മലയാളികളുടെ ഒപ്പീനിയൻ ലീഡേഴ്സ്... ഹരീഷ് മുതൽ രശ്മി നായർ വരെ.. ഫേസ്ബുക്കിൽ സജീവമായ 25 മലയാളികൾ!

  • Posted By: Desk
Subscribe to Oneindia Malayalam

പരമ്പരാഗതമാധ്യമം എന്നുവിളിക്കപ്പെടുന്നത് പൊതുവെ അച്ചടിമാധ്യമത്തെയാണ്. നാനൂറുവര്‍ഷത്തെയെങ്കിലും പഴക്കമുണ്ട് ഈ മാധ്യമത്തിന്. കേരളത്തിലേക്ക് ഇത് കടന്നുവന്നിട്ട് ഇരുനൂറു വര്‍ഷം പോലും ആയിട്ടില്ല. അച്ചടിക്ക് ശേഷം വന്ന റേഡിയോ ഒരു പൂര്‍ണ വാര്‍ത്താമാധ്യമമല്ല. ടെലിവിഷനാകട്ടെ, വാര്‍ത്താമാധ്യമമെന്നതിലേറെ ഒരു വിനോദമാധ്യമമാണ്. ഏറ്റവും പ്രായം കുറഞ്ഞ ന്യൂ മീഡിയ പഴമക്കാര്‍ക്കെല്ലാം വെല്ലുവിളിയായി ഉയര്‍ന്നുവരികയാണ്. ന്യൂ മീഡിയയുടെ പുതിയ രൂപമായ സോഷ്യല്‍ മീഡിയ ആകട്ടെ, കുറെ ന്യൂജെന്‍ ബുദ്ധിജീവികളുടെ കണ്ണില്‍ പരമ്പരാഗതമാധ്യമത്തിന്റെ അന്തകനാണ് എന്നൊക്കെയാണ് പറയാറ്. എന്നാൽ മാധ്യമങ്ങൾ‌ തിരസ്ക്കരിക്കുന്ന കാര്യങ്ങൾ ലോകമെങ്ങും അറിയുന്നത് ഇത്തരം ന്യൂ മീഡിയകൾ വഴിയാണ്. അതിൽ പ്രധാനമാണ് ഫേസ്ബുക്ക്.

ഫേസ്ബുക്ക് മാർക്കറ്റ് (2004) വിപണിയിലെത്തിയതും ഐഫോണിന്റേതിനേക്കാളും ഏറെ മുമ്പുതന്നെ ആയിരുന്നു, പക്ഷെ ഞങ്ങളുടെ സംസ്കാരവും സാമൂഹിക ഇടപെടലുകളും മാറിയിട്ടുണ്ട്. സോഷ്യൽ മീഡിയയുടെ പ്രധാന ആനുകൂല്യങ്ങൾ, പ്രധാനമായും മാർക്കറ്റിംഗും ആശയവിനിമയവും ആയപ്പോൾ, ആധുനിക സമൂഹം സോഷ്യൽ മീഡിയ അനുപാതത്തിൽ നിന്നു മാറ്റി അവരുടെ നിത്യജീവിതത്തെ ഏറ്റെടുക്കാൻ അനുവദിക്കുകയാണ്.സമൂഹത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും തുറന്ന ചർച്ചയ്ക്ക് വഴിവെച്ചത് ഫേസ്ബുക്ക് തന്നെയാണ്. എത്ര സാധാരണക്കാരനായാൽ പോലും തന്റെ നിലപാടുകൾ തുറന്നടിക്കാൻ ഫേസ്ബുക്ക് വഴി ഇപ്പോൾ സാധിക്കുന്നുണ്ട്. എന്നാൽ തങ്ങളുടെ നിലപാടുകളുമായി സോഷ്യൽ മീഡിയയിൽ സജീവമായി നിൽക്കുന്ന ചിലരുണ്ട് അവരെ നമുക്കൊന്ന് പരിചയപ്പെടാം.

ഹരീഷ് വാസുദേവൻ

ഹരീഷ് വാസുദേവൻ

ഹൈക്കോടതിയിലെ അഭിഭാഷകനാണ് ഹരീഷ് വാസുദേവൻ. സമൂഹത്തിൽ നടക്കുന്ന നിരവധി പ്രശ്നങ്ങൾ ഫേസ്ബുക്കിലൂടെ അധികാര കേന്ദ്രത്തിലും ജനങ്ങൾക്കിടയിലും എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. സമൂഹത്തിൽ നടക്കുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും തന്റെ നിലപാടുകൾ വ്യക്തമാക്കാൻ ഹരീഷ് വാസുദേവൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിക്കാറുണ്ട്. നിരവധി ഫോളോവേഴ്സും ഇദ്ദേഹത്തിനുണ്ട്.

രശ്മി നായർ

രശ്മി നായർ

ഫേസ്ബുക്കിൽ നിരവധി ഫോളോവേഴ്സുള്ള വ്യക്തിയാണഅ രശ്മി നായർ. സമൂഹത്തിൽ നടക്കുന്ന എല്ലാ കാര്യത്തെ കുറിച്ചും തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ നിലപാടറിയിക്കാൻ ഇവർ ശ്രമിക്കാറുണ്ട്. നിലപാടുകൾ വെട്ടി തുറന്നു പറയുന്നതുകൊണ്ട് തന്നെ നിരവധി ശത്രുക്കളും ഫേസ്ബുക്കിൽ ഇവർക്കുണ്ട് എന്ന് തന്നെ മനസിലാക്കാം. അതുകൊണ്ട് തന്നെ അവർക്കെതിരെയുള്ള നിരവധി കമന്റുകളും പോസ്റ്റുകൾക്ക് താഴെ വരാറുണ്ട്.

കിരൺ‌ തോമസ്

കിരൺ‌ തോമസ്

സോഫ്റ്റ്വെയർ ഡെവലപ്പറാണ് കിരൺ തോമസ്. സജീവമായി ഫേസ്ബുക്കിൽ ഇടപെടുന്ന വ്യക്തി. ഇതുവരെ ഇടതു സംഘടനയിൽ പ്രവർത്തിച്ചിട്ടില്ലാത്ത വ്യക്തി ഇടതു അനൂരൂല പോസ്റ്റുകളാണ് മിക്കവാറും ഇടാറ്. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്ന വിശദീകരണവുമായി കിരൺ തോമസ് തന്നെ ഫേസ്ബുക്കതിൽ രംഗത്ത് വന്നിരുന്നു. വിദ്യാഭ്യാസ കാലത്ത് ബാലജനസംഖ്യത്തിലും കെഎസ്യുവിലും പ്രവർത്തിച്ച വ്യക്തിയാണ് അദ്ദേഹം. സാമൂഹ്യ വിഷയങ്ങളിൽ തന്റെ നിലപാടുകൾ വെട്ടിത്തുറന്ന പറയുന്ന ഫേസ്ബുക്കിൽ സജീവമായി നിൽക്കുന്ന വ്യക്തിയാണ് കിരൺ തോമസ്.

മുരളീ തുമ്മാരക്കുടി

മുരളീ തുമ്മാരക്കുടി

ഐക്യ രാഷ്ട്ര പരിസ്ഥിതി പ്രോഗ്രാമിന്റെ ദുരന്ത ലഘൂകരണ വിഭാഗം തലവൻ ആണ് മലയാളിയായ മുരളി തുമ്മാരുകുടി. സുരക്ഷാ വിഷയങ്ങളെ പറ്റി സ്ഥിരമായി എഴുതുന്ന വ്യക്തിയാണ് മുരളീ തുമ്മാരക്കുടി. സുരക്ഷ വിഷയങ്ങളെ കുറിച്ച് നല്ല അറിവുള്ള മുരളീ തുമ്മാരക്കുടി എല്ലാ വിഷയങ്ങളെ കുറിച്ചും തന്റെ നിലപാടുകൾ ഫേസ്ബുക്കിൽ കുറിക്കാറുണ്ട്. നിരവധി ഫോളോവേഴ്സും ഇദ്ദേഹത്തിനുണ്ട്.

