കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാരിയം കുന്നന്‍ സിനിമ ഉപേക്ഷിച്ചിട്ടില്ല: രണ്ട് ഭാഗങ്ങളായി പുറത്ത് വരുമെന്ന് നിര്‍മ്മാതാക്കള്‍

Google Oneindia Malayalam News

1921 ലെ മലബാര്‍ ലഹളയ്ക്ക് നേതൃത്വം നല്‍കിയ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥപറയുന്ന 'വാരിയം കുന്നന്‍' എന്ന ചിത്രം ആഷിഖ് അബു പ്രഖ്യാപിച്ചത് മുതല്‍ തന്നെ വലിയ വിവാദങ്ങളായിരുന്നു വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്. ചിത്രത്തില്‍ നായകനായി പ്രഖ്യാപിച്ച പൃഥിരാജിനെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണവും നേരിടേണ്ടി വന്നിരുന്നു.

ഒടുവില്‍ സ്വാതന്ത്ര സമര രക്തസാക്ഷികളുടെ പട്ടികയില്‍ നിന്നും വാരിയം കുന്നത്ത് അടക്കമുള്ളവര്‍ ഒഴിവാക്കപ്പെട്ടതിന് പിന്നാലെയാണ് ആഷിഖ് അബുവും പൃഥിരാജും വാരിയന്‍ കുന്നന്‍ എന്ന സിനിമ ഉപേക്ഷിക്കുന്നതായിട്ടുള്ള റിപ്പോര്‍ട്ട് പുറത്ത് വരുന്നത്.

മഞ്ഞവെളിച്ചത്തില്‍ റിതു എന്നെ തള്ളിപ്പറഞ്ഞു; ആരോടും ഇതുപോലെ ചെയ്യരുത്, വലിയ വേദനയെന്ന് ജിയ ഇറാനിമഞ്ഞവെളിച്ചത്തില്‍ റിതു എന്നെ തള്ളിപ്പറഞ്ഞു; ആരോടും ഇതുപോലെ ചെയ്യരുത്, വലിയ വേദനയെന്ന് ജിയ ഇറാനി

പൃഥിരാജ്

നിര്‍മ്മാതാവുമായുള്ള അഭിപ്രായ വ്യാത്യസത്തെ തുടര്‍ന്നാണ് സിനിമ ഉപേക്ഷിച്ചതെന്നായിരുന്നു സംവിധായകന്‍ ആഷിഖ് അബുവിന്റെ വിശദീകരണം. ഇതിന് പിന്നാലെ ആഷിഖ് അബുവിനെ വിമര്‍ശിച്ച് ടി സിദ്ധീഖ് ഉള്‍പ്പടേയുള്ള രാഷ്ട്രീയ നേതാക്കളും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ആഷിഖ് അബുവിന്റെ വാദം തള്ളി ചിത്രത്തിന്റെ നിര്‍മ്മാതാക്കളായി കോംപസ് മൂവീസും രംഗത്ത് എത്തിയിരിക്കുകയാണ്.

സാരിയില്‍ തിളങ്ങി സ്റ്റാര്‍ മാജിക് ഫെയിം അനുമോള്‍: ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ആഷിഖ് അബു

നിര്‍ഭാഗ്യകരമായ സാചചര്യങ്ങളാല്‍, പ്രഖ്യാപിക്കപ്പെട്ട പ്രോജക്റ്റില്‍ നിന്നും ആഷിക് അബുവിനും പൃഥ്വിരാജ് സുകുമാരനും മാറിനില്‍ക്കേണ്ടതായി വരികയായിരുന്നുവെന്നാണ് നിര്‍മ്മാതാക്കള്‍ അറിയിക്കുന്നത്. മാത്രവുമല്ല, സിനിമ ഉറപ്പായും പുറത്ത് വരും. രണ്ട് ഭാഗങ്ങളായിട്ടായിരിക്കും ചിത്രം പുറത്ത് വരികയെന്നും കോമ്പസ് മൂവീസ് എംഡി സിക്കന്തര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു. അദ്ദേഹത്തിന്റെ വാര്‍ത്താ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

 വാരിയംകുന്നന്‍

2020 ജൂണ്‍ മാസം 22ന് പ്രഖ്യാപിക്കപ്പെട്ട വാരിയംകുന്നന്‍ എന്ന സിനിമയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളോടുള്ള കോമ്പസ് മൂവീസിന്‍റെ ഔദ്യോഗിക പ്രതികരണമാണ് ഇത്. കോമ്പസ് മൂവീസ് വാരിയംകുന്നന്‍ എന്ന സിനിമാപദ്ധതി ഏറ്റെടുത്തിട്ട് അഞ്ച് വര്‍ഷത്തോളമായി. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന വിപ്ലവകാരിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരു സിനിമ നിര്‍മ്മിക്കുക എന്നത് ഏറെ വെല്ലുവിളി നിറഞ്ഞതാണ്.

