ജോത്സ്യന്‍ പറഞ്ഞു പ്രിയനും ലിസിയും പിരിഞ്ഞു, വീണ്ടും പറഞ്ഞു, ഡിസംബറില്‍ രണ്ടാം മിന്നുകെട്ട്
സിനിമാ ലോകത്ത് അസാധാരണമായ വേര്‍പ്പിരിയലായിരുന്നു പ്രിയദര്‍ശന്റെയും ലിസിയുടെയും. വേര്‍പ്പിരിയാന്‍ കാരണങ്ങളില്ല, വിവാഹ മോചനത്തിന് ശേഷവും പരസ്പരം വേര്‍പ്പിരിയാന്‍ കഴിയാത്ത സ്‌നേഹമെന്ന് പരസ്യമായി പറയല്‍. എത്ര ആലോചിച്ചിട്ടും ഇവരുടെ വിവാഹ മോചനത്തിന്റെ കാരണം ആര്‍ക്കും പിടികിട്ടിയില്ല.
2014 ഡിസംബര്‍ ഒന്നാം തിയ്യതി വിവാഹബന്ധം വേര്‍പ്പിരിഞ്ഞ ഇവര്‍ അടുത്ത ഡിസംബറില്‍ വീണ്ടും മിന്നുകെട്ടാന്‍ പോകുന്നതാണ് അടുത്ത ഞെട്ടിക്കുന്ന വാര്‍ത്ത. ഇവര്‍ വിവാഹിതരായതും ഡിസംബറില്‍ തന്നെയായിരുന്നു. അന്നേ ദിവസം തന്നെ പുനര്‍വിവാഹം നടത്താനാണ് തീരുമാനമെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ഇതിനൊപ്പം വേര്‍പ്പിരിയാനുള്ള കാരണവും വെള്ളിപ്പെടുത്തി.

പ്രിയന്റെ ഭാഗ്യ നക്ഷത്രമായിരുന്നു ലിസി
1990 ഡിസംബര്‍ 13 നാണ് ലിസിയുടെയും പ്രിയന്റെയും പ്രണയം പൂത്തുലഞ്ഞത്. പിന്നീട് ചില കാരണങ്ങള്‍ കൊണ്ട് വിവാഹം മുടങ്ങിയെന്നും പറയപ്പെടുന്നു.

പ്രിയന്റെ ഭാഗ്യമാണ് ലിസിയെന്ന് പ്രവചനം
പെണ്‍ശാപത്തില്‍ പിന്നീട് പ്രിയന്‍ ചെയ്ത എല്ലാ ചിത്രങ്ങളും വലിയ പരാജയങ്ങളായി മാറിയെന്ന് ജോത്സ്യന്‍ പ്രവചിച്ചത്രെ. പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ വിവാഹിതരായി. ആര്‍ക്കും അസൂയ തോന്നുന്ന വിജയം കരിയറിലും കുടുംബജീവിതത്തിലും ഇവര്‍ സ്വന്തമാക്കി.
വീണ്ടും പ്രവചനം വില്ലനായത്രെ!!
കാരണങ്ങള്‍ ഇല്ലാതെയാണ് പ്രിയനും ലിസിയും വേര്‍പ്പിരിഞ്ഞത് എന്ന് പലരും പറഞ്ഞു. എന്നാല്‍ ഇവര്‍ വേര്‍പ്പിരിഞ്ഞതിന് കാരണമുണ്ട്. വിവാഹം കഴിക്കാന്‍ നിര്‍ദേശിച്ച ജോത്സ്യന്‍ തന്നെയാണ് വേര്‍പ്പിരിയാനും പറഞ്ഞത്.
ഒരു വര്‍ഷത്തേക്ക് മാത്രമായിരുന്നു പിരിയല്‍
ജീവിതത്തിലെ ദോഷസമയം മാറുന്നത് വരെ വേര്‍പിരിയാന്‍ ജോത്സ്യന്‍ പറഞ്ഞതിനെ തുടര്‍ന്ന് വിവാഹ മോചനം നടത്താന്‍ തീരുമാനിച്ചു.

പ്രിയനില്‍ നിന്നും ലിസി ഇത് മറച്ചിരുന്നത്രെ
ജോത്സ്യന്‍ പറഞ്ഞ കാര്യങ്ങള്‍ ലിസി പ്രിയനില്‍ നിന്നും മറച്ചു വെച്ചിരുന്നത്രെ. കാരണം പ്രിയന്‍ അറിയരുതെന്ന നിര്‍ദേശം ഉണ്ടായിരുന്നു പോലും.

ലിസിയില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്ന് പ്രിയന്‍
വേര്‍പ്പിരിഞ്ഞതിന് ശേഷവും ലിസിയുമായി സംസാരിക്കാറുണ്ടെന്നും ലിസിയില്ലാതെ ജീവിക്കാന്‍ കഴിയില്ലെന്നും പ്രിയന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പലതവണ പറഞ്ഞിരുന്നു.
വീണ്ടും മിന്നുകെട്ട്
ഇവര്‍ വിവാഹിതരായത് ഡിസംബര്‍ മാസത്തിലാണ്. അതേ മാസത്തില്‍ തന്നെ അടുത്ത മിന്നുക്കെട്ട് നടത്താനാണ് തീരമാനമെന്നും പറയുപ്പെടുന്നുണ്ട്.മംഗളം ഓണ്‍ലൈനാണ് വാര്‍ത്ത പുറത്ത് വിട്ടത്.

സാമ്പത്തിക ഇടപ്പാടുകള്‍ വേര്‍പ്പിരിക്കാനും ജോത്സ്യന്‍ പറഞ്ഞിരുന്നോ?
പ്രവചനങ്ങളും വിവാഹ മോചനവും കെട്ടുകഥകളല്ലായിരിക്കാം. എന്നാല്‍ ഇരുവരും തമ്മിലുള്ള സാമ്പത്തിക ഇടാപാടുകള്‍ ഈ അടുത്ത മാസത്തിലാണ് സെറ്റില്‍ ചെയ്തത്. ഇതും ജോത്സ്യന്റെ പ്രവചനമായിരുന്നോ? ഇനിയും പ്രവചന പ്രകാരം പുനര്‍വിവാഹം നടത്താന്‍ താരജോടികള്‍ ബാക്കിയുണ്ടോ?












Click it and Unblock the Notifications