പിഎം മനോജ്

പിഎം മനോജ്

ദേശാഭിമാനി പത്രത്തിന്റെ റസിഡൻഷ്യൽ എഡിറ്ററും സിപിഎം ആക്റ്റിവിസ്റ്റുമാണ് പിഎം മനോജ്. ഫേസ്ബുക്കിലെ ചർച്ചകളിൽ സജീവപങ്കാളിത്തമുള്ള വ്യക്തിയാണ് ഇദ്ദേഹം. എല്ലാ കാര്യത്തിനെ കുറിച്ചും താൻ വിശ്വസിക്കുന്ന തത്വ ശാസ്ത്രത്തിനുള്ളിൽ നിന്നുകൊണ്ട് നിലപാടുകൾ അറിയിക്കാൻ ശ്രമിക്കുന്ന വ്യക്തിയാണ് പിഎം മനോജ്. എന്നാൽ സിപിഎം ആക്ടിവിസ്റ്റ് എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ നിലപാടുകളെ എതിർത്തും അനുകൂലിച്ചും നിരവധിപേർ ഫേസ്ബുക്കിൽ പ്രതികരിക്കാറുണ്ട്.

ടിസി രാജേഷ് സിന്ധു

ടിസി രാജേഷ് സിന്ധു

സ്വതന്ത്ര്യ മാധ്യമ പ്രവത്തകനാണ് ടിസി രാജേഷ്. തിരുവനന്തപുരത്ത് താമസിക്കുന്ന ഇദ്ദേഹം ഫേസ്ബുക്കിലെ സജീവ സാന്നിധ്യമാണ്. ഫേസ്ബുക്കിൽ നടക്കുന്ന എല്ലാ ചർച്ചകളിലും ഇദ്ദേഹം തന്റെ നിലപാടുകൾ അറിയിച്ചുകൊണ്ട് മുന്നിട്ടിറങ്ങാറുണ്ട്.

വി കെ ആദർശ്

വി കെ ആദർശ്

മലയാളിയായ ഒരു സാങ്കേതിക എഴുത്തുകാരനാണ് വികെ ആദർശ്. ശാസ്ത്ര പത്രപ്രവർത്തനത്തിന് സംസ്ഥാന സർക്കാർ നൽകുന്ന അവാർഡ് ഇദ്ദേഹം 2009 -ൽ നേടിയിരുന്നു. കൂടാതെ കേരളാ ഊർജസംരക്ഷണ അവാർഡും 2007 -ൽ ഇദ്ദേഹത്തിനു ലഭ്യമായി. വിവര സാങ്കേതികവിദ്യയെ സംബന്ധിച്ച്‌ ആനുകാലികങ്ങളിൽ പതിവായി ഫേസ്ബുക്കിൽ എഴുതുന്ന വ്യക്തിയാണ്.

ഷാജൻ സ്കറിയ

ഷാജൻ സ്കറിയ

മറുനാടൻ മലയാളി എന്ന ഓൺലൈൻ പോർട്ടലിന്റഎ ഉടമസ്ഥനാണ് ഷാജൻ സ്കറിയ. ഫേസ്ബുക്കിൽ സജീവമായ ചർച്ചകളിൽ പങ്കെടുക്കുന്ന വ്യക്തിയാണ് ഇദ്ദേഹം. തന്റെ നിലപാടുകൾ എല്ലാ വിഷത്തിലും ഫേസ്ബുക്കിലൂടെ ഇദ്ദേഹം തുറന്നടിക്കാറുണ്ട്.

സനീഷ് ഇളയടത്ത്

സനീഷ് ഇളയടത്ത്

മാധ്യമപ്രവർത്തകനാണ് സനീഷ് ഇളയടത്ത്. ന്യൂസ് 18 ചാനലിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. സാമൂഹ്യമായ എല്ലാ കാര്യങ്ങളെ കുറിച്ചും തന്റെ നിലപാടുകൾ ഫേസ്ബുക്കിലൂടെ അദ്ദേഹം പങ്കുവെക്കാറുണ്ട്. ഹിന്ദുത്വ അജണ്ടകൾക്കെതിരെയാണ് പലപ്പോഴും അദ്ദേഹം ഫേസ്ബുക്കിൽ പ്രതികരിച്ചു കാണാറുള്ളത്.

