പരസ്യമായി നിസ്‌കരിച്ച് ചിത്രം ഫേസ്ബുക്കിലിട്ടു.. റാഫിയയ്ക്ക് 'സദാചാര ആങ്ങള'മാരുടെ പൊങ്കാല!
യാത്രകള്‍ ആഘോഷങ്ങള്‍ക്കപ്പുറത്ത് ആത്മാന്വേഷനങ്ങളായി മാറിയിട്ട് ഒരുപാടായി എന്ന് മുഖവുരയോടെയാണ് റാഫിയ ഷെറിന്‍ എന്ന യുവതി ഫേസ്ബുക്കില്‍ ആ പോസ്റ്റിട്ടത്. കൊടികുത്തി മലയിലേക്ക് യാത്ര പോയതിന്റെ ചിത്രങ്ങളും പോസ്റ്റില്‍ ഉണ്ടായിരുന്നു. ഒപ്പം മലമ്പാതയുടെ ഓരോ മടക്കും ചവിട്ടി കയറിയതിന്റെ വിവരണങ്ങളും.
മലയുടെ ഉച്ചിയില്‍ സുജൂദില്‍ വീണപ്പോഴും ഏകത്വം അംഗീകരിച്ച് ചൂണ്ടു വിരല്‍ ഉയര്‍ത്തി പിടിച്ചപ്പോഴും അതിനപ്പുറമുള്ള വിലക്കുകളെ മറികടന്നതിന്റെ ആഹ്ലാദവും അഭിമാനവും പുറത്തറിയിച്ച് കൊണ്ടായിരുന്നു റാഫിയയുടെ വാക്കുകള്‍. എന്നാല്‍ അവിടെ വെച്ച് നിസ്‌കാരം നടത്തിയ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ കളി മാറി. റാഫിയയെ മതം എന്തെന്ന് പഠിപ്പിക്കലായി അവിടുന്നങ്ങോട്ട് മതവാദികളുടെ പണി.

വേദനിപ്പിച്ചു
യാത്രയിലെ മനോഹര കാഴ്ചക്കിടെ എന്നെ വല്ലാതെ വിഷമിപ്പിച്ചു ഈ കാഴ്ച. നിസ്‌കാരം നിര്‍വഹിച്ചതല്ല തെറ്റ്. അത് അല്ലാഹുവിന് വേണ്ടി അല്ലെ. പിന്നെ ഇങ്ങനെ ഒരു പൊതു ദര്‍ശനത്തിന് വെക്കണ്ടായിരുന്നു - പരസ്യമായി നിസ്‌കാരം നിര്‍വഹിച്ചതിനൊപ്പം അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ആളുകളെ കാണിച്ചു.

ഇത് മലക്കം മറിച്ചില്‍
ഇതിന് മലക്കം മറിച്ചില്‍ എന്നാ ഞങ്ങളെ നാട്ടില്‍ പറയുക. ശരീരത്തിന്റെ മൊത്തം വടിവുകള്‍ അന്യര്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചിട്ട് എന്ത് നിസ്‌കാരം ഭായി - ഒരു മതവിശ്വാസിയുടെ ചോദ്യം. കേട്ടാല്‍ അറക്കുന്ന പ്രയോഗങ്ങള്‍ വേറെയുമുണ്ട്.

നിങ്ങളാരാണ് പറയാന്‍
കുട്ടോള് നിസ്‌കരിച്ചോട്ടെ ചങ്ങായിമാരെ.. അവര്‍ക്ക് കൂലി കൊടുക്കാന്‍ നിങ്ങളെ ആരും ഏല്‍പിച്ചിട്ടില്ല. അത് അവരും പടച്ചോനും തമ്മില്‍ ആയിക്കോളും. വെറുതെ ഓരോന്ന് പറഞ്ഞ് ഇങ്ങള് കുറ്റം വാങ്ങണ്ട - എന്ന് സ്‌നേഹപൂര്‍വ്വം ഉപദേശിക്കുന്നവരും ഉണ്ട്

കണ്ട് പഠിക്കണ്ടേ
ടൂര്‍ പോയാല്‍ ളുഹറും അസറും മഗ്‌രിബും അടക്കം നിസ്‌ക്കാരങ്ങള്‍ മറന്നു പോവുന്ന ബെല്യ ബെല്യ മഹാന്മാരാണ് വിമര്‍ശനം വിളമ്പുന്നത്. ഒരു അടിച്ചുപൊളി ടൂറിന്റെ ആവേശത്തിലും നിസ്‌ക്കാരം ഒഴിവാക്കാതിരുന്നത് കണ്ടില്ലേ. - ഇതൊരു നല്ല ചോദ്യം.

പോസ്റ്റ് വൈറലായി
അയ്യായിരത്തോളം പേരാണ് ഈ ചിത്രങ്ങള്‍ ലൈക്ക് ചെയ്തത്. എതിര്‍ത്തും അനുകൂലിച്ചുമായി ആയി ആയിരത്തോളം കമന്റുകള്‍. നൂറ് കണക്കിന് ഷെയറുകള്‍. പോസ്റ്റ് ഫേസ്ബുക്കില്‍ സംഭവവമായി എന്ന് പറഞ്ഞാല്‍ മതിയല്ലോ


Click it and Unblock the Notifications
