ഒന്ന് പ്രേതമായി നോക്കിയതാ... പക്ഷേ പണികിട്ടിപ്പോയി!!! വീഡിയോ കാണാം
പലപല വേഷങ്ങള്‍ കെട്ടി ആളുകളെ പറ്റിയ്ക്കുകയും അതെല്ലാം പകര്‍ത്തിയെടുത്ത് യൂട്യൂബില്‍ ഇടുകയും ചെയ്യുന്നത് ചിലര്‍ക്ക് ഒരു ഹരമാണ്. എന്നാല്‍ ഇങ്ങനെ ഒപ്പിയ്ക്കുന്ന തമാശകള്‍ ഒടുവില്‍ വന്‍ ദുരന്തത്തില്‍ കലാശിച്ചാലോ?
അത്തരമൊരു സംഭവമാണ് പറയാന്‍ പോകുന്നത്. പ്രേതത്തിന്റെ വേഷം കെട്ടി ആളുകളെ പറ്റിയ്ക്കാന്‍ നോക്കിയതാണ്. കിട്ടിയതാകട്ടെ നല്ല ഉഗ്രന്‍ പണിയും!!!

അര്‍ദ്ധരാത്രിയില്‍ റോഡില്‍ വെള്ളക്കുപ്പായവും ഇട്ട് ആളുകളെ പേടിപ്പിയ്ക്കാന്‍ നിന്നതായിരുന്നു. ഒരു കാര്‍ വന്നു, ആദ്യത്തെ പ്രേതം പുറത്ത് ചാടി. കാറുകാരന്‍ ശരിയ്ക്കും ഞെട്ടിപ്പോയി.
ആ പേടിയില്‍ കാര്‍ മുന്നോട്ടെടുത്തതാണ്. അപ്പോഴതാ പുറത്ത് ചാടുന്നു മുന്നില്‍ മറ്റൊരു 'പ്രേതം'. പിന്നെ കാറുകാരന്‍ ഒന്നും ആലോചിച്ചില്ല, ഇടിച്ചിട്ട് ഒറ്റപ്പോക്കായിരുന്നു. അപ്പോഴാണ് 'പ്രേതത്തിന്' ശരിയ്ക്കും പണികിട്ടിയത്.
റോഡില്‍ ചോരയൊലിപ്പിച്ച് വീണ 'പ്രേത'ത്തെ സഹായിക്കാന്‍ ക്യാമറാ മാന്‍ ഓടിയെത്തി. കാര്‍ ഡ്രൈവറെ ആദ്യം പേടിപ്പിച്ച പ്രേതവും ഉടനെത്തി. എന്തായാലും ഇതുമുഴുവന്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു. സംഭവം ഇപ്പോള്‍ യൂട്യൂബില്‍ വൈറല്‍ ആയിക്കഴിഞ്ഞു.


Click it and Unblock the Notifications