സെബിൻ എ ജേക്കബ്

സെബിൻ എ ജേക്കബ്

ഓൺലൈൻ മാധ്യപ്രവർത്തനരംഗത്ത് തിളങ്ങി നിന്ന വ്യക്തിത്വമാണ് സെൻ എ ജേക്കബ്. നിവധി ഓൺലാൻ മാധ്യമങ്ങലിൽ ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിലൂടെ തന്റെ നിലപാടുകതൾ കൃത്യമായി പങ്കുവെക്കുകയും, ചർച്ചകളിൽ‌ പങ്കെടുക്കാറുമുണ്ട്. ഫേസ്ബുക്കിലെ സജീവ സാന്നിധ്യമാണ് സെബിൻ എ ജേക്കബ്.

കെജെ ജേക്കബ്

കെജെ ജേക്കബ്

മാധ്യമപ്രവർത്തകനാണ് കെജെ ജേക്കബ്. ഡെക്കാൺ ക്രോണിക്കിളിന്റെ എഡിറ്ററാണ് അദ്ദേഹം. ഫേസ്ബുക്കിലെ സജീവ സാന്നിധ്യമാണ് ജേക്കബ്. സാമൂഹ്യ കാര്യങ്ങളിൽ ഫേസ്ബുക്കിലൂടെ പ്രതികരിക്കാനും ചർച്ചകൾ നടത്താനും ഇദ്ദേഹം സജീവമാണ്.

മോഹൻ ലാൽ‌

മോഹൻ ലാൽ‌

മലയാളത്തിലെ സൂപ്പർസ്റ്റാറാണ് മോഹൻലാൽ. മലയാളികൾക്ക് മനോഹൻ ലാലിനെ കഴിച്ച് മാത്രമേ ബാക്കി നടന്മാരുള്ളൂ. തന്റെ നിലപാടുകൾ സോഷ്യൽസ മീഡിയയിലൂടെ കൃത്യമായി പങ്കുവെക്കുന്ന വ്യക്തികൂടിയാണ് ഇദ്ദേഹം. നിരവധി ഫോളോവേഴ്സാണ് ഇദേദഹത്തിനുള്ളത്. സമൂഹത്തിൽ‌ നടക്കുന്ന കാര്യങ്ങളെ കുറിച്ച് ബ്ലോഗിലൂടെ തന്റെ നിലപാടുകൾ കൃത്യമായി അദ്ദേഹം ജനങ്ങളുമായി പങ്കുവെക്കാറുണ്ട്.

ദുൽക്കർ സൽമാൻ

ദുൽക്കർ സൽമാൻ

മലയാളത്തിലെ യുവർസ്റ്റാറാണ് ദുൽഖർ സൽമാൻ. ഫേസ്ബുക്കിലെ പോപ്പുലർ നടൻ കൂടിയാണ് അദ്ദേഹം. നാല് മില്ല്യണിൽ കൂടുതൽ ഫോളോവേർസ് അദ്ദേഹത്തിനുണ്ട്.

ഷിംന അസീസ്

ഷിംന അസീസ്

മഞ്ചേരി മെഡിക്കൽ കോളേജിലെ ഡോക്ടറാണ് ഷിംന അസീസ്. ഫേസ്ബുക്കിൽ സജീവമായി ഇടപെടുന്ന വ്യക്തിത്വം. ഇൻഫഓ ക്ലിനക്ക് എഴുത്തുകാരികൂടിയാണ്. വാക്സിൻ പ്രചരണത്തിന് വേണ്ടി മുൻപന്തിയിൽ തന്നെ ഡോ. ഷിംന അസീസ് ഉണ്ടായിരുന്നു.

നസ്രിയ നസീം

നസ്രിയ നസീം

ഏറ്റവും കൂടുതൽ പേജിന് ലൈക്ക് കിട്ടിയ സിനിമ നടിയാണ് നസ്രിയ നസീം. 7.2 മില്ല്യൻ പേജ് വ്യൂ ആയിരുന്നു നസ്രിയയ്ക്ക് ലഭിച്ചത്. ഫേസ്ബുക്ക് പേജിന് ഇത്രയും ലൈക്ക് വേറൊരു നടിക്കും അവകാശപ്പെടാനില്ല എന്നു തന്നെ പറയാം. വിവാഹ ശേഷം അഭിനയരംഗത്തു നിന്നും അൽപ്പം വിട്ടു നിന്ന നസ്രിയ വീണ്ടും തിരിച്ചു വരാനുള്ള ഒരുക്കത്തിലാണ്.

