കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പത്തേമാരി മൊയ്തീനെ തോല്‍പിച്ചില്ല... വനിത അവാര്‍ഡ് പൃഥ്വിരാജിന് തന്നെ

Google Oneindia Malayalam News

എന്ന് നിന്റെ മൊയ്തീന്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ എല്ലാവരും പറഞ്ഞു ഇത്തവണത്തെ അവാര്‍ഡുകളെല്ലാം പൃഥ്വിരാജ് കൊണ്ടുപോകുമെന്ന്. എന്നാല്‍ അത് കഴിഞ്ഞ് മമ്മൂട്ടിയുടെ പത്തേമാരി വന്നപ്പോള്‍ പലരും അഭിപ്രായം മാറ്റി.

എന്നാല്‍ മമ്മൂട്ടിയുടെ പത്തേമാരിയെ തോല്‍പിച്ചിരിയ്ക്കുകയാണ് ഇപ്പോള്‍ പൃഥ്വിരാജിന്റെ 'എന്ന് നിന്റെ മൊയ്തീന്‍'. സെറ-വനിത ഫിലിം അവാര്‍ഡില്‍ മികച്ച നടനുള്ള പുരസ്‌കാരം പൃഥ്വിരാജിനാണ്. പത്തേമാരിയ്ക്ക് കാര്യമായ പുരസ്‌കാരങ്ങള്‍ ഒന്നും തന്നെയില്ലതാനും.

പൃഥ്വിരാജ്

പൃഥ്വിരാജ്

മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് പൃഥ്വിരാജ് ആണ്. ന്നെ് നിന്റെ മൊയ്തീനിലെ പ്രകടനമാണ് പൃഥ്വിയ്ക്ക് അവാര്‍ഡ് നേടിക്കൊടുത്തത്.

നിവിന്‍ പോളി

നിവിന്‍ പോളി

ജനപ്രിയ നടനായി തിരഞ്ഞെടുക്കപ്പെട്ടത് നിവിന്‍ പോളിയാണ്. പ്രേമത്തിലെ പ്രകടനമാണ് നിവിന്‍ പോളിയ്ക്ക് അവാര്‍ഡ് നേടിക്കൊടുത്തത്.

പാര്‍വ്വതി മേനോന്‍

പാര്‍വ്വതി മേനോന്‍

ഇക്കാര്യത്തില്‍ മാത്രം അധികമാര്‍ക്കും എതിരഭിപ്രായം ഉണ്ടാകില്ല. 'എന്ന് നിന്റെ മൊയ്തീന്‍', 'ചാര്‍ലി' എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് പാര്‍വ്വതിയ്ക്ക് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്.

നമിത പ്രമോദ്

നമിത പ്രമോദ്

മികച്ച ജനപ്രിയ നായികയ്ക്കുള്ള പുരസ്‌കാരം നമിത പ്രമോദിനാണ്. ചന്ദ്രേട്ടന്‍ വെിടെയാ, അമര്‍ അക്ബര്‍ അന്തോണി, അടി കപ്യാരേ കൂട്ടമണി എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് പുരസ്‌കാരം

കെപിഎസി ലളിത

കെപിഎസി ലളിത

സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരം സ്വന്തമാക്കിയത് കെപിഎസി ളിതയാണ്.

 ടു കണ്‍ട്രീസ് പോസ്റ്റര്‍

ടു കണ്‍ട്രീസ് പോസ്റ്റര്‍

എല്ലാവരേയും തൃപ്തിപ്പെടുത്തണമല്ലോ... അങ്ങനെ മികച്ച താരജോഡിയ്ക്കുള്ള പുരസ്‌കാരം ടു കണ്‍ട്രീസിലെ പ്രകടനത്തിന് ദിലീപിനും മംമ്ത മോഹന്‍ദാസിനും.

ജയസൂര്യ

ജയസൂര്യ

കഴിഞ്ഞ വര്‍ഷങ്ങളില്‍ ഏറ്റവും വ്യത്യസ്തമായ വേഷങ്ങളിലൂടെ ജനപ്രിയനായ നടനാണ് ജയസൂര്യ. സുസു സുധി വാത്മീകം എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ജയസൂര്യ സ്‌പെഷ്യല്‍ പെര്‍ഫോമന്‍സ് പുരസ്‌കാരം സ്വന്തമാക്കി.

അജു വര്‍ഗ്ഗീസ്

അജു വര്‍ഗ്ഗീസ്

മികച്ച ഹാസ്യ നടനുള്ള പുരസ്‌കാരം അജു വര്‍ഗ്ഗീസിനാണ്. ഒരു വടക്കന്‍ സെല്‍ഫി, ടു കണ്‍ട്രീസ് എന്നീ സിനിമകളിലെ പ്രകടനത്തിനാണ് പുരസ്‌കാരം.

ആര്‍എസ് വിമല്‍

ആര്‍എസ് വിമല്‍

മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത് 'എന്ന് നിന്റെ മൊയ്തീന്‍' സംവിധാനം ചെയ്ത ആര്‍എസ് വില്‍ ആണ്

റീമ കല്ലിങ്കല്‍

റീമ കല്ലിങ്കല്‍

റീമ കല്ലിങ്കലിനും പുരസ്‌കാരമുണ്ട്. സ്‌പെഷ്യല്‍ പെര്‍ഫോമന്‍സ് വിഭാഗത്തിലാണിത്. റാണി പത്മിനിയിലെ പ്രകടനത്തിനാണ് പുരസ്‌കാരം.

ചെമ്പന്‍ വിനോദ്

ചെമ്പന്‍ വിനോദ്

ചെമ്പന്‍ വിനോദ് ആണ് മികച്ച സഹനടന്‍. ഒരു സെക്കന്റ് ക്ലാസ്സ് യാത്രയും ചാര്‍ലിയും ആണ് ചെമ്പന്‍ വിനോദിന് പുരസ്‌കാരം നേടിക്കൊടുത്തത്.

English summary
Prithviraj bags best actor award in Vanitha Film Awards
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X