മലപ്പുറം ഫ്ളാഷ് മോബ്: മുസ്ലിം പെൺകുട്ടികളെ ചീത്ത വിളിച്ചത് സംഘികളെന്ന് പിഎം മനോജ്.. പൊങ്കാലക്കലം!!

  • Posted By: Desk
Subscribe to Oneindia Malayalam

പെങ്ങന്മാർ റോട്ടിൽ കെടന്ന് തുള്ളുന്നത് കാണുന്ന ഏതൊരു സഹോദരനും, മകൾ റോഡിൽ കിടന്ന് തുള്ളുന്നത് കാണുന്ന ഏതൊരു അച്ഛനും ഇത് കാണുമ്പൊ പ്രതികരിക്കും എന്നാണ് മലപ്പുറത്ത് ഫ്ലാഷ് മൊബില്‍ പങ്കെടുത്ത പെണ്‍കുട്ടികൾക്കെതിരെ ഉറഞ്ഞുതുള്ളിയ മതവിശ്വാസികൾ സോഷ്യൽ മീഡിയയിൽ ന്യായം പറഞ്ഞത്.

മൂടും മുലയും ഇളക്കി തുള്ളൽ.. നിനക്ക് നരകത്തിലെ വിറക് കൊള്ളിയാകണോ പെണ്ണേ... പെൺകുട്ടികളുടെ ഫ്ലാഷ് മോബിന് സുഡാപ്പികളുടെ കൊലവിളി.. ആങ്ങളമാരെ വലിച്ചുകീറി തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ, കൊല്ലുന്ന ട്രോളുകൾ!!

പെൺകുട്ടികളെ ആക്രമിച്ച മതവിശ്വാസികൾക്കും ആങ്ങളമാർക്കും എതിരെ അതിനിശിതമായ വിമർശനങ്ങളാണ് ഉയർന്നത്. എന്ന് കരുതി, ഫ്ലാഷ് മോബ് അവതരിപ്പിച്ച പെൺകുട്ടികളെ ആക്രമിക്കുന്നത് സംഘികളാണ് എന്ന് ദേശാഭിമാനി റസിഡന്റ് എഡിറ്ററും സി പി എം നേതാവുമായ പി എം മനോജ് പറഞ്ഞാൽ സോഷ്യൽ മീഡിയ വെറുതെയിരിക്കുമോ. മനോജിനും കിട്ടി പൊങ്കാല. പിന്നീടെന്തുണ്ടായി എന്ന് നോക്കൂ...

മനോജിന്റെ വാക്കുകൾ

മനോജിന്റെ വാക്കുകൾ

ഈ മക്കളെ അവഹേളിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവൻ ഇസ്ലാം അല്ല... ഒന്നാന്തരം സംഘിയാണ്. - ഇതായിരുന്നു പി എം മനോജ് സോഷ്യൽ മീഡിയ വെബ്സൈറ്റായ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റ്. ഏത് സംഘിയാണ് പെൺകുട്ടികളെ അവഹേളിച്ചത് എന്ന ചോദ്യവുയിട്ടാണ് ആളുകൾ എത്തിയത്. പ്രതികരണങ്ങൾ കൂടിയതോടെ പി എം മനോജിന് പോസ്റ്റ് തിരുത്തേണ്ടിയും വന്നു.

ഇതാണാ കൂട്ടിച്ചേര്‍ക്കൽ

ഇതാണാ കൂട്ടിച്ചേര്‍ക്കൽ

ഈ പോസ്റ്റ് സുഡാപ്പികളെ പേടിച്ചിട്ട് ഇട്ടതാണെന്ന് ചില സംഘികൾ. മറ്റു ചിലർക്ക് തെറി ഛർദ്ദിച്ച് മതി വരുന്നില്ല. വെറുതെയല്ല സംഘികളുടെ തലയ്ക്കകത്ത് ചാണകമാണോ എന്ന ചോദ്യം വരുന്നത്. ഈ കുട്ടികളെ അധിക്ഷേപിക്കുന്നത് ഏത് സുഡാപ്പിയായാലും അവന്റെ മാനസികാവസ്ഥ സംഘികളുടേത് സമാനമെന്ന് പറഞ്ഞാൽ, നിങ്ങൾ രണ്ടുകൂട്ടരും ഒരു വണ്ടിക്ക് കെട്ടേണ്ട ഹീന ജൻമങ്ങൾ എന്നർത്ഥം. സംഘിയേക്കാൾ ഒട്ടും മെച്ചമല്ല സുഡാപ്പി. ചാണകം കുത്തി നിറക്കാത്ത തലയോട്ടിയുള്ളവർക്ക് മനസ്സിലാക്കാം. അല്ലാത്തവന് തെറി വിളിക്കാം - കൂട്ടിച്ചേർക്കുന്നത് എന്ന് പറഞ്ഞ് മനോജ് ഇത് കൂടി പറഞ്ഞു.

