതി ലോക്‌സഭയില്‍ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിയ്ക്കുകയാണ്.

തമിഴ്‌നാട്ടിലെ മഴ
തമിഴ്‌നാട്ടിലെ അതി ശക്തമായ മഴയും അതേ തുടര്‍ന്നുണ്ടായ വെളളപ്പൊക്കവും ആയിരുന്നു പികെ ശ്രീമതിയുടെ പ്രസംഗത്തിലെ വിഷയം.

എല്ലാം ചെയ്തില്ലേ
മലയാളത്തിലായിരുന്നു ശ്രീമതി പ്രസംഗിച്ചിരുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമായ നടപടികളെടുത്തില്ലേ എന്ന് മറു ചോദ്യം ഉയര്‍ന്നപ്പോള്‍ പ്രസംഗം ഇംഗ്ലീഷിലേയ്ക്ക് മാറ്റുകയായിരുന്നു.

ഇംഗ്ലീഷിലെ പ്രശ്‌നം
ഇംഗ്ലീഷ് സംസാരിയ്ക്കുമ്പോള്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ട് എന്നത് ശരി തന്നെയാണ്. ഗ്രാമറൊക്കെ എവിടേയോ പോയത് പോലെ തോന്നും. പക്ഷേ ശ്രീമതി അതുകൊണ്ടുന്നും അവസാനിപ്പിയ്ക്കില്ല.

പകര്‍ച്ച വ്യാധിയാണ് വിഷയം
വെള്ളപ്പൊക്കം മാത്രമല്ല വിഷയം. അതിന് ശേഷം ഉണ്ടാകാവുന്ന പകര്‍ച്ച വ്യാധികളെ കുറിച്ചുള്ള ആശങ്കയാണ് ശ്രീമതി പങ്കുവച്ചത്.

അഴുക്കുചാലുകള്‍
വെള്ളം ഒഴുകി പോകാനുള്ള ചാലുകളില്ലാത്തതാണ് പ്രശ്‌നം എന്നാണ് ശ്രീമതി പറഞ്ഞത്. അതിന് തിരുവനന്തപുരതതെ ഉദാഹരണവും ശ്രീമതി ടീച്ചര്‍ പറഞ്ഞു.

സ്റ്റേറ്റ് ഗവണ്‍മെന്റ് ഓഫ് ഇന്ത്യ
സംസാരിച്ച് അവസാനിപ്പിയ്ക്കുമ്പോള്‍ മറ്റൊരു തെറ്റ് കൂടി ശ്രീമതിയ്ക്ക് പറ്റി. ഗവണ്‍മെന്റ് ഓഫ് ഇന്ത്യയ്ക്ക് ശേഷം സ്റ്റേറ്റ് ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്ന് കൂടി പറഞ്ഞുപോയി. സ്‌റ്റേറ്റ് ഗവണ്‍മെന്റ് ഓഫ് തമിഴ്‌നാട് എന്നാണ് ഉദ്ദേശിച്ചത്.

കാര്യം വ്യക്തമാണ്
പികെ ശ്രീമതിയുടെ ഇംഗ്ലീഷ് അത്ര മികച്ചതോ, ചാരുതയുള്ളതോ ആയിരുന്നില്ല. കുറേ തെറ്റുകളും ഉണ്ടായിരുന്നു. എങ്കിലും അവര്‍ ഉദ്ദേശിച്ച കാര്യം വ്യക്തമാക്കാന്‍ പികെ ശ്രീമതിയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

നെഹ്‌റുവും ഏകെജിയും
ഇന്ത്യയുടെ ആദ്യ പ്രതിപക്ഷ നേതാവായിരുന്നല്ലോ ഏകെജി. പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവും. ഏകെജിയുടെ ഇംഗ്ലീഷും അത്രയ്ക്ക് നല്ലതൊന്നും ആയിരുന്നില്ല. എന്നാല്‍ മോശം ഇംഗ്ലീഷിന്റെ പേരില്‍ ഏകെജിയെ പരിഹസിയ്ക്കുന്നവരെ നേരിട്ടിരുന്നത് പ്രധാനമന്ത്രി നെഹ്‌റു തന്നെ ആയിരുന്നു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍


Click it and Unblock the Notifications