സിന്ധു ജോയ്യെ മലയാളി ഹൗസ് ആകെ മാറ്റിയോ!
കേരള രാഷ്ട്രീയത്തിലെ വിപ്ലവ വനിതകളിലൊരാളായ സിന്ധു ജോയ്യും കാലത്തിനനുസരിച്ച് മാറാന്‍ ശീലിച്ചു. മോഡലിങ്, സിനിമ, മാധ്യമം തുടങ്ങിയ മേഖലകളില്‍ നിന്നുള്ളവര്‍ മാത്രം പങ്കടുക്കുന്ന മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയാണ് പഴയ സഖാവായ സിന്ധുവില്‍ ഇത്രയേറെ മാറ്റം വരുത്തിയത്.
ഇപ്പോള്‍ സിന്ധു ജോയ്യെ കണ്ടാല്‍ പഴയ സഖാക്കളെല്ലാം ഒന്ന് ചോദിക്കും, ഇത് ഞങ്ങളുടെ സിന്ധു ജോയ് തന്നെയാണോ എന്ന്. എണ്ണമയമുള്ള ചുരുണ്ടമുടി പിന്നില്‍ക്കെട്ടി നടന്ന സിന്ധുവല്ല ഇപ്പോള്‍. മുടിയൊക്കെ സ്ട്രൈറ്റ് ചെയതിട്ടുണ്ട്. മുഖത്തെ പാടുകളൊന്നും കാണുന്നില്ല. ആകെ പുതിയ ഗെറ്റപ്പിലുള്ള ഫോട്ടോകള്‍ സിന്ധു തന്നെയാണ് തന്റെ ഫേസ് ബുക്ക് പേജില്‍ പോസ്റ്റ് ചെയതത്.
എന്നും വാര്‍ത്തകളില്‍ സിന്ധുവിനൊരു സ്ഥാനമുണ്ടായിരുന്നു. എസ്എഫ്ഐലൂടെ സിപിഎമ്മില്‍ സജീവമായ സിന്ധു കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പ് സമയത്താണ് തനിയ്ക്ക് വേണ്ട പരിഗണന നല്‍കുന്നില്ലെന്നതിന്റെ പേരില്‍ സിപിഎമ്മില്‍ നിന്നും അകന്നത്.
തുടര്‍ന്ന് തിരഞ്ഞെടുപ്പ് ചൂട് തുടങ്ങുമ്പോഴേയ്ക്കും സിന്ധു കോണ്‍ഗ്രസിലെത്തുകയും ചെയ്തു. പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ തകര്‍പ്പം പ്രസംഗം നടത്തിക്കൊണ്ടായിരുന്നു സിന്ധു ആദ്യമായി കോണ്‍ഗ്രസ് വേദിയില്‍ എത്തിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിന്ധുവിന് കോണ്‍ഗ്രസില്‍ നിന്നും അവഗണന നേരിടേണ്ടിവന്നു.

സിന്ധു ജോയ്
ഇതാണ് സിന്ധു ജോയ്യുടെ പഴയ ഫോട്ടോ. സഖാവ് സിന്ധു. എസ് എഫ് ഐയിലൂടെ സി പി എമ്മില്‍ സജീവമായി

ഇതാണ് പുതു ലുക്ക്
മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിലെത്തിയപ്പോഴുള്ള സിന്ധുവിന്റെ മാറ്റമാണിത്. ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഈ ഫോട്ടയ്ക്ക് വന്ന കമന്റുകള്‍ കുറച്ചൊന്നുമല്ല. സുഹൃത്തുക്കളെല്ലാം സിന്ധുവിന്റെ മാറ്റം അംഗീകരിക്കുന്നതായി കമന്റുകള്‍ കണ്ടാലറിയാം.

മാറ്റം
പഴയ സഖാവും ഇപ്പോഴുള്ള സിന്ധു ജോയ് യെയും നോക്കൂ. എന്ത് മാറ്റം എന്ന് നേരിട്ട് വിലയിരുത്താം

രാഹുലിനൊപ്പം
മലയാളി ഹൗസില്‍ തന്നെ പ്രിയപ്പെട്ട കൂട്ടുകാരന് രാഹുല്‍ ഈശ്വറിനൊപ്പം സിന്ധു

മഴവില്‍ മനോരമയില്‍
മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന റിയാലിറ്റി ഷോയില്‍ റിമി ടോമിയ്ക്കൊപ്പം

സന്തോഷ് പണ്ഡിറ്റ്
മലയാളി ഹൗസിലെ മറ്റൊരു താരം സന്തോഷ് പണ്ഡിറ്റിനൊപ്പം. എസ് പി എന്നാണ് ഈ ഫോട്ടോയ്ക്ക് സിന്ധു കാപ്ഷനടിച്ചത്. എന്ത് ഉദ്ദ്യേശിച്ചാവോ എന്തോ

സിപിഎം
സിപിഎമ്മില്‍ സജീവ പ്രവര്‍ത്തകയായിരുന്ന സിന്ധു കഴിഞ്ഞ രാജ്യസഭാ തെരഞ്ഞെടുപ്പ് സമയത്താണ് തനിയ്ക്ക് വേണ്ട പരിഗണന നല്‍കുന്നില്ലെന്നതിന്റെ പേരില്‍ പ്രസ്ഥാനത്തില്‍ നിന്ന് അകന്നുതുടങ്ങിയത്.

കോണ്‍ഗ്രസ്
തിരഞ്ഞെടുപ്പ് ചൂട് തുടങ്ങുമ്പോഴേയ്ക്കും സിന്ധു കോണ്‍ഗ്രസിലെത്തി. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയുടെ തിരഞ്ഞെടുപ്പ് പരിപാടിയില്‍ തകര്‍പ്പം പ്രസംഗം നടത്തിക്കൊണ്ടായിരുന്നു സിന്ധു ആദ്യമായി കോണ്‍ഗ്രസ് വേദിയില്‍ എത്തിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ സിന്ധുവിന് കോണ്‍ഗ്രസില്‍ നിന്നും അവഗണന നേരിടേണ്ടിവന്നു.

സിപിഎമ്മിലേക്ക് മടങ്ങണം
മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയിലൂടെ തന്നെ അന്തേവാസികളോട് താന്‍ സിപിഎമ്മിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നതായി സിന്ധു ജോയ് പറഞ്ഞിട്ടുണ്ട്. റിയാലിറ്റി ഷോ കഴിഞ്ഞാല്‍ പഴയതുപോലെ പാര്‍ട്ടിയില്‍ സജീവമാകാന്‍ തന്നെയാണത്രെ സിന്ധുവിന്റെ ആഗ്രഹം
-
ചരിത്രം തിരുത്തിയ ഭൂരിപക്ഷം നേടിയ കെകെ ശൈലജ, പിണറായിയേയും പിന്നിലാക്കി, ചില കൂറ്റൻ ഭൂരിപക്ഷങ്ങൾ -
"അദ്ദേഹം എനിക്ക് വരാനുള്ള പാലമല്ല"; രമേഷ് പിഷാരടിയുടെ സ്ഥാനാര്‍ത്ഥിത്വത്തിൽ ഷാഫി പറമ്പിൽ -
കണ്ണൂരിൽ പൊട്ടിത്തെറി: മുതിർന്ന സിപിഎം നേതാവ് ടികെ ഗോവിന്ദൻ പാർട്ടി വിട്ടു -
പാർലമെന്ററി രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ച് പിജെ ജോസഫ്; തൊടുപുഴയിൽ മകൻ അപു -
ഗോഡ്ഫാദറില്ലാത്തത് അയോഗ്യതയാണോ? 'ഫാദറുണ്ട്; മത്സരിച്ചാൽ 15000 ഭൂരിപക്ഷത്തിൽ ജയിക്കും': എൽദോസ് കുന്നപ്പിള്ളി -
അഞ്ച് കേരള വർഷങ്ങൾ; ചേർത്തുനിർത്തൽ തുടർഭരണത്തിലെത്തിച്ച 2021; വിശ്വാസവും വര്‍ഗീയതയും വിഷയമാകുന്ന 2026 -
‘പോൾ വിളി’ ഇങ്ങനെ- നയിക്കാൻ യുഡിഎഫ്, മറ്റാരുമില്ലെന്ന് എൽഡിഎഫ്, മാറ്റുമെന്ന് എൻഡിഎ -
ബീക്കൺ ലൈറ്റ് ഇട്ടാൽ വരെ തെരഞ്ഞെടുപ്പ് കമ്മീഷൻ വടിയെടുക്കും; അറിയാം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം -
19 എംഎൽമാരേയും ഇറക്കി കോണ്‍ഗ്രസ്; 55 പേരടങ്ങിയ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
വിജയ്-തൃഷ ബന്ധത്തിന് പിന്നാലെ മകൻ സഞ്ജയുടെ നിർണായക തീരുമാനം, അത് പൊളിച്ചടുക്കി സംഗീതയും';ആലപ്പി അഷ്റഫ് -
സ്വര്‍ണവില വീണ്ടും താഴ്ന്നു; സ്വര്‍ണത്തിന് എന്തുപറ്റി? വില കുറഞ്ഞ് 75000 എത്തുമോ, പവന് വില












Click it and Unblock the Notifications