എന്തുകൊണ്ട് അല്‍ഫോണ്‍സ് പുത്രന് മിണ്ടുന്നില്ല?
ജൂലൈ രണ്ടിനാണ് സംവിധായകന് അല്‍ഫോണ്‍സ് പുത്രന് ഫേസ്ബുക്കില്‍ അവസാനമായി ഒരു സ്റ്റാറ്റസ് ഇട്ടത്. അതിന് ശേഷം അദ്ദേഹം ഫേസ്ബുക്കില്‍ ഒന്നും ചെയ്തിട്ടില്ല എന്നല്ല, മൂന്ന് പോസ്റ്റുകള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ഒരെണ്ണം രമണിയേച്ചിയുടെ നാമത്തില്‍ എന്ന ഹ്രസ്വചിത്രത്തെക്കുറിച്ചാണ്. അന്‍വര്‍ റഷീദിന്റെ ഇന്റര്‍വ്യൂവും മമ്മൂട്ടിയുടെ ഒരു ചിത്രവുമാണ് മറ്റ് രണ്ട് പോസ്റ്റുകള്‍.
ഫേസ്ബുക്ക് പോലുള്ള നവമാധ്യമം സജീവായി ഉപയോഗിക്കുന്ന ആളാണ് അല്‍ഫോണ്‍സ് പുത്രന്. ചെന്നൈയിലെ തന്റെ കൊച്ചുമുറി മുതല്‍, അവിടിരുന്നു കണ്ട സ്വപ്നങ്ങളും തന്റെ സിനിമാവിശേഷങ്ങളും എല്ലാം അല്‍ഫോണ്‍സ് പുത്രന് ഫേസ്ബുക്കില്‍ എഴുതിയിട്ടുണ്ട്. ഫിലിംമേക്കിംഗിനെ പറ്റി രോഹിത് ഷെട്ടിക്ക് ക്ലാസെടുത്തുകൊടുത്തിട്ടുണ്ട്. എന്നാല്‍ പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ലീക്കായ സംഭവത്തില്‍ മാത്രം അല്‍ഫോണ്‍സ് പുത്രന് ഒന്നും പറഞ്ഞിട്ടില്ല. എന്തുകൊണ്ടാണത്?

പ്രേമം ചോര്‍ന്നതിന് പിന്നില്‍ പുത്രനോ?
പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ചോര്‍ന്ന സംഭവത്തില്‍ സംവിധായകനായ അല്‍ഫോണ്‍സ് പുത്രനും സംശയത്തിന്റെ നിഴലിലാണ്. പല മാധ്യമറിപ്പോര്‍ട്ടുകളിലും പുത്രന്റെ പേരും പറയുന്നുണ്ട്.

എന്തുകൊണ്ട് അല്‍ഫോണ്‍സ് പുത്രന്?
സംവിധായകനായ അല്‍ഫോണ്‍സ് പുത്രന് തന്നെയാണ് പ്രേമം എഡിറ്റ് ചെയ്തത്. പുത്രന്റെ റൂമിന് അടുത്തുള്ള സ്റ്റുഡിയോയിലാണ് ചിത്രം എഡിറ്റ് ചെയ്തിരുന്നത് എന്നതും പലരും എടുത്തുപറയുന്നുണ്ട്.

എന്തിന് പുത്രന് പ്രതികരിക്കണം
നിര്‍മാതാവായ അന്‍വര്‍ റഷീദും നായകനായ നിവിന്‍ പോളിയും പരസ്യമായി സംഭവത്തില്‍ പ്രസ്താവനകള്‍ നല്കി. പൈറസിക്കെതിരെ ഒരുമിക്കണമെന്ന് എല്ലാവരും ഒരേസ്വരത്തില്‍ ആഹ്വാനം ചെയ്യുമ്പോഴും സംവിധായകനായ അല്‍ഫോണ്‍സ് പുത്രന് ഒരു മറയ്ക്ക് പിന്നിലാണ്. പ്രേമം കോപ്പി ലീക്കായെങ്കില്‍ അതിന് പിന്നിലെന്താണ് നടന്നത് എന്നത് പുറത്തുവരേണ്ടതുണ്ട്.

പുത്രന് അതിന്റെ ആവശ്യമുണ്ടോ
സ്വന്തം സിനിമ ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യേണ്ട കാര്യമുണ്ടോ അല്‍ഫോണ്‍സ് പുത്രന്. ഇല്ല എന്നാണ് അദ്ദേഹം ആന്റി പൈറസി സെല്ലിനോട് പറഞ്ഞത്. അത് വിശ്വസിക്കാനേ തല്ക്കാലം തരമുളളൂ. പ്രേമത്തിന്റെ അണിയറക്കാരല്ല കോപ്പി ചോര്‍ന്നതിന് പിന്നില്‍ എന്നും പുത്രന് പറയുന്നു.

പെരുമാറ്റത്തില്‍ ദുരൂഹതയുണ്ട്
അന്വേഷണസംഘം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അല്‍ഫോണ്‍സ് പുത്രന് മൊഴി നല്കാന് എത്തിയില്ല എന്നതടക്കം ഒരുപാട് ദുരൂഹതകള്‍ ബാക്കിയാണ്. ഒടുവില്‍ അന്വേഷണ സംഘം അങ്ങോട്ട് ചെന്ന് അല്‍ഫോണ്‍സ് പുത്രനെ ചോദ്യം ചെയ്യുകയായിരുന്നു.

കുറ്റം മാധ്യമങ്ങള്‍ക്കായോ
പ്രേമം സിനിമ ചോര്‍ത്തിയത് താനാണെന്ന് പറയുന്നത് മാധ്യമങ്ങളാണ് എന്നാണ് അല്‍ഫോണ്‍സ് പുത്രന് പറയുന്നത്. നിര്‍മാതാവിനോ കേസ് അന്വേഷിക്കുന്ന പോലീസ് സംഘത്തിനോ അങ്ങനെ ഒരു അഭിപ്രായമില്ല. എന്നാല്‍ സംവിധായകന് സിനിമ ചോര്‍ത്തി എന്ന് ആരും പറഞ്ഞിട്ടില്ല. പുത്രന്റെ പെരുമാറ്റത്തിലെ അസ്വഭാവികത മാത്രമാണ് ഇവിടെ ചര്‍ച്ചയാകുന്നത്.

അന്വേഷണം മുന്നോട്ട്
കേസില്‍ കൂടുതല്‍ തെളിവുകള്‍ ലഭിച്ചു എന്നാണ് ആന്റി പൈറസി സെല്‍ പറയുന്നത്. സാങ്കേതിക കാര്യങ്ങള്‍ മനസിലാക്കാന്‍ വേണ്ടിയാണ് സംവിധായകനെ ചോദ്യംചെയ്തത്. അല്‍ഫോണ്‍സ് പുത്രന്റെ ഹാര്‍ഡ് ഡിസ്കും മറ്റും അന്വേഷണസംഘം കൊണ്ടുപോയതായി അറിയുന്നു.

അഭിപ്രായ വ്യത്യാസമില്ല
താനും നിര്‍മാതാവായ അന്‍വര്‍ റഷീദും തമ്മില്‍ അഭിപ്രായ വ്യത്യാസമില്ല എന്നും അല്‍ഫോണ്‍സ് പുത്രന് പറയുന്നുണ്ട്. അതങ്ങനെ തന്നെ ആകുന്നതാണ് പ്രേമത്തിനും നല്ലത്.

അല്‍ഫോണ്‍സ് പുത്രന് പറയണം
ഏത് കാര്യത്തിനും സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്ന ഒരാള്‍, സ്വന്തം പ്രതിച്ഛായ ചോദ്യം ചെയ്യപ്പെടുന്ന ഒരവസരത്തില്‍ മിണ്ടാതിരുന്നാല്‍ അത് സംശയത്തിന് ഇടയാക്കും. പറയാനുള്ളത് എന്തായാലും അല്‍ഫോണ്‍സ് പുത്രന് ഫേസ്ബുക്കിലെ സ്വന്തം പേജിലൂടെ പറയും എന്ന് തന്നെ പ്രതീക്ഷിക്കാം. അത് കാത്തിരിക്കുന്നവര്‍ ഒരുപാടുണ്ട് ഇവിടെ.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications