Get Updates
Get notified of breaking news, exclusive insights, and must-see stories!

അല്‍ഫോണ്‍സ് പുത്രനെ നിവിന്‍ പോളി തല്ലിയതെന്തിന്?

പ്രേമം സിനിമ മലയാള സിനിമാ ചരിത്രത്തിലെ തന്നെ വലിയ വിജയങ്ങളില്‍ ഒന്നാണ് സ്വന്തമാക്കിയിട്ടുള്ളത്. അതിനൊപ്പം തന്നെ മലയാള സിനിമ കണ്ട ഏറ്റവും വലിയ വിവാദവും സൃഷ്ടിച്ചു.

എന്നാല്‍ ഇപ്പോള്‍ പറയാന്‍ പോകുന്നത് അതൊന്നും അല്ല. സിനിമയിലെ നായകനായ നിവിന്‍ പോളി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്‍ തല്ലിയ സംഭവമാണ്. എന്തിനാണ് നിവന്‍ പോളി തല്ലിയത്. സോഷ്യല്‍ മീഡിയയില്‍ പ്രചരിയ്ക്കുന്ന ഒരു കിടിലന്‍ തമാശ കാണാം...

ജോര്‍ജ്ജ് ഡേവിഡ്

ജോര്‍ജ്ജ് ഡേവിഡ്

ജോര്‍ജ്ജ് ഡേവിഡ് എന്ന വ്യക്തിയുടെ കൗമാരം, കോളേജ് പഠനം, യൗവ്വനം എന്നീ കാലങ്ങളിലെ പ്രണയങ്ങളാണല്ലോ പ്രേമം സിനിമയുടെ കാതല്‍.

റോണി വര്‍ഗ്ഗീസ്

റോണി വര്‍ഗ്ഗീസ്

സിനിമയിലെ നായികമാരില്‍ ഒരാളായ സെലിനെ വിവാഹം കഴിയ്ക്കാന്‍ പോയ ആളാണ് റോണി വര്‍ഗ്ഗീസ്.

മേരി

മേരി

ക്ലീന്‍ ഷേവ് ചെയ്ത നിവിന്‍ പോളി ആദ്യം പ്രണയിക്കുന്നത് മേരിയെ ആണ്. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന് അത് ഇഷ്ടമായില്ല. വേറൊരു ജോര്‍ജ്ജ് വന്ന് മേരിയെ സ്വന്തമാക്കുന്നു.

മലര്‍

മലര്‍

താടിവച്ച നിവിന്‍ പോളി മുഖക്കുരവുള്ള മലര്‍ ടീച്ചറെ പ്രണയിക്കുന്നു. എന്നാല്‍ ഇതും അല്‍ഫോണ്‍സ് പുത്രന് ഇഷ്ടമായില്ല.

ഓര്‍മ നഷ്ടപ്പെടുത്തി

ഓര്‍മ നഷ്ടപ്പെടുത്തി

മലര്‍ടീച്ചറിന്റെ വണ്ടി എവിടെയോ ഇടിപ്പിച്ച് ആക്‌സിഡന്റ് വരുത്തി സംവിധായകന്‍ മലറിന്റെ ഓര്‍മ നഷ്ടപ്പെടുത്തി. നിവിന്‍ പോളിയെ അറിയില്ലെന്ന് പറയിപ്പിച്ചു.

കെട്ടിക്കോളാന്‍ പറഞ്ഞു

കെട്ടിക്കോളാന്‍ പറഞ്ഞു

ക്ലീന്‍ ഷേവ് ചെയ്ത കാലത്ത് ഐസ് ക്രീം വാങ്ങിക്കൊടുത്ത ഏതൊ കൊച്ചുകുട്ടിയെ പൊക്കിക്കൊണ്ടുവന്ന് അവസാനം നിവിന്‍ പോളിയോട് കെട്ടിക്കോളാന്‍ അല്‍ഫോണ്‍സ് പുത്രന്‍ പറഞ്ഞു.

അത് ഇഷ്ടപ്പെട്ടില്ല

അത് ഇഷ്ടപ്പെട്ടില്ല

ബാക്കിയെല്ലാം സഹിച്ചെങ്കിലും അത് മീശവച്ച നിവിന്‍ പോളിയ്ക്ക് ഇഷ്ടമായില്ല. അതിന്റെ പേരില്‍ എണ്ണവില കൂട്ടിയതിന്റെ കാര്യമൊക്കെ പറഞ്ഞ് സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനെ കൂട്ടുകാരേയും കൂട്ടി വന്ന് പൊതിരെ തല്ലി.

അല്‍ഫോണ്‍സ് അല്ലേ റോണി

അല്‍ഫോണ്‍സ് അല്ലേ റോണി

സെലിനെ അപമാനിച്ച ആളല്ലേ റോണി വര്‍ഗ്ഗീസ്. റോണിയായി അഭിനയിച്ചത് അല്‍ഫോണ്‍സ് അല്ലേ... അപ്പോ എങ്ങനെയുണ്ട് തമാശ!!!

ഇതാണ് ആ പോസ്റ്റ്

ഫേസ്ബുക്കില്‍ പ്രചരിയ്ക്കുന്ന ആ പോസ്റ്റ് ഇതാണ് കെട്ടോ... ഇതിന്റെ യഥാര്‍ത്ഥ ഉടമ ആരാണോ ആവോ.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+