റിമ കല്ലിങ്കൽ

റിമ കല്ലിങ്കൽ

അഭിനേത്രിയാണ് റിമ കല്ലിങ്കൽ. തന്റെ നിലപാടുകൾ എവിടെയും വെട്ടി തുറന്ന പറയാൻ ധൈര്യം കാണിക്കുന്ന മലയാളി നടി. സംവിധായകൻ ആഷിഖ് അബുവിന്റെ ബാര്യ കൂടിയാണ് റിമ. നർ‌ത്തകി കൂടിയായ റിമ തന്റെ കലാ പ്രവർത്തനത്തിലൂടെ സമൂഹത്തിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന പ്രവർത്തനങ്ങൾക്കെതിരെ വിരൽ ചൂണ്ടാറുണ്ട്. ഫേസുബുക്കിലും സജീവമാണ് റിമ കല്ലിങ്കൽ.

ആഷിഖ് അബു

ആഷിഖ് അബു

മലയാളത്തിലെ പ്രശസ്ത സിനിമ സംവിധായകനാണ് അഷിഖ് അബു. സാമൂഹ്യപരമായ എല്ലാ കാര്യങ്ങളെ കുറിച്ചും തന്റെ ഫേസ്ബുക്ക് പേജിലൂടെ അദ്ദേഹം തുറന്നടിക്കാറുണ്ട്. ഇടതുപക്ഷ അനുഭാവി കൂടിയാണ് അദ്ദേഹം. ഫേസ്ബു്ക്കിൽ നിരവധി ഫോളോവേർസ് ഇദ്ദേഹത്തിനുണ്ട്.

വിടി ബൽറാം

വിടി ബൽറാം

കോൺഗ്രസിലെ തൃത്താല എംഎൽഎയാണ് വിടി ബൽറാം. ഫേസ്ബുക്കിൽ സജീവ സാന്നിധ്യമായ ഒരു രാഷ്ട്രീയ പ്രവർത്തകനാണ് ഇദ്ദേഹം. ഏത് കാര്യത്തെ കുറിച്ചായാലും തന്റെ നിലപാടുകൾ കൃത്യമായി പങ്കുവെക്കാൻ ഇദ്ദേഹം ശ്രമിക്കാറുണ്ട്. എതിർ രാഷ്ട്രീയ പ്രവർത്തകർ‌ പോലും ഇദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജ് കൃത്യമായി ഫോളോ ചെയ്യാറുണ്ട്. ഫേസ്ബുക്കിലെ എല്ലാ ചർച്ചകളിലും ഇദ്ദേഹം സജീവ സാന്നിധ്യമാണ്.

ദീപ നിശാന്ത്

ദീപ നിശാന്ത്

തൃശൂർ കേരള വർമ്മ കേളേജിലെ അധ്യാപികയാണ് ദീപ നിശാന്ത്. എഴുത്തുകാരി കൂചടിയാണ് അവർ. കേരള വർമ്മ കോളേജിൽ യൂണിയൻ നടത്തിയ ബീഫ് ഫെസ്റ്റിവലിൽ സ്റ്റുഡന്റ് യൂണിയനെ അനുകൂലിച്ച് പോസ്റ്റ് ഇട്ടതിന്റെ പേരിൽ നിരവധി ആരോപണങ്ങൾ നേരിട്ട വ്യക്തികുടിയാണ് ദീപ നിശാന്ത്.

മനോജ് രവീന്ദ്രൻ നിരക്ഷരൻ

മനോജ് രവീന്ദ്രൻ നിരക്ഷരൻ

സഞ്ചാരിയും പരിസ്ഥിതി പ്രവർത്തനും പ്രശസ്ത ബ്ലോഗറുമാണ് നിരക്ഷരൻ. സേ ടു ഹർത്താൽ എന്ന ഹാഷ് ടാഗ് പ്രചരിപ്പിച്ചതിനു പിന്നിൽ ഇദ്ദേഹമായിരുന്നു. മരം നട്ടു പിടിക്കുന്ന പദ്ധതിയായ ഗ്രീൻ‌ വൈൻ എന്ന പദ്ധതിക്ക് പിന്നിലും ഇദ്ദേഹമായിരുന്നു. ഫേസ്ബുക്കിൽ സജീവ സാന്നിധ്യമാണ് ഇദ്ദേഹം.

എസ് ലല്ലു

എസ് ലല്ലു

മാധ്യമ പ്രവർത്തകനാണ് എസ് ലല്ലു. ഇപ്പോൾ ന്യൂസ് 18 എന്ന മലയാളം ചാനലിൽ ജോലി ചെയ്യുന്നു. സാമൂഹ്യ പരമായ കാര്യങ്ങളിൽ തന്റെ നിലപാടുകൾ വെട്ടി തുറന്ന പറയാൻ അദ്ദേഹം ധൈര്യം കാണിക്കാറുണ്ട്. നിരവധി ഫോളോവേർസും ഇദ്ദേഹത്തിനുണ്ട്. പറവൂർ സ്വദേശിയാണ് ഇദ്ദേഹം.

മനോജ് കരിങ്കാമടത്തിൽ

മനോജ് കരിങ്കാമടത്തിൽ

ബിടെക്ക് ബിരുദ്ധ ധാരിയാണ് മനോജ്. പരിസ്ഥിതി പ്രവർത്തനാണ് ഇദ്ദേഹം. ജൈവ കൃഷി നടത്തി ഉൽപ്പന്നങ്ങൾ‌ വിൽപ്പന നടത്തുന്നുണ്ട് ഇദ്ദേഹം. സാമൂഹ്യപരമായ കാര്യങ്ങലിൽ ഫേസ്ബുക്കിലൂടെ തന്റെ നിലപാടുകൾ ശക്തമായി പ്രചരിപ്പിക്കാറുണ്ട്. കൃഷി സംബന്ധമായ കാര്യങ്ങൾ എഴുതുകയും പ്രചപ്പിക്കുകയും ചെയ്യുന്ന ഇദ്ദേഹം സോഷ്യൽ‌ മീഡിയയിൽ സജീവമാമ്.

സുനിത ദേവദാസ്

സുനിത ദേവദാസ്

ഫേസ്ബുക്കിൽ സജീവമായ സ്ത്രീ സാന്നിധ്യമായ സുനിത ദേവദാസ് മാധ്യമ പ്രവർത്തകയാണ്. നിരവധി ഫോളോവേർസുള്ള സുനത മംഗളം ടെലിവിഷന്റെ സിഇഒ ആയിരുന്നു. സാമൂഹ്യ കാര്യങ്ങളിൽ തന്റെ നിലപാടുകൾ ഫേസ്ബുക്കിൽ കുറിക്കുകയും അതിന്റെ പേരിൽ നിരവധി ആരോപണങ്ങൾ നേരിടേണ്ടി വരികയും ചെയ്ത യുവതിയാണ് അവർ‌.

മഞ്ജു വാര്യർ

മഞ്ജു വാര്യർ

മലയാളത്തിലെ പ്രിയ നടിയാണ് മ‍ഞ്ജു വാര്യർ. സാമൂഹ്യ പരമായ കാര്യങ്ങളിൽ ഫേസ് ബുക്ക് പേജിലൂടെ തന്റെ നിലപാടുകൾ കൃത്യമായി പങ്കുവെക്കുന്ന വ്യക്തി കൂടിയാണ് മ‍ഞ്ജു വാര്യർ. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ടപ്പോൾ, ഇതിന് പിന്നിൽ കറുത്ത ശക്തികൾ ഉണ്ടെന്ന് വ്യക്തമാക്കുകയും. കുറ്റവാളിയെ പുറ്തതു കൊണ്ടുവരാൻ പോരാടുകയും ചെയ്യുന്നതിൽ മുൻപന്തിയിൽ നിന്ന നടിയാണ് അവർ.

ഡോ. ആസാദ്

ഡോ. ആസാദ്

ഫേസ്ബുക്കിലെ സജീവ സാന്നിധ്യമാണ് ഡോ. ആസാദ്. തന്റെ രാഷ്ട്രീയ നിലപാടുകൾ കൃത്യമായി അദ്ദേഹം ഫേസ്ബുക്കിൽ രേഖപ്പെടുത്താറുണ്ട്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Popular persons who are active in Facebook

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്