സണ്ണി ലിയോണിനെയും കടത്തിവെട്ടി പ്രിയ, ഇത് ഒരു മലയാളിയുടെ റെക്കോഡ് നേട്ടം!!
ഇതുവരെ ഒരു മലയാളിയ്ക്കും കിട്ടാത്ത നാഷണല്‍ റെക്കോഡാണ് പ്രിയ പ്രകാശ് വാര്യര്‍ കീഴടക്കിക്കൊണ്ടിരിയ്ക്കുന്നത്. ഇരുപത് സെക്കന്റ് പോലും ദൈര്‍ഘ്യമില്ലാത്ത ഒരു വീഡിയോ ക്ലിപ്പിലെ എക്‌സ്പ്രഷന്‍ കൊണ്ട് വൈറലാകുന്ന രാജ്യത്തെ ആദ്യത്തെ നായിക പ്രിയ തന്നെ!!
ഷുഹൈബ് വധം; സടകുടഞ്ഞെഴുന്നേറ്റ് കോൺഗ്രസ്! കണ്ണൂരിൽ കെ സുധാകരന്റെ നിരാഹാര സമരം...
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സംസാരം പ്രിയയുടെ കണ്ണടിയെ കുറിച്ച് മാത്രമാണ്. മലയാളത്തിന് പുറമെ തമിഴിലും ബോളിവുഡിലുമൊക്കെ ഹിറ്റായ പ്രിയാ പ്രകാശ് ഇതാ ഗൂഗിള്‍ സെര്‍ച്ചില്‍ സണ്ണി ലിയോണിനെയും കടത്തി വെട്ടിയിരിയ്ക്കുന്നു.

ഇന്‍സ്റ്റഗ്രാമില്‍ റെക്കോഡ്
ഇതിനോടകം 6,10,000 ആളുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പ്രിയയെ ഫോളോ ചെയ്യുന്നു. ഇന്‍സ്റ്റഗ്രാമില്‍ ഇത്രയധികം ഫോളോവേഴ്‌സുള്ള ആദ്യ നടിയാണ് പ്രിയ. ദുല്‍ഖര്‍ സല്‍മാനെ കടത്തിവെട്ടാന്‍ പ്രിയയ്ക്ക് ഒറ്റ രാത്രി മതിയായിരുന്നു.

സണ്ണി ലിയോണിനെ
ഗൂഗിള്‍ സെര്‍ച്ചില്‍ മുന്‍ പോണ്‍ താരവും ബോളിവുഡ് നടിയുമായ സണ്ണി ലിയോണിനെ കടത്തിവെട്ടിയിരിയ്ക്കുകയാണ് പ്രിയ. ഗൂഗിളില്‍ ഇപ്പോള്‍ ഏറ്റവുമധികം തിരയുന്ന പേര് പ്രിയയുടേതാണ്.

കത്രീനയും ദീപികയും
സണ്ണി ലിയോണിനെ മാത്രമല്ല, ബോളിവുഡ് സെന്‍സേഷണല്‍ നായികമാരായ ദീപിക പദുക്കോണിനെയും കത്രീന കൈഫിനെയുമെല്ലാം കടത്തിവെട്ടുകയാണ് പ്രിയ

18 കാരി തരംഗം
തൃശ്ശൂകാരിയായ പ്രിയ പ്രകാശ് വാര്യര്‍ വിമല കോളേജില്‍ ആദ്യ വര്‍ഷ ബി കോം വിദ്യാര്‍ത്ഥിയാണ്. അഭിനയത്തോടുള്ള താത്പര്യം കൊണ്ടാണ് പ്രിയ മോഡലിങില്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്.












Click it and Unblock the Notifications