പ്രിയങ്ക ചോപ്രയ്ക്കു കിട്ടിയത് പദ്മശ്രീയോ പദ്മഭൂഷണോ
ദില്ലി: ബോളിവുഡ് നടി പ്രിയങ്ക ചോപ്രയ്ക്ക് കിട്ടിയത് പദ്മശ്രീയോ അതോ പദ്മവിഭൂഷണോ എന്ന സംശയത്തിലാണ് ആരാധക വൃന്ദം.പ്രശസ്ത വാര്‍ത്ത ഏജന്‍സിയായ ഇന്തോ ഏഷ്യന്‍ ന്യൂസ് സര്‍വ്വീസ് (ഐ.എ.എന്‍.എസ്) പ്രിയങ്ക ചോപ്ര രാജ്യത്തെ മൂന്നാമത്തെ പരമോന്നത ബഹുമതിയായ പദ്മഭൂഷണ്‍ രാഷ്ട്രപതിയില്‍ നിന്നേറ്റുവാങ്ങി എന്ന വാര്‍ത്ത നല്‍കിയതാണ് സംശയത്തിനു കാരണം.ഐ.എ.എന്‍,എസ് നല്‍കിയ വാര്‍ത്ത മറ്റു ഓണ്‍ലൈന്‍ പത്രമാധ്യമങ്ങളും നല്‍കിയതോടെ സോഷ്യല്‍ മീഡിയയിലും വാര്‍ത്ത പരന്നു. വാര്‍ത്ത കൂടുതല്‍ പേര്‍ ഷെയര്‍ ചെയ്യുകയും ചെയ്തു.

സാധാരണ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നത് .ഈ വര്‍ഷം പദ്മശ്രീ പുരസ്‌കാര ലിസ്റ്റില്‍ പ്രിയങ്ക ചോപ്രയും ഉള്‍പ്പെട്ടിരുന്നു.
പക്ഷേ വിശദാശങ്ങള്‍ അന്വേഷിക്കാതെ പല പ്രമുഖ പത്രങ്ങളും ഓണ്‍ലൈന്‍ സൈറ്റില്‍ വാര്‍ത്ത നല്‍കുകയായിരുന്നു.
പക്ഷേ പ്രിയങ്ക ചോപ്രയുടെ ഫേസ്ബുക്ക് പേജില്‍ പദ്മശ്രീ ഏറ്റുവാങ്ങി എന്ന വാര്‍ത്തയും ചിത്രങ്ങളുമാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.ഇളം പച്ചസാരിയില്‍ അവര്‍ പുരസ്‌കാരം സ്വീകരിക്കുന്ന വീഡിയോയും ആരാധകര്‍ പോസ്റ്റു ചെയ്തിട്ടുണ്ട് .ഈ വര്‍ഷം തന്നെ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡും പ്രിയങ്കയെ തേടിയെത്തിയിരുന്നു .
സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ബാജിറാവു മസ്താനി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവര്‍ക്ക് ഫാല്‍ക്കെ അവാര്‍ഡ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷത്തെ പീപ്പിള്‍ ചോയ്‌സ് അവാര്‍ഡ് ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ താരമെന്ന ബഹുമതി പ്രിയങ്ക ചോപ്രയ്ക്കാണ്.അമേരിക്കന്‍ ടി.വി ഷോ ക്വാന്റിക്കോയുടെയും പുറത്തിറങ്ങാനിരിക്കുന്ന ഹോളിവുഡ് ചിത്രം ബേ വാച്ചിന്റെയും ചിത്രീകരണ തിരക്കിലാണിപ്പോള്‍ മുന്‍ ലോക സുന്ദരി കൂടിയായ താരം.












Click it and Unblock the Notifications