പോക്കെമോന്‍ ഗോ വീണു, ഉത്തരവാദിത്വം ഏറ്റെടുത്ത് അവര്‍മൈന്‍
ടോക്യോ: പ്രമുഖ ജാപ്പനീസ് കമ്പനി നിന്റഡോ പുറത്തിറക്കിയ പോക്കെമോന്‍ ഗോയെ ഹാക്കര്‍മാര്‍ വീഴ്ത്തി. ഹാക്കര്‍മാരുടെ ഇടപെടല്‍ നിരവധി സെര്‍വ്വറിനെ ബാധിച്ചതോടെ ഓണ്‍ലൈനില്‍ പോക്കെമോനൊപ്പം നടന്നവര്‍ക്ക് തിരിച്ചടിയായി. പ്രമുഖ ഹാക്കിംഗ് ഗ്രൂപ്പായ അവര്‍ മൈനാണ് ഹാക്കിംഗിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെത്തിയത്. ഇതോടെ വാരാന്ത്യം വരെ പോക്കെമോന്‍ ഗോ ഓണ്‍ലൈനില്‍ ലഭിക്കില്ല. കഴിഞ്ഞ ദിവസം പൂഡില്‍കോര്‍പ്പ് എന്ന സംഘവും പോക്കെമോന്‍ ഗോ ഹാക്ക് ചെയ്തു എന്നവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു.
ജാക്ക് ഡോര്‍സെ ഉള്‍പ്പെടെയുള്ളവരുടെ സെലിബ്രിറ്റി ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് രംഗത്തെത്തുന്ന അവര്‍മൈന്‍ നേരത്തെയും ഹാക്ക് ചെയ്തതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രംഗത്തെയിരുന്നു. എന്നാല്‍ പോക്കെമോന്‍ ആപ്പ് ഹാക്ക് ചെയ്ത് ആപ്പ് ഡെവലപ്പര്‍മാര്‍ക്ക് ആപ്പിനെ സുരക്ഷാ പിഴവുകള്‍ അടക്കാന്‍ സഹായിച്ചുവെന്നാണ് ടെക് വിദഗ്ദരുടെ വിലയിരുത്തല്‍.

കമ്പനി ആപ്പിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതുവരെ പോക്കെമോന്‍ ആരാധകര്‍ക്ക് ഗെയിം കളിക്കാനാവില്ല. എന്നാല്‍ ഹാക്കര്‍മാര്‍ പണം ആവശ്യപ്പെട്ടു എന്ന വാര്‍ത്തയും ഇതിനൊപ്പം പ്രചരിച്ചിരുന്നു. ഇതിന് സ്ഥിരീകരണമില്ല. ലോകമെമ്പാടുമുള്ള പോക്കെമോന്‍ ആരാധകര്‍ പോക്കെമോന്റെ വേറിട്ട ലോകം കണ്ടെത്താനുള്ള ശ്രമത്തിനിടെയാണ് പ്രതീക്ഷകള്‍ തകര്‍ത്ത് ഹാക്കര്‍മാരുടെ രംഗപ്രവേശം.












Click it and Unblock the Notifications