പ്രിയ പി വാര്യർ ഇന്റർനെറ്റ് പരസ്യത്തിൽ; ഇൻസ്റ്റാഗ്രാം പരസ്യത്തിലെ ആദ്യ മലയാളി സെലിബ്രിറ്റി!

ലോകത്താകെ തരംഗമായിരിക്കുകയാണ് പ്രിയ പ്രകാശ് വാര്യർ. ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവ് എന്ന ചിത്രത്തിലെ ഒരു ഗാനമാണ് പ്രിയയെ സോഷ്യൽ മീഡിയയിലൂടെ ലോകത്തിലെ തന്നെ ഒരു തരംഗമാക്കി മാറ്റിയിരിക്കുന്നത്. എന്നാൽ കേരളത്തിലെ മറ്റൊരു സെലിബ്രിറ്റിയും കൈവെക്കാത്ത ഏരിയയിലാണ് പ്രിയ വാര്യർ ഇനി പോകുന്നത്.

ഇന്‍സ്റ്റഗ്രാമിന്റെ ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങിലൂടെയാണ് പ്രിയ രംഗത്ത് വന്നിരി്ക്കുന്നത്. ഉപയോക്താക്കളെ സ്വാധീനിക്കാന്‍ ശേഷിയുള്ള വ്യക്തികള്‍ ഉല്‍പ്പന്നങ്ങളെ കുറിച്ച് സോഷ്യല്‍ മീഡിയ ചാനലുകളില്‍ പോസ്റ്റ് ചെയ്യുന്ന രീതിയെയാണ് ഇന്‍ഫ്ളുവന്‍സര്‍ മാര്‍ക്കറ്റിങ്.

ഒറ്റദിവസം കൊണ്ട് സ്വന്തമാക്കിയത്...

ഒറ്റദിവസം കൊണ്ട് സ്വന്തമാക്കിയത്...

ഒറ്റ ദിവസം കൊണ്ട് ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ സ്വന്തമാക്കിയത് 6.06 ലക്ഷം ഫോളോവേഴ്സിനെയാണ്. ഒരു ദിവസത്തില്‍ കൂട്ടിച്ചേര്‍ത്ത ഫോളോവേഴ്സിന്റെ എണ്ണത്തില്‍ അമേരിക്കന്‍ ടിവി താരം കെയിന്‍ ജെന്നറും ഫുട്ബോള്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയും മാത്രമാണ് പ്രിയക്ക് മുന്നിലുണ്ടായിരുന്നത്.

സ്മാർട്ട് ഫോൺ സ്നാക്സ് കമ്പനികൾ

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറി ലവിലെ ആദ്യ ഗാനം പുറത്തിറങ്ങിയ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ താരമായി ഇന്റര്‍നെറ്റ് ഉറപ്പിച്ച പെണ്‍കുട്ടിയാണ് പ്രിയ പി വാര്യര്‍. പ്രമുഖ സ്മാര്‍ട്ടഫോണ്‍ കമ്പനിയായ വണ്‍ പ്ലസ് വണ്‍, സ്‌നാക്ക്‌സ് കമ്പനി പ്രിങ്കിള്‍സ് എന്നിവയാണ് പ്രിയയെ വെച്ച് ഇന്‍ഫളുവന്‍സര്‍ മാര്‍ക്കറ്റഇങ് ചെയ്തിരിക്കുന്നത്.

വിരാട് കോഹ്ലിക്കൊപ്പം...

വണ്‍ പ്ലസ് വണ്ണിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണായ വണ്‍ പ്ലസ് 5ടിയ്ക്ക് വീഡിയോ പ്രമോഷനാണ് പ്രിയ നല്‍കുന്നത്. അതേമയം, പ്രിങ്കിള്‍സിന് ഫോട്ടോയും. വിരാട് കോഹ്ലി അടക്കമുള്ള നിരവധി താരങ്ങള്‍ ഇത്തരത്തില്‍ നിരവധി ഉല്‍പ്പന്നങ്ങളുടെ പ്രചാരണം സോഷ്യല്‍ മീഡിയ വഴി ചെയ്യുന്നുണ്ട്. എന്നാൽ ഒരു മലയാളി സെലിബ്രിറ്റി ഇത് ആദ്യമായാണ്.

ഇൻസ്റ്റാഗ്രാമിൽ മൂന്നാം സ്ഥാനത്ത്

ഇൻസ്റ്റാഗ്രാമിൽ മൂന്നാം സ്ഥാനത്ത്

പാകിസ്താൻ മാധ്യമങ്ങളും ഇന്റർനെറ്റിലെ ഈ സെൻസേഷനെ വാർത്തയാക്കിയിരുന്നു. ഒറ്റ ദിവസം കൊണ്ട് ഏറ്റവുമധികം ഫോളേവഴ്‌സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം നേടിയാണ് പ്രിയ ഇൻസ്റ്റാഗ്രാമിൽ താരമായത്. യുഎസ് ടെലിവിഷന്‍ താരമായ കെയില്‍ ജെന്നറാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. 8.8 ലക്ഷം പേരാണ് ഒരു ദിവസം കൊണ്ട് കെയിലിനെ ഇൻസ്റ്റഗ്രാമിൽ ഫോളോ ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+