സരസ്വതിയുടെ വിഗ്രഹത്തിന് മുന്നില്‍ നടിയുടെ ടോപ്‌ലെസ് സെല്‍ഫി വിവാദമാകുന്നു!
സ്വന്തം മുറിയില്‍ വെച്ച് ഒരു ടോപ്‌ലെസ് സെല്‍ഫി എടുക്കുമ്പോള്‍ പോപ് താരമായ ക്രിസ്റ്റിന അഗ്വിലേറ സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടാകില്ല അതൊരു വിവാദമാകുമെന്ന്. അതുകൊണ്ടാവണമല്ലോ അവര്‍ ഇനി കുറച്ച് പേഴ്‌സണല്‍ സ്റ്റഫ് കാണിച്ചുതരാം എന്ന ക്യാപ്ഷനോടെ പോപ് താരം ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തത്.
എന്നാല്‍ എന്തിലും ഏതിലും മതവികാരം വ്രണപ്പെടുന്ന ഒരു കാലത്താണ് താന്‍ സെല്‍ഫി എടുക്കുന്നത് എന്നത് ക്രിസ്റ്റിന ശ്രദ്ധിച്ചില്ല. ഫലമോ സെല്‍ഫി വിവാദമായി. സെല്‍ഫിയുടെ പശ്ചാത്തലത്തില്‍ ഒരു സരസ്വതി വിഗ്രഹം പെട്ടതാണ് വിവാദത്തിന് കാരണമായത്. കഴിഞ്ഞില്ല വിവാദം, കാണൂ...

നഗ്ന സെല്‍ഫിക്ക് പശ്ചാത്തലം സരസ്വതി?
വളരെ എളുപ്പത്തില്‍ മതവികാരം വ്രണപ്പെടുന്ന കൂട്ടരാണ് ഇന്ത്യക്കാര്‍. അറിവിന്റെ ദേവതയായ സരസ്വതിയുടെ വിഗ്രഹത്തിന് മുന്നില്‍ ഒരു പോപ് താരം നഗ്നസെല്‍ഫി എടുത്താല്‍ വിവാദമാകാന്‍ അതില്‍ കൂടുതല്‍ എന്തെങ്കിലും വേണോ. ഇതാണ് ആ സെല്‍ഫി. ചോദ്യം ഇവിടം കൊണ്ടും തീരുന്നില്ല.

കുളിമുറിയിലോ സരസ്വതി?
സ്വന്തം കുളിമുറിയില്‍ നിന്നാണ് ക്രിസ്റ്റിന് അഗ്വിലേറ ഈ സെല്‍ഫി എടുത്തത്. അവിടെയാണ് സരസ്വതിയുടെ വിഗ്രഹം കാണുന്നത്. കുളിമുറിയിലാണോ സരസ്വതിയുടെ വിഗ്രഹം വെക്കുന്നത് എന്നാണ് വിശ്വാസികളുടെ അടുത്ത ചോദ്യം

ചില്ലറക്കാരിയല്ല ക്രിസ്റ്റിന
ആരാധകര്‍ക്ക് പേഴ്‌സണല്‍ സ്റ്റഫ് കാണിച്ചുതരാം എന്ന് പറഞ്ഞ് സെല്‍ഫിയെടുത്ത ക്രിസ്റ്റിന പ്രശസ്തയായ അമേരിക്കന്‍ പോപ് ഗായികയാണ്. പാട്ടെഴുത്തും അഭിനയവുമാണ് ക്രിസ്റ്റിനയുടെ മറ്റ് ഹോബികള്‍.

പോപ് ഐക്കണ്‍ സുന്ദരി
34 കാരിയായ ക്രിസ്റ്റിന അഗ്വിലേറ പോപ് ഐക്കണാണ്. അമേരിക്കയിലെ പെന്‍സില്‍വാനിയ സ്വദേശിയാണ്. അഞ്ച് ഗ്രാമി അവാര്‍ഡുകളാണ് ക്രിസ്റ്റിന ഇക്കാലത്തിനിടെ സ്വന്തമാക്കിയിട്ടുള്ളത്.

എണ്ണവും കണക്കുമില്ല
ലോകം മൊത്തം ക്രിസ്റ്റിനയ്ക്കുള്ള ആരാധകര്‍ക്ക് കയ്യും കണക്കുമില്ല. ഏപ്രില്‍ 2011 വരെയുള്ള കണക്കുകള്‍ നോക്കിയാല്‍ 50 മില്യണ്‍ ആല്‍ബങ്ങളാണ് ഇവരുടേതായി വിറ്റഴിക്കപ്പെട്ടിട്ടുള്ളത്.

കുപ്രശസ്തയല്ല
പോപ് താരം എന്ന നിലയില്‍ വളരെ പ്രശസ്തയായിരിക്കുമ്പോളും അവര്‍ നിലവിട്ട് പെരുമാറാറില്ല. ഒരുപാട് ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് ക്രിസ്റ്റിന. യു എന്നിന്റെ ഭക്ഷ്യ പദ്ധതിയുടെ അംബാസിഡറുമാണ്.












Click it and Unblock the Notifications