വെറും ഉഴുന്നുവടയല്ല... അല്‍ ഉഴുന്നുവട!!! ഐസിസിനെ പുണ്യാളരാക്കിയ അച്ചന് വീണ്ടും അടപടലം ട്രോള്‍

Subscribe to Oneindia Malayalam

ഐസിസിന്റെ തടവില്‍ നിന്ന് ഫാദര്‍ ടോം ഉഴുന്നാലിനെ രക്ഷപ്പെടുത്തിയപ്പോള്‍ ഏറെ സന്തോഷിച്ചതാണ് ലോകം. എന്നാല്‍ തടവില്‍ നിന്ന് ഇറങ്ങിയ അച്ചനാണെങ്കില്‍ ഐസിസിനെ കുറിച്ച് പറയാന്‍ നല്ലതേ ഉള്ളൂ.

കോഴിക്കോട് കോഴികൾക്ക്!!! മോഹൻ ഭഗവത്തിനെ അറഞ്ചം പുറഞ്ചം ട്രോളി പൊങ്കാല... വീണ്ടും ആർഎസ്എസ് ദുരന്തം!

അതിന് മുമ്പാണെങ്കിലോ, പുറത്ത് വന്ന വീഡിയോകളില്‍ എല്ലാം പൊട്ടിക്കരച്ചില്‍ ആയിരുന്നു. അപ്പോള്‍ ശരിക്കും അച്ചനെ ഐസിസുകാര്‍ തടവിലാക്കിയിരുന്നില്ലേ എന്നാണ് ഇപ്പോള്‍ ചിലര്‍ക്ക് സംശയം.

ജയിലിറങ്ങിയ ദിലീപിന് 50-ാം പിറന്നാൾ; മൂന്നാം വിവാഹം, പീഡന കേസ്... ദിലീപിന്റെ ജീവിതത്തിലെ 50 സംഭവങ്ങൾ

ഐസിസിനെതിരെ ഒന്നും പറയാത്തത് പേടിച്ചിട്ടല്ല എന്നാണ് അച്ചന്‍ പറയുന്നത്. മോശമായി ഒന്നും ഇല്ലാത്തതുകൊണ്ടാണത്രെ!!! ട്രോള്‍ തടുക്കാന്‍ ബ്രഹ്മനും പറ്റില്ല... പിന്നെയാണ്...

സ്റ്റില്‍ ലവ് യൂ എന്ന്

സ്റ്റില്‍ ലവ് യൂ എന്ന്

ഫാദറിന്റെ മുന്നില്‍ വച്ചാണ് കന്യാസ്ത്രീകളെ വെടിവച്ച് കൊന്നത്. എന്നാലും സ്റ്റില്‍ ലവ് ആണത്രെ!!

പിന്‍ഗാമി മോഡല്‍

പിന്‍ഗാമി മോഡല്‍

ഇനിയിപ്പോള്‍ അങ്ങനെ വല്ലതും ആയിരിക്കുമോ? എതിരായി എന്തെങ്കിലും പറഞ്ഞാല്‍ പൊട്ടിത്തെറിക്കാന്‍ പാകത്തില്‍ വല്ലതും ഫിറ്റ് ചെയ്തിട്ടുണ്ടോ എന്നാണ് സംശയം!!!

തെറ്റായിപ്പോയോ

തെറ്റായിപ്പോയോ

രക്ഷിക്കണേ എന്ന് പറഞ്ഞ് ഫാദര്‍ കരഞ്ഞത് കണ്ടപ്പോള്‍ എല്ലാവരുടേയും കണ്ണ് നിറഞ്ഞ് പോയി. ഇപ്പോള്‍ വേണ്ടായിരുന്നു എന്ന് തോന്നുന്നുണ്ടോ ആവോ!

ദൈവ സ്പര്‍ശം

ദൈവ സ്പര്‍ശം

ദൈവ സ്പര്‍ശം കിട്ടിയവരാണത്രെ... രണ്ട് കന്യാസ്ത്രീകളെ വെറുതേ വെടിവച്ച് കൊല്ലുകയേ ചെയ്തുള്ളു. എന്നിട്ടാണോ അവരെ ക്രൂരന്‍മാരെന്ന് വിളിക്കുന്നത്.

അല്‍ ഉഴുന്നുവട

അല്‍ ഉഴുന്നുവട

ഉഴുന്നാലില്‍ അച്ചന് നേരത്തെ തന്നെ ഉഴുന്നുവട അച്ചന്‍ എന്ന പേര് കിട്ടിയിരുന്നു. ഇപ്പോള്‍ വെറും ഉഴുന്നുവടയല്ല, അല്‍ ഉഴുന്നുവടയാണ്. ബിന്‍ മുഹമ്മദ് അല്‍ ഉഴുന്നുവട!!!

എന്നാലും അച്ചോ...

എന്നാലും അച്ചോ...

രണ്ട് കന്യാസ്ത്രീകളെ വെടിവച്ച് കൊന്നവന്‍മാരൊക്കെ ദൈവസ്പര്‍ശം കിട്ടിയവകാണെന്ന് പറഞ്ഞാല്‍... ചിലപ്പോള്‍ ഇങ്ങനേയും കിട്ടും.