എന്നിട്ടെന്താ ഫലം

എന്നിട്ടെന്താ ഫലം

അത് മാത്രം അല്ല ആർ ജെ സൂരജ് ഫേസ്ബുക്ക് ലൈവ് വഴി പൊങ്കാല ഭിഷണി കൊടുത്തു തടിയൻ ആർ എസ് എസ് അഖിലേന്ത്യാ പ്രചാരകൻ (മിന്നാമിന്നി പോലെ) എന്ന് കൂടെ കൊടുത്താൽ പൊളിച്ചേനെ. ചുമ്മാതല്ല തന്നെ തന്റെ മക്കൾ പോലും സി ഐ ഡി മനോജ്‌ എന്ന് വിളിക്കുന്നത്. തനിക്ക് കുറച്ചു മണ്ണ് വാരി തിന്നുടെ - കൂട്ടിച്ചേർത്തത് കണ്ടിട്ടൊന്നും ഒരു കുറവുമില്ല പൊങ്കാലയ്ക്ക്. കുറച്ച് സാംപിളുകൾ കൂടി കണ്ടോളൂ.

എല്ലാം സംഘികളാണ്

എല്ലാം സംഘികളാണ്

ജോസഫ് മാഷിന്റെ കൈവെട്ടിയതും സംഘികളാണ്. മാസം മുന്നേ ലണ്ടനിൽ ബോംബ് അക്രമം നടത്തിയതും സംഘിയാണ്. ഐ എസ് തലവൻ അബൂബക്കർ അൽ ബാഗ്ദാദിയും സംഘി ആണ്. അഭയശങ്കർ ആലപ്പി എന്നാണ് അയാളുടെ യഥാർത്ഥ പേര്. എന്ത് ദുരന്തം ആണടോ സി.ഐ.ഡി! ഇങ്ങേരെ ഇപ്പൊ ഷോക്ക് അടിപ്പിച്ചില്ലേൽ ഐസിസും സംഘികൾ ആണെന്ന് ഉടൻ പറയും.

ഇതാണോ ആ ബുദ്ധി

ഇതാണോ ആ ബുദ്ധി

പ്രിയ സംഘികളേ, നിങ്ങളീ വിളിക്കുന്ന ഓരോ തെറിക്കും ഇവന് സുഡാപ്പി സപ്പോർട്ട് കൂടിക്കൊണ്ടിരിക്കും. ഇവന്റെ ലക്ഷ്യവും അത് തന്നെ. സംഘികളെ കുറ്റം പറഞ്ഞ് സുഡാപ്പി സപ്പോർട്ട് നേടുക. കണ്ണടച്ച് ഇരുട്ടാക്കുന്ന അന്തം കമ്മികള്‍ ഉള്ളിടത്തോളം ചിരിക്കാന്‍ വേറെ വഴി നോക്കണ്ട ...
ഇവന്റെ പോലെ ഉള്ളവരുടെ പോസ്റ്റ്‌ എടുത്ത് വായിച്ചാ മതി.

അതും സംഘികളുടെ തലയിൽ

അതും സംഘികളുടെ തലയിൽ

സുഡാപ്പികൾ എന്ത് ചെറ്റത്തരം ചെയ്താലും അതിനെ കുറിച്ച് തനിക്കൊക്കെ പറയാൻ ഉറപ്പില്ല എന്നിട്ട് എല്ലാം സംഘികളുടെ തലയിൽ ഇടും. സുടാപ്പി എന്ന് പറഞ്ഞാൽ ആർ ജെ മോന് കിട്ടിയത് പോലെ വയറ് നിറച്ച് കിട്ടും. അതോണ്ട് സംഘികൾക്കിട്ട് താങ്ങി ഡിറ്റക്റ്റീവ് മനോജ് ബാലൻസ് ചെയ്യുകയാണ് സൂർത്തുക്കളെ , ബാലൻസ് ചെയ്യുകയാണ്.

ഇതൊക്കെ ഒരു ജീവിതമാണോ

ഇതൊക്കെ ഒരു ജീവിതമാണോ

എന്തിനാ ഇങ്ങനെ കഷ്ടപെടുന്നേ ചെങ്കോടിയുടെ പകുതികീറിക്കളഞ്ഞു പച്ച നിറം തുന്നിച്ചേർത്തു സുഡാപ്പികളുടെ കൂടെ തോളോട് തോൾ പ്രവർത്തിച്ചൂടെ നിക്ഷ്പക്ഷനും സത്യസന്ധനുമായ മാധ്യമപ്രവർത്തകാ...ഇങ്ങനെ സുഡാപ്പികൾക്ക് പണി ചെയ്തു ജീവിക്കുന്നതൊക്കെ ഒരു ജീവിതമണോടോ? - വളരെ രൂക്ഷമായ പ്രതികരണങ്ങളാണ് പി എം മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കിട്ടുന്നത്.

എന്തിനാണ് മനോജേ

എന്തിനാണ് മനോജേ

മനോജേ പിള്ളാരെ തെറി വിളിച്ചത് സുഡുക്കൾ പിള്ളാരുടെ മതസ്വാതന്ത്ര്യം പ്രസംഗിച്ചത് സുഡുക്കൾ എന്താ അവരെ പറയാൻ നട്ടെല്ല് ഇല്ലെ നിങ്ങൾ ഉറക്കത്തിലും സംഘി സംഘി എന്ന് പറഞ്ഞൊണ്ടിരിക്കുന്നത് എന്തിനാ ഇക്കാര്യത്തിൽ ഒരു അഭിപ്രായവും പറയാത്ത സംഘികളുടെ നെഞ്ചത്തോട്ട് കേറുന്നത് എന്തിനാ മനോജേ.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
PM Manoj Facebook post about Malappuram flash mob and reactions.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്