പ്രിയങ്ക ചോപ്ര പദ്മശ്രീ പുരസ്‌കാരം ഏറ്റുവാങ്ങി
ദില്ലി: ബൊളിവുഡ് താരസുന്ദരി പ്രിയങ്ക ചോപ്രയ്ക്കിത് അംഗീകാരങ്ങളുടെയും അവാര്‍ഡുകളുടെയും നല്ലകാലമാണ്. രാജ്യത്തെ നാലാമത് പരമോന്നത ബഹുമതിയായ പദ്മശ്രീ പുരസ്‌കാരമാണ് ഒടുവില്‍ താരത്തെ തേടിയെത്തിയിരിക്കുന്നത്.ചൊവ്വാഴ്ച്ച രാഷ്ട്രപതിഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയില്‍ നിന്ന് പ്രിയങ്ക പുരസ്‌കാരം ഏറ്റുവാങ്ങി.ഇളം പച്ച നിറത്തിലുളള സാരി ധരിച്ച് തനി ഇന്ത്യന്‍ പെണ്‍കുട്ടിയായാണ് താരം പുരസ്‌കാരം സ്വീകരിക്കാനെത്തിയത്.

ഈ വര്‍ഷം തന്നെ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും പ്രിയങ്കയെ തേടിയെത്തിയിരുന്നു .സഞ്ചയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ബാജിറാവു മസ്താനി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവര്‍ക്ക് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ പീപ്പിള്‍ ചോയ്‌സ് അവാര്‍ഡ് ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതി പ്രിയങ്ക ചോപ്രയ്ക്കാണ്.
അമേരിക്കന്‍ ടി.വി ഷോ ക്വാന്റിക്കോയുടെയും പുറത്തിറങ്ങാനിരിക്കുന്ന ഹോളിവുഡ് ചിത്രം ബേ വാച്ചിന്റെയും ചിത്രീകരണ തിരക്കിലാണിപ്പോള്‍ മുന്‍ ലോക സുന്ദരി കൂടിയായ താരം.












Click it and Unblock the Notifications