ചലച്ചിത്രം

ഇത് മനസ്സിലാക്കിത്തന്നെയാണ് ഈ പദ്ധതിക്ക് ഞങ്ങള്‍ തുടക്കം കുറിച്ചത്. ബ്രിട്ടീഷ് അധിനിവേശത്തിനും ജാതീയതയിലൂന്നിയ ജന്മിത്താധിപത്യത്തിനുമെതിരെ പോരാടി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വിപ്ലവത്തിന്‍റെ കഥയാണ് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം. അത് ചലച്ചിത്രമായി അവതരിപ്പിക്കുമ്പോള്‍ രാഷ്ട്രീയ ഉത്തരവാദിത്തം പോലെതന്നെ പ്രസക്തമാണ് കലാപരമായ ചുമതലാബോധവും.

ഉറച്ച ബോധ്യം

ആ ഉറച്ച ബോധ്യത്തില്‍ തന്നെയാണ് ഈ പദ്ധതി അര്‍ഹിക്കുന്ന കലാമേന്മയോടെയും സാങ്കേതികത്തികവോടെയും തന്നെ സാക്ഷാത്കരിക്കപ്പെടണം എന്ന നിഷ്‍കര്‍ഷ ഞങ്ങള്‍ വച്ചുപുലര്‍ത്തിയത്. അതിനായി ഇന്ത്യയിലെ തന്നെ മികച്ച ടെക്നീഷ്യന്മാരുമായും ചലച്ചിത്രതാരങ്ങളുമായും ഈ പദ്ധതി വിവിധ ഘട്ടങ്ങളില്‍ ധാരണയായിട്ടുണ്ട്. അങ്ങനെ സാധ്യമായ ഒരു കൂട്ടുകെട്ടില്‍ നിന്നാണ് 2020 ജൂണ്‍ മാസം 22ന് ഈ സിനിമയുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം സംഭവിക്കുന്നത്

 ആഷിക് അബുവും പൃഥ്വിരാജും

തുടര്‍ന്ന് ചില നിര്‍ഭാഗ്യകരമായ സാചചര്യങ്ങളാല്‍, പ്രഖ്യാപിക്കപ്പെട്ട പ്രോജക്റ്റില്‍ നിന്നും ആഷിക് അബുവിനും പൃഥ്വിരാജ് സുകുമാരനും മാറിനില്‍ക്കേണ്ടതായി വന്നു. എന്നാല്‍ ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട വാര്‍ത്തകളും ഊഹാപോഹങ്ങളും മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ സിനിമയുടെ ഭാവിയെ സംബന്ധിച്ച ആശങ്കകളെ ദുരീകരിക്കാനാണ് ഈ കുറിപ്പ്.

കോമ്പസ് മൂവീസ്

കോമ്പസ് മൂവീസ് വാരിയംകുന്നന്‍ എന്ന സിനിമ അതിന്‍റെ ഏറ്റവും മികച്ച കലാമികവോടെ തന്നെ ആഗോള സിനിമാലോകത്തേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനത്തിലാണ്. വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും മലബാര്‍ വിപ്ലവത്തിന്‍റെയും ബൃഹത്തായ ചരിത്രം നീതിയുക്തമായും അതര്‍ഹിക്കുന്ന സൗന്ദര്യത്തോടെയും അവതരിപ്പിക്കുന്നതിനായി ഈ സിനിമ രണ്ട് ഭാഗങ്ങളായി പുറത്തിറക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

നടീ നടന്‍മാര്‍

ആ ദിശയില്‍ വിപുലമായ പിന്നണി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. സിനിമയുടെ അണിയറപ്രവര്‍ത്തകരെപ്പറ്റിയും നടീനടന്മാരെക്കുറിച്ചുമുള്ള പരിഷ്‍കരിച്ച വിശദാംശങ്ങള്‍ പിന്നീട് അറിയിക്കുന്നതായിരിക്കുമെന്നും കോംമ്പസ് മൂവീസ് എംഡി സിക്കന്തര്‍ വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

 ഡിവോഴ്സും ആത്മഹത്യ ശ്രമത്തിലേക്ക് വരെ പോയ സമയവും; അവിടുന്ന് റിതുവാണ് പുനര്‍ജന്മം തന്നത്; ജിയ ഇറാനി ഡിവോഴ്സും ആത്മഹത്യ ശ്രമത്തിലേക്ക് വരെ പോയ സമയവും; അവിടുന്ന് റിതുവാണ് പുനര്‍ജന്മം തന്നത്; ജിയ ഇറാനി

Recommended Video

cmsvideo
T siddhique criticizes Prithviraj and Aashiq Abu for quit from vaariyamkunnan movie

English summary
Prithviraj and Aashiq Abu quit but Vaariyamkunnan will be released in two parts: says producer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X