ഐഫോണില്‍ മാത്രമല്ല, പ്രിസ്മ ഇനി ആന്‍ഡ്രോയ്ഡ് ബീറ്റയിലും
കാലിഫോര്‍ണിയ: പ്രിസ്മ മൊബൈല്‍ ആപ്പിന് വേണ്ടിയുള്ള കാത്തിരിപ്പ് ഇനി അവസാനിപ്പിച്ചോളൂ. ഐഫോണില്‍ മാത്രം ലഭ്യമായിരുന്ന പ്രിസ്മ ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ബീറ്റയിലേക്ക് കൂടി വരികയാണ് ഇപ്പോള്‍. കമ്പനി തന്നെയാണ് ഇക്കാര്യം ഔദ്ധ്യോഗികമായി പ്രഖ്യാപിച്ചിട്ടുള്ളത്. ഐഫോണ്‍ ഐഒഎസില്‍ 10 ദിവസം മുമ്പ് ആരംഭിച്ച ആപ്പ് 10 രാജ്യങ്ങളില്‍ ഏറ്റവുമധികം ഡൗണ്‍ലോഡ് ചെയ്തതിനുള്ള ക്രെഡിറ്റും സ്വന്തമാക്കിക്കഴിഞ്ഞു. ഇതിന് പിന്നാലെയാണ് ആന്‍ഡ്രോയ്ഡ് ആരാധകരെ തേടി പ്രിസ്മ എത്തുന്നത്.
ഇനിമുതല്‍ ഗൂഗിള്‍ പ്ലേസ്റ്റോറിലും പ്രിസ്മ എഡിറ്റിംഗ് ആപ്പ് ലഭ്യമാകുമെന്ന് പിസ്മ സിഇഒ അലക്സി മൊയ്സീന്‍കോവ് അറിയിച്ചു. ജൂലൈ അവസാനത്തോടെയോ ആഗസ്ത് ആദ്യവാരത്തെയോ ആയിരിക്കും ആന്‍ഡ്രോയ്ഡ് ബീറ്റയില്‍ ആപ്പ് ലഭ്യമാകുക. പ്രവര്‍ത്തന രീതിയില്‍ ഐഒഎസിന് സമാനമായിരിക്കും ആന്‍ഡ്രോയ്ഡില്‍ ലഭ്യമാകുന്ന പ്രിസ്മയും. പ്രിസ്മ ആപ്പിലുള്ള ക്യാമറയില്‍ ഫോട്ടോ എടുക്കുകയോ ഫോണിലുള്ള ഫോട്ടോ തിരഞ്ഞെടുത്ത് ഫോട്ടോ പ്രിസ്മയില്‍ മാറ്റങ്ങള്‍ വരുത്തുകയോ ചെയ്യാവുന്നതാണ്. ചിത്രകലയിലെ വിവിധ തരം സങ്കേതങ്ങളെന്ന് തോന്നിക്കുന്ന 33 ഫില്‍ട്ടറുകളാണ് പ്രിസ്മ ആപ്പില്‍ ഇപ്പോള്‍ ഇടം പിടിച്ചിട്ടുള്ളത്.

ജീവിതത്തിലെ ഓര്‍മ്മിക്കാവുന്ന നിമിഷങ്ങളെ മോഡേണ്‍ ആര്‍ട്ടിലുള്ള ചിത്രങ്ങളാക്കി മാറ്റുന്ന പ്രിസ്മ സോഷ്യല്‍ മീഡിയ വെബ്ബ്സൈറ്റുകള്‍ ഉടന്‍ വൈറലാവുകയായിരുന്നു. പ്രിസ്മ ഫോട്ടോയ്ക്ക് പുറമേ പ്രിസ്മ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്ന വീഡിയോ ഫീച്ചറും കമ്പനി പുറത്തിറക്കാനൊരുങ്ങുകയാണ്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications