Get Updates
Get notified of breaking news, exclusive insights, and must-see stories!

'കുടുംബം ഇപ്പോൾ പതിമൂന്നാമത്തെ വാടകവീട്ടിൽ; വിവാഹത്തിന്റെ സ്വർണം എവിടെയെന്ന് പോലും യുവച്ചേട്ടൻ ചോദിച്ചില്ല'

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് മൃദുല വിജയും യുവ കൃഷ്ണയും. ചുരുങ്ങിയ സമയം കൊണ്ട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമാകാന്‍ രണ്ട് പേര്‍ക്കും കഴിഞ്ഞിരുന്നു. താരങ്ങളുടെ വിവാഹത്തെ കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളും എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

1

സോഷ്യല്‍ മീഡിയയില്‍ താരങ്ങള്‍ പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് കേള്‍ക്കുന്നത്. താരങ്ങളുടെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ ഇപ്പോഴിതാ തന്റെ വിവാഹത്തിനുണ്ടായ ചെലവുകളെ കുറിച്ചും മറ്റ് ചില കാര്യങ്ങളും വെളിപ്പെടുത്തുകയാണ് മൃദുല. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍...

2

വിവാഹം ആഡംബരത്തോടെ നടത്തുന്നതിനോട് യോജിപ്പില്ലെന്ന് മൃദുല പറയുന്നു. ഒരു ദിവസത്തെ ആരവത്തിനായി എന്ത് അത്യാഡംബരം കാണിക്കണം. വിവാഹം ലളിതവും സുന്ദരവുമാകണം. വിവാഹം എങ്ങനെയായാലും ദാമ്പത്യം സുന്ദരമാകണം. ഒരു ദിവസത്തിന് വേണ്ടി വെറുതെ പണം കളയുന്നതിനെന്തിനാണ്, അതുകൊണ്ട് വേറെ എന്തൊക്കെ നമുക്ക് ചെയ്യാനാവുമെന്നും മൃദുല ചോദിക്കുന്നു.

3

തന്റെ വിവാഹത്തിന് അനാവശ്യ ചെലവുകള്‍ ഇല്ലാതിരിക്കാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. കാണുന്നവര്‍ക്ക് വൃത്തികേടായി തോന്നരുത്. ഞങ്ങളുടെ വിവാഹം ശാന്തമായ ഒന്നായിരുന്നു. ആഡംബരങ്ങള്‍ ഉണ്ടായിരുന്നില്ല. ആവശ്യ്ത്തിന് മാത്രമായിരുന്നു. എന്റെ കുടുംബവും യുവച്ചേട്ടന്റെ കുടുംബവും അതിനെ പിന്തുണച്ചിരുന്നു. സ്ത്രീധനം വാങ്ങാത്ത ആളെ വിവാഹം ചെയ്താല്‍ മതിയെന്ന് എനിക്കുണ്ടായിരുന്നു.

4

എന്റെയും അനിയത്തിയുടെയും വിവാഹത്തിന് ഇത്ര പവന്‍ സ്വര്‍ണമൊക്കെ വേണം എന്നത് വീട്ടില്‍ പറയുന്നത് കേട്ടിട്ടുണ്ട്. എന്നാല്‍ അതിന്റെയൊക്കെ ആവശ്യം എന്താണെന്ന് ഞാന്‍ വീട്ടില്‍ ചോദിച്ചിട്ടുണ്ട്. സ്ത്രീധനം ചോദിക്കാത്ത ഒരാളെ എനിക്ക് കിട്ടി. യുവ ചേട്ടന്‍ ഇന്നുവരെ അങ്ങനെ ഒരു കാര്യമേ എന്നോട് ചോദിച്ചിട്ടില്ല. വിവാഹത്തിന് ഞാന്‍ ധരിച്ച ആഭരണങ്ങള്‍ എന്ത് ചെയ്‌തെന്നോ എവിടെയാണെന്നോ എന്നു പോലും യുവ ചേട്ടനോ അദ്ദേഹത്തിന്റെ വീട്ടുകാരോ ഇതുവരെ തിരിക്കിയിട്ടില്ല.

5

വിവാഹം നടത്തുന്നതിന് കടം വാങ്ങുന്നതിനോട് ഒട്ടും യോജിപ്പില്ല. അങ്ങനെ കടം വാങ്ങിയവര്‍ ഇപ്പോഴും കടം വീട്ടാന്‍ കഷ്ടപ്പെടുന്നത് എനിക്കറിയാം. എന്റെ സമ്പാദ്യം വിവാഹത്തില്‍ പൊടിച്ചുകളയാന്‍ താല്‍പര്യമില്ലാത്ത ഒരാളാണ് ഞാന്‍. കഷ്ടപ്പെട്ടുണ്ടാക്കിയ കാശല്ല, കല്യാണം കഴിഞ്ഞും ജീവിക്കാന്‍ പണം വേണ്ടെയെന്ന് മൃദുല ചോദിക്കുന്നു.

6

അച്ഛന് സമ്പാദ്യം വളരെ കുറവായിരുന്നു. ഒരു സ്വകാര്യ സ്ഥാപനത്തിലായിരുന്നു അച്ഛന്‍ ജോലി ചെയ്തിരുന്നത്. ഞാന്‍ ജനിച്ചതും വളര്‍ന്നതുമൊക്കെ വാടക വീട്ടിലാണ്. പതിമൂന്നാമത്തെ വാടക വീട്ടിലാണ് കുടുംബം താമസിക്കുന്നത്. ആ കഷ്ടപ്പാടുകളൊക്കെ കണ്ടുകൊണ്ടാണ് ഞാന്‍ വളര്‍ന്നത്. കുടുംബകാര്യവും എന്റെ അനിയത്തിയുടെ കാര്യമൊക്കെ ആലോചിച്ചത് 16ാം വയസിലാണെന്നും മൃദുല പറയുന്നു.

7

അന്ന് മുതല്‍ അച്ഛനെ പോലെ എനിക്കും ടെന്‍ഷനായി. 15ാം വയസുമുതല്‍ സിനിമയില്‍ ശ്രദ്ധിച്ചുതുടങ്ങി. ഒന്നും ആകാന്‍ സാധിക്കാത്തതോടെ 19ാം വയസില്‍ സീരിയലിലേക്ക് എത്തി. ആ തീരുമാനം എടുത്തില്ലെങ്കില്‍ എങ്ങും എത്തുമായിരുന്നില്ല. ആദ്യ സീരിയലില്‍ കിട്ടിയതുമുതല്‍ സ്വര്‍ണ്ണമായി അമ്മ ശേഖരിച്ചു. അതാണ് കല്യാണത്തിന് ഞാന്‍ ഉപയോഗിച്ചതെന്ന് മൃദുല പറഞ്ഞു.

8

എന്റെ വിവാഹത്തിന് ഉപയോഗിച്ച സ്വര്‍ണം അതായിരുന്നു. എന്റെ വിവാഹത്തിന്റെ എല്ലാ ചെലവുകളും ഞാന്‍ സ്വയം കണ്ടെത്തുകയായിരുന്നെന്ന് മൃദുല പറഞ്ഞു. ഇക്കഴിഞ്ഞ ജുലായ് എട്ടിനായിരുന്നു മൃദുലയും യുവ കൃഷ്ണയും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു വിവാഹം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+