കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫേസ്ബുക്ക് പോസ്റ്റ് വളച്ചൊടിച്ചു... മംഗളത്തിനും റിപ്പോര്‍ട്ടറിനും എതിരെ പ്രതാപ് പോത്തന്‍

Google Oneindia Malayalam News

ചെന്നൈ: സെലിബ്രിറ്റികളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പിന്തുടരുക എന്നത് മാധ്യമങ്ങള്‍ എപ്പോഴും ചെയ്യാറുള്ള കാര്യമാണ്. പലപ്പോഴും അത്തരം പോസ്റ്റുകള്‍ തന്നെ വലിയ വാര്‍ത്തകള്‍ക്കും ഇട നല്‍കാറുണ്ട്.

എന്നാല്‍ അവരുടെ അഭിപ്രായങ്ങള്‍ വളച്ചൊടിച്ചാലോ... അത് ശരില്ല. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഒരു തുടര്‍ക്കഥയാവുകയാണിപ്പോള്‍.

തന്റെ ഫേസ്ബുക്ക് സ്റ്റാറ്റസിനെ വളച്ചൊടിച്ച മംഗളത്തിനും റിപ്പോര്‍ട്ടര്‍ ചാനലിനും എതിരെ രൂക്ഷമായ ഭാഷയിലാണ് പരതാപ് പോത്തന്‍ വിമര്‍ശനം ഉന്നയിച്ചിരിയ്ക്കുന്നത്. 'പ്രേമം ഇഫക്ടു'മായി ബന്ധപ്പെട്ട് പൊതുവായി ചിലകാര്യങ്ങളായിരുന്നു പ്രതാപ് പോത്തന്‍ പറഞ്ഞിരുന്നത്.

പുകവലി, മദ്യപാനം

പുകവലി, മദ്യപാനം

സിനിമ താരങ്ങള്‍ പുകവലിയ്ക്കാറുണ്ട് എന്നതുകൊണ്ട് നിങ്ങള്‍ പുകവലിയ്ക്കരുത്. സിനിമ താരങ്ങള്‍ മദ്യപിയ്ക്കാറുണ്ട് എന്നതുകൊണ്ട് നിങ്ങള്‍ മദ്യപിയ്ക്കരുത്- ഇങ്ങനെയായിരുന്നു അദ്ദേഹം പറഞ്ഞുതുടങ്ങിയത്.

ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേയ്ക്ക്

ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേയ്ക്ക്

പ്രതാപ് പോത്തന്‍ ഇംഗ്ലീഷില്‍ പറഞ്ഞ കാര്യങ്ങള്‍ മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തിയപ്പോള്‍ അര്‍ത്ഥം അല്‍പം മാറിപ്പോയി. താരങ്ങള്‍ പുകവലിയ്ക്കുന്നുണ്ട്, അതുകൊണ്ട് നിങ്ങള്‍ പുകവലിയ്ക്കരുത്, മദ്യപിയ്ക്കരുത് എന്നൊക്കെയാണ് പല മാധ്യമങ്ങളിലും കണ്ടത്.

വ്യഭിചാരമാണ് പ്രശ്‌നം

വ്യഭിചാരമാണ് പ്രശ്‌നം

നിങ്ങള്‍ വ്യഭിചരിയ്ക്കരുത്, കാരണം അത് സിനിമാ താരങ്ങള്‍ ചെയ്യുന്നുണ്ടെന്ന് പ്രതാപ് പോത്തന്‍- റിപ്പോര്‍ട്ടര്‍ ടിവി നല്‍കിയ വാര്‍ത്ത ഇങ്ങനെയാണ്.

പറഞ്ഞതെന്ത്?

പറഞ്ഞതെന്ത്?

എന്നാല്‍ പ്രതാപ് പോത്തന്‍ പറഞ്ഞത് അങ്ങനെയേ അല്ല. താരങ്ങള്‍ വ്യഭിചരിയ്ക്കുന്നുണ്ട് എന്നതുകൊണ്ട് നിങ്ങള്‍ വ്യഭിചരിയ്ക്കരുത് എന്നാണ്. ആര്‍ക്കായാലും ദേഷ്യം വരില്ലേ...

രൂക്ഷഭാഷ

മംഗളം ഓണ്‍ലൈനിനെ ഓര്‍ത്ത് ലജ്ജ തോന്നുന്നുവെന്നാണ് പ്രതാപ് പോത്തന്‍ ഫേസ്ബുക്കില്‍ എഴുതിയത്. താന്‍ പറഞ്ഞതിനെ വളച്ചൊടിച്ചിരിയ്ക്കുകയാണെന്ന് പ്രതാപ് പോത്തന്‍ കൃത്യമായി പറയുന്നു.

റിപ്പോര്‍ട്ടറിനും വിമര്‍ശനം

മംഗളത്തിന്റെ അതേ പ്രശ്‌നം തന്നെയാണ് റിപ്പോര്‍ട്ടറിനും എന്ന് മറ്റൊരു പോസ്റ്റില്‍ അദ്ദേഹം പറയുന്നു. വാര്‍ത്ത ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന്റെ സ്‌ക്രീന്‍ഷോട്ടും അദ്ദേഹം ഇട്ടിട്ടുണ്ട്.

നടന്‍മാര്‍

നടന്‍മാര്‍

നടന്‍മാര്‍ സ്‌ക്രീനില്‍ ചെയ്യുന്നു എന്നതുകൊണ്ട് മാത്രം അവയെ അനുകരിയ്ക്കരുത് എന്നാണ് പ്രതാപ് പോത്തന്‍ പറഞ്ഞത്. എന്നാല്‍ അത് വാര്‍ത്തയായി വന്നപ്പോള്‍ മറ്റൊന്നായി.

ഇത് റിപ്പോര്‍ട്ടിങ് അല്ല

ഇത് റിപ്പോര്‍ട്ടിങ് അല്ല

ഇപ്പോള്‍ മംഗളവും റിപ്പോര്‍ട്ടറും ഒന്നും ചെയ്തത് ഗോസിപ്പിങ്ങോ റിപ്പോര്‍ട്ടിങ്ങോ അല്ലെന്നാണ് പ്രതാപ് പോത്തന്‍ പറയുന്നത്. റിപ്പോര്‍ട്ടര്‍ ടിവിയില്‍ നിന്നുണ്ടായ നല്ല അനുഭവങ്ങളും അദ്ദേഹം പങ്കുവയ്ക്കുന്നു.

ഇതാണ് ആ പോസ്റ്റ്

ഇതായിരുന്നു പ്രതാപ് പോത്തന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

English summary
Pratap Pothan criticise Reporter TV and Mangalam Online for twisting his Facebook post.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X