ദുരന്തങ്ങള്‍

ദുരന്തങ്ങള്‍

വെറുതേയാവില്ല അവര്‍ അച്ചനെ അവാസനം വിട്ടുകൊടുത്തത്. ദുരന്തങ്ങള്‍ അവര്‍ക്ക് എന്നും വീക്ക് നെസ് ആയിരുന്നല്ലോ...

വളരെ നല്ലവരായിരുന്നത്രെ

വളരെ നല്ലവരായിരുന്നത്രെ

ഇങ്ങനെയൊക്കെ പറയാമോ അച്ചോ... ഇനിയിപ്പോള്‍ അച്ചന് അന്ന് കൊല്ലപ്പെട്ടവരോട് വല്ല ദേഷ്യവും ഉണ്ടായിരുന്നോ എന്നാണ് സംശയം.

കാത്തിരുന്നതാണല്ലേ

കാത്തിരുന്നതാണല്ലേ

ഫാദറിനെ കൊല്ലുന്നതിന് മുമ്പ് ദൈവം ഇടപെട്ടു. ഇടപെട്ടു എന്ന് പറഞ്ഞാല്‍ തീവ്രവാദികളുടെ ഹൃദയത്തില്‍ സ്പര്‍ശിച്ചു!!!

നല്ലത് മാത്രം വരുത്തണേ

നല്ലത് മാത്രം വരുത്തണേ

ഇനിയിപ്പോള്‍ അച്ചന്‍ ഉള്ളില്‍ പ്രാകിക്കൊണ്ടാണോ ഇതൊക്കെ പറയുന്നത്. ഹേയ്... അത്രക്ക് നല്ല ട്രീറ്റ്‌മെന്റല്ലേ അവിടെ നിന്ന് കിട്ടിയത്!

പുട്ടും കടലയും

പുട്ടും കടലയും

നല്ല ഭക്ഷണം ഒക്കെ അല്ലേ കിട്ടിക്കൊണ്ടിരുന്നത്. അതുകൊണ്ട് അച്ചന്‍ കന്യാസ്ത്രീകളെ കൊന്ന കാര്യം ഒക്കെ മറന്നോ ആവോ...

അപ്പോ തന്നെ തന്നു

അപ്പോ തന്നെ തന്നു

ഉഴുന്നുവട വേണം എന്ന് പറഞ്ഞപ്പോള്‍ അപ്പോള്‍ തന്നെ തന്നു... പിന്നെ എങ്ങനെയാ ആ തീവ്വാദികളെ കുറ്റം പറയുന്നത്!

തുണിതിരുകേണ്ടി വരും

തുണിതിരുകേണ്ടി വരും

ഇനിയും അച്ചന്‍ ഐസിസിനെ സുഖിപ്പിച്ച് സംസാരിക്കാന്‍ തുടങ്ങിയാല്‍ അറ്റകൈ പ്രയോഗം നടത്തേണ്ടി വരും എന്നാണ് തോന്നുന്നത്.

ആയിരം കുറ്റവാളികള്‍

ആയിരം കുറ്റവാളികള്‍

ആയിരം കുറ്റവാളികള്‍ രക്ഷപ്പെട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത് എന്നാണല്ലോ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ പറയുന്നത്. ആയിരം കന്യാസ്ത്രീകളെ കൊന്നാലും തന്നെ കൊല്ലാതിരിക്കുന്നവര്‍ നല്ലത് എന്നാണത്രെ ടോമച്ചന്റെ പക്ഷം.

സത്യമായിട്ടും

സത്യമായിട്ടും

രണ്ട് കന്യാസ്ത്രീകളെ കൊന്ന ഐസിസുകാരെ കുറിച്ച് മോശം ആയിട്ട് ഒന്നും പറയാനില്ല. കാരണം അവര്‍ പുട്ടൊക്കെ ഉണ്ടാക്കിക്കൊടുത്തിരുന്നല്ലോ...

ഈ ദൈവത്തിന്റെ കാര്യം

ഈ ദൈവത്തിന്റെ കാര്യം

അപ്പോള്‍ കൊല്ലപ്പെട്ട ആ രണ്ട് കന്യാസ്ത്രീകള്‍ വിശ്വസിക്കുന്ന ദൈവം ആയിരിക്കില്ല അല്ലേ ടോം ഉഴുന്നാലില്‍ വിശ്വസിക്കുന്ന ദൈവം.

അത്രയേ ചെയ്തുള്ളൂ

അത്രയേ ചെയ്തുള്ളൂ

എന്റെ മുന്നില്‍ വച്ച് പണ്ട് കന്യാസ്ത്രീകളെ വെടിവച്ച് കൊന്നേ ഉള്ളൂ... അതിനാണോ അവന്‍മാരെ തീവ്രവാദികള്‍ എന്ന് വിളിക്കുന്നേ!!!

വളരെ നല്ലവര്‍

വളരെ നല്ലവര്‍

അച്ചന്‍ പറഞ്ഞതിനെ സത്യത്തില്‍ ഈ ടോണില്‍ തന്നെ വായിക്കണം..

യേശുവിന്റെ വഴിയില്‍...

യേശുവിന്റെ വഴിയില്‍...

തന്നെപ്പോലെ തന്റെ അയല്‍ക്കാരനേയും സ്‌നേഹിക്കണം എന്നാണല്ലോ യേശുക്രിസ്തു പറഞ്ഞത്. ഒരു കരണത്തടിച്ചാല്‍ മറുകരണം കാണിച്ചുകൊടുക്കണം എന്ന് ഗാന്ധിജിയും പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിനാണ് നിങ്ങള്‍ ഇങ്ങനെ ടോം ഉഴുന്നാലിനെ ട്രോളുന്നേ!

അതിനിപ്പോ ഒന്നൂല്യേ...

അതിനിപ്പോ ഒന്നൂല്യേ...

ഐസിസ് ഭീകരര്‍ പോലും ഞെട്ടിക്കാണും.. തങ്ങള്‍ ഇത്രയൊക്കെ ചെയ്തിട്ടും ഒരു പ്രശ്‌നവും ഇല്ലാത്ത ഒരു അച്ചന്‍!

മടങ്ങിവരൂ

മടങ്ങിവരൂ

കേരളത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ കേട്ട് ഐസിസ് ഭീകരര്‍ ഇപ്പോള്‍ പത്രത്തില്‍ പരസ്യം പോലും കൊടുത്തിട്ടുണ്ടത്രെ... അച്ചാ... മടങ്ങിവരൂ!

സമാധാനം ഉണ്ടായിരുന്നു

സമാധാനം ഉണ്ടായിരുന്നു

ഐസിസ് ഭീകര സംഘടനയാണ് എന്നൊക്കെ പറഞ്ഞ് യുവാക്കളെ അതിവൈകാരികതയില്‍ നിന്ന് മോചിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. അപ്പോഴാണ് ഈ അച്ചന്റെ വക ഇങ്ങനെ കുറേ ഡയലോഗുകള്‍.

ഉദരനിമിത്തം

ഉദരനിമിത്തം

ഇനിയിപ്പോള്‍ അച്ചന് ഐസിസ് ഭീകരരുടെ ഫുഡ് അത്രയ്ക്കങ്ങ് പിടിച്ചിരുന്നോ? കണ്‍മുന്നില്‍ വച്ച് രണ്ട് കന്യാസ്ത്രീകളെ കൊന്നവരോട് ഇത്രയും സ്‌നേഹം തോന്നാന്‍ വേറെ എന്തായിരിക്കും കാരണം.

മാപ്പ് എഴുതിയതാണോ

മാപ്പ് എഴുതിയതാണോ

മാപ്പ് എഴുതല്‍ ആണല്ലോ ഇപ്പോള്‍ ട്രോള്‍ ട്രെന്‍ഡ്. ഇനി ഫാദര്‍ അവിടെ നിന്ന് മാപ്പ് എഴുതിക്കൊടുത്തിട്ട് എങ്ങാനും പോന്നതായിരിക്കുമോ?

ബ്രാഞ്ച് തുടങ്ങാം

ബ്രാഞ്ച് തുടങ്ങാം

ഐസിസുകാര്‍ അത്രക്ക് സ്‌നേഹവും ദൈവസ്പര്‍ശവും ഉള്ളവര്‍ ആണെങ്കില്‍ ഇവിടേയും ഒരു ബ്രാഞ്ച് തുടങ്ങാവുന്നതാണ്. അച്ചന് തന്നെ വേണമെങ്കില്‍ അതിന്റെ നേതാവും ആവാം എന്ന്!

എല്ലാം വളരെ പെട്ടെന്നായിരുന്നു

എല്ലാം വളരെ പെട്ടെന്നായിരുന്നു

എല്ലാം വളരെ പെട്ടെന്നായിരുന്നു. അച്ചനെ വെടിവയ്ക്കാന്‍ നോക്കുന്ന ആ നേരത്ത് ആയിരുന്നു ദൈവം അവരുടെ ഉള്ളില്‍ പ്രവേശിച്ചത്. പിന്നെ ഇങ്ങനെ ആയി!

 ഇങ്ങനെയൊക്കെ

ഇങ്ങനെയൊക്കെ

ഫാദര്‍ ഇപ്പോള്‍ പറയുന്നത് കേട്ടാല്‍ ഈ ചിത്രമാകും ചിലരുടെ മനസ്സിലേക്ക് വരുന്നത്. അത്രക്ക് സ്‌നേഹമായിരുന്നോ ഫാദര്‍ അവര്‍ക്ക്!!!

വെടിവഴിപാട്

വെടിവഴിപാട്

ഫാദറിനെ സഹിക്കാന്‍ നിവൃത്തിയില്ലാതെ അവിടെ ഐസിസ് തലവന്‍ വെടിവഴിപാട് വരെ നടത്തിക്കാണും !!!

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Praising ISIS: Social Media criticise Fr Tom Uzhunnalil with trolls

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്