പ്രിയങ്ക ചോപ്രയ്ക്ക് ഒബാമയ്‌ക്കൊപ്പം അത്താഴത്തിനു ക്ഷണം
ദില്ലി: പ്രശസ്ത ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്ക് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ, ഭാര്യ മിഷേല്‍
ഒബാമ എന്നിവര്‍ക്കൊപ്പം അത്താഴത്തിനു ക്ഷണം. ജനപ്രിയതയേറിയ അമേരിക്കന്‍ ടി.വി ഷോ ക്വാന്‍ടികോ യില്‍ പങ്കെടുത്തു വരികയാണ് പ്രിയങ്ക .പ്രശസ്ത ഹോളിവുഡ് താരങ്ങളായ ബ്രാഡ്‌ലി കൂപ്പര്‍,ലൂസി ലിയു,ജെയിന്‍ ഫോണ്ട,ഗ്ലാഡിസ് നൈറ്റ് എന്നിവര്‍ക്കും ക്ഷണമുണ്ട്.

അമേരിക്കന്‍ ടി.വി ഷോയുടേയും ബോളിവുഡ് ചിത്രം ബേ വാച്ചിന്റേന്റെയും ചിത്രീകരണവുമായി ബന്ധപ്പെട്ട തിരക്കുകള്‍ കാരണം പ്രിയങ്ക വിരുന്നില്‍ പങ്കെടുക്കുമോ എന്ന കാര്യം ഉറപ്പില്ലെന്നാണ് അവരുടെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്. പ്രിയങ്ക അഭിനയിക്കുന്ന ഹോളിവുഡ് ചിത്രം ബേ വാച്ച് അടുത്ത വര്‍ഷം തിയറ്ററുകളിലെത്തും.












Click it and Unblock the